grab snapdragon processor 5000 mah battery motorola edge 50 fusion in less price from happy holi offer
20000 രൂപയാണ് പുതിയ ഫോണിനുള്ള ബജറ്റെങ്കിൽ Motorola Edge ഫോൺ ഇപ്പോൾ കിഴിവിൽ വാങ്ങാം. പ്രീമിയം ഫീച്ചറുകളും ഒന്നാന്തരം ഡിസൈനുമുള്ള സ്മാർട്ഫോണാണിത്. Snapdragon 7s Gen 2 എന്ന പവർഫുൾ ചിപ്പിൽ നിർമിച്ചിട്ടുള്ള ഫോൺ ഓഫറിൽ വാങ്ങാനുള്ള ഡീലാണിത്.
മികച്ച ക്യാമറയും ഡിസ്പ്ലേയുമുള്ള ഒരു മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണാണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ. ഫോണിന്റെ ശരിക്കുള്ള വില 22,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ 20,000 രൂപയ്ക്ക് ഫോണിപ്പോൾ വിൽക്കുന്നുണ്ട്. ഓഫറിനെ കുറിച്ചും മോട്ടറോള ഫോണിന്റെ ഫീച്ചറുകളെ കുറിച്ചും അറിയാം.
മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഇന്ത്യയിൽ 22,999 രൂപയ്ക്ക് പുറത്തിറക്കിയ ഫോണാണ്. എന്നിരുന്നാലും, ഫ്ലിപ്കാർട്ട് ഈ സ്മാർട്ട്‌ഫോണിന് 2000 രൂപ തൽക്ഷണ കിഴിവ് നൽകുന്നു. ഇതിലൂടെ ഫോൺ 20,999 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്കാർട്ട് 12,700 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിലൂടെ കൂടുതൽ ലാഭത്തിൽ ഫോൺ വാങ്ങാം. ഉദാഹരണത്തിന് നിങ്ങളുടെ പക്കൽ 15,000 രൂപ വിലയുള്ള ഒരു സ്‌മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ, 5000 രൂപ വരെയെങ്കിലും കിഴിവ് ലഭിക്കും. ഇങ്ങനെ എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 15,999 രൂപയ്ക്ക് മോട്ടോ ഫോൺ സ്വന്തമാക്കാനാകും. ഇതിന് പുറമെ 739 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഇതിനുണ്ട്.
144hz റിഫ്രഷ് റേറ്റുള്ള ഫോണാണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ. HDR10+, 10-ബിറ്റ് കളർ സപ്പോർട്ട് ഇതിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. 6.7 ഇഞ്ച് FHD+ OLED പാനലാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. ഇത് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഫോണിനുണ്ട്. മോട്ടറോള സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. അതിനാൽ തന്നെ മികച്ച പ്രോസസർ ഫോൺ നോക്കുന്നവർക്കുള്ള ബജറ്റിന് ഇണങ്ങിയ സ്മാർട്ഫോണാണിത്.
12GB വരെ LPDDR4X റാമും 512GB (UFS 2.2) വരെ സ്റ്റോറേജും ഫോൺ നൽകുന്നു. ഇതിൽ 5000 mAh ബാറ്ററിയും 68-വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു. ക്യാമറയിലേക്ക് വന്നാൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള സെൻസറുണ്ട്. 50 MP സോണി LYT-700C സെൻസറാണ് ഫോണിലുള്ളത്. 13MP അൾട്രാവൈഡ് ക്യാമറയും ഫോണിലുണ്ട്. സെൽഫികൾക്കായി, ഇതിൽ 32MP പ്രൈമറി ഷൂട്ടർ നൽകിയിട്ടുണ്ട്.