Snapdragon കരുത്തും 7300 mAh ബാറ്ററിയുമുള്ള സ്റ്റൈലിഷ് VIVO 5G 20000 രൂപയ്ക്ക് വാങ്ങാം!

Updated on 10-Sep-2025
HIGHLIGHTS

8ജിബി റാമും 128GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിനാണ് പരിമിതകാലത്തേക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്

ഈ വിവോ സ്മാർട്ട്ഫോണിന് കരുത്തേകുന്നത് Snapdragon 7s Gen 3 പ്രോസസറാണ്

ഈ Vivo 5G നിങ്ങൾക്ക് ആകർഷകമായ ഫ്ലാറ്റ് ഡിസ്കൌണ്ടും, ബാങ്ക് ഓഫറും ചേർത്ത് വാങ്ങാം

20000 രൂപയ്ക്ക് സ്റ്റൈലിഷ് സ്മാർട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് VIVO T4 5G വാങ്ങാം. 8GB RAM+128GB സ്റ്റോറേജുള്ള വിവോ സ്മാർട്ഫോൺ വലിയ കിഴിവിൽ വാങ്ങാനുള്ള സുവർണാവസരമാണിത്. ഈ Vivo 5G നിങ്ങൾക്ക് ആകർഷകമായ ഫ്ലാറ്റ് ഡിസ്കൌണ്ടും, ബാങ്ക് ഓഫറും ചേർത്ത് വാങ്ങാം.

VIVO T4 5G ഓഫർ

8ജിബി റാമും 128GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിനാണ് പരിമിതകാലത്തേക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 25999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. 21,235 രൂപയ്ക്ക്, 18 ശതമാനം ഡിസ്കൌണ്ടാണ് ആമസോൺ തരുന്നത്. ഇതിന് പുറമെ 1500 രൂപ വരെ ബാങ്ക് ഓഫറായി നേടാം. എച്ച്ഡിഎഫ്സി കാർഡിലൂടെ ഇളവ് പ്രയോജനപ്പെടുത്താം.

ഇത് ആമസോണിലെ പരിമിതകാല ഡിസ്കൌണ്ടാണ്. 1,025 രൂപയ്ക്ക് സ്മാർട്ഫോൺ ഇഎംഐയിലും പർച്ചേസ് ചെയ്യാം.

വിവോ ടി4 5ജിയുടെ പ്രത്യേകത എന്തെല്ലാം?

ഈ വിവോ സ്മാർട്ട്ഫോണിന് കരുത്തേകുന്നത് Snapdragon 7s Gen 3 പ്രോസസറാണ്. 4nm ഫ്ലാഗ്ഷിപ്പ് പ്രോസസ്സിൽ നിർമ്മിച്ച ഒക്ടാ-കോർ പ്രോസസ്സർ സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും വളരെ മികച്ച ചിപ്പാണ് കൊടുത്തിരിക്കുന്നത്.

വിവോ T4 5G-യിൽ ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. 50MP Sony IMX882 പ്രൈമറി ക്യാമറ ഇതിൽ കൊടുത്തിരിക്കുന്നു. OIS സപ്പോർട്ടിലൂടെ മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഇതിന് ലഭിക്കും. സ്മാർട്ഫോണിൽ 2MP ബോക്കെ ക്യാമറയും നൽകിയിട്ടുണ്ട്. 4K റെസല്യൂഷനിൽ 30fps-ൽ വീഡിയോ റെക്കോർഡിങ്ങിൽ ഇതിൽ സാധിക്കും. വിവോ സ്മാർട്ഫോണിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP HD സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.

6.77 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയാണ് സ്മാർട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 1080 x 2392 പിക്സൽ റെസല്യൂഷൻ ഇതിനുണ്ട്. ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 120 Hz റിഫ്രഷ് റേറ്റും, 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ഫോൺ സ്ക്രീനിനുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിൽ സെറ്റ് ചെയ്തിരിക്കുന്നത്.

ഫോണിലെ പ്രോസസർ പോലെ മികവുറ്റ മറ്റൊരു ഫീച്ചർ ബാറ്ററിയാണ്. 7300 mAh വലിയ ബാറ്ററിയാണ് വിവോ ടി4 ഫോണിലുള്ളത്. 90W ഫ്ലാഷ് ചാർജ് പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. ഇതിന് 33 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജാകാനുള്ള ശേഷിയുണ്ട്. സ്മാർട്ഫോൺ റിവേഴ്സ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.

പൊടിയും വെള്ളവും പ്രതിരോധിക്കാൻ വിവോ ടി4 5ജിയ്ക്ക് IP65 റേറ്റിങ്ങുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. 5G, 4G, 3G, 2G നെറ്റ് വർക്കിനെ ഹാൻഡ്സെറ്റ് പിന്തുണയ്ക്കുന്നു. Wi-Fi 6, ബ്ലൂടൂത്ത് 5.2 പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനും ഇതിലുണ്ട്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഹാൻഡ്സെറ്റാണ് വിവോയുടെ ടി സീരീസിലെ ഈ സ്മാർട്ഫോൺ.

മോട്ടറോള Edge 60 Fusion, Oppo K13 5G പോലുള്ള സ്മാർട്ഫോണുകൾക്ക് എതിരാളിയാണ് വിവോയുടെ ഈ ഹാൻഡ്സെറ്റ്. Snapdragon  7s  Gen  3 പ്രോസറാണ് വിവോ ടി4 5ജിയുള്ളതെങ്കിൽ ഇതിന്റെ മുൻഗാമിയിൽ മീഡിയാടെക് ഡൈമൻസിറ്റിയാണ് കൊടുത്തിരുന്നത്. 16 മെഗാപിക്സലിനേക്കാൾ മികച്ച 32MP ക്യാമറയാണ് വിവോ ടി4 ഫോണിൽ നൽകിയത്.

Also Read: OLED ഡിസ്പ്ലേയും Telephoto ക്യാമറയുമുള്ള Samsung Galaxy S25 ഫാൻ എഡിഷൻ നാളെയെത്തും, വിലയും ഫീച്ചറുകളും…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :