grab Samsung Galaxy S24 5G price drops Over Rs 30000 on Amazon
Samsung Galaxy S24 5G ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു. പരിമിതകാല ഓഫറിലൂടെ ആമസോണിൽ സാംസങ് ഗാലക്സി സ്മാർട്ഫോൺ തകൃതിയായി വിറ്റഴിയുന്നു. എസ്24 അൾട്രാ എന്ന സാംസങ്ങിന്റെ ഏറ്റവും വമ്പൻ ഫോണിനൊപ്പമാണ് ഈ മോഡലും പുറത്തിറക്കിയത്.
മികച്ച ഡിസ്പ്ലേയും ക്യാമറ ഫീച്ചറുകളുമുള്ള ഫോണാണിത്. സാംസങ് ഗാലക്സി എസ്24 ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
സാംസങ് ഗാലക്സി എസ്24 5ജി പുറത്തിറങ്ങിയപ്പോൾ 74,999 രൂപയായിരുന്നു വില. ഇപ്പോൾ ഏകദേശം പകുതി വിലയിലേക്ക് ഗാലക്സി എസ്24 എത്തിയിരിക്കുന്നു. ആമസോണിലാണ് ഏറ്റവും കിടിലൻ ഓഫർ പരിമിതകാലത്തേക്ക് അനുവദിച്ചിരിക്കുന്നത്.
30000 രൂപയിൽ കൂടുതൽ വിലക്കുറവിൽ സ്മാർട്ഫോൺ 43,900 രൂപയ്ക്ക് വാങ്ങാം. 8GB, 128GB സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്24 ഫോണിനാണ് ഡിസ്കൌണ്ട്. 43,900 രൂപയ്ക്ക് ബ്ലാക്ക് കളറിലുള്ള സാംസങ് ഫോണിന് മാത്രമാണ് ഓഫറുള്ളത്.
ആമസോൺ പേ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്ക് 1,317 രൂപ ക്യാഷ്ബാക്കും ലഭിക്കും. ഇങ്ങനെ 42000 രൂപ റേഞ്ചിൽ ഫോണിന്റെ വിലയെത്തും. പ്രതിമാസം 1,976 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐയും 2,128 രൂപയ്ക്ക് ഇഎംഐ ഓഫറും ലഭിക്കുന്നു.
സാംസങ് ഗാലക്സി എസ് 24 സ്മാർട്ഫോൺ 6.2 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിലാണ് നിർമിച്ചിരിക്കുന്നത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് ഇതിനുണ്ട്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് നൽകിയിരിക്കുന്നു.
സാംസങ് എസ്24 ഫോണിൽ എക്‌സിനോസ് 2400 ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. 25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ 4,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
50MP പ്രൈമറി ഷൂട്ടറുള്ള ഫോണാണിത്. സാംസങ് ഗാലക്സി എസ്24 ഫോണിൽ 12MP അൾട്രാവൈഡ് ക്യാമറയുണ്ട്. ഇതിൽ 10MP ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. ഇങ്ങനെ ട്രിപ്പിൾ റിയർ ക്യാമറയിലൂടെ ഗംഭീരമായ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഉറപ്പിക്കാം. 12MP ആണ് ഫോണിലെ സെൽഫി സെൻസർ.
വൺ യുഐ 7 ഉള്ള ആൻഡ്രോയിഡ് 15 ആണ് ഫോണിലെ ഒഎസ്. ഇതിൽ ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, നൗ ബ്രീഫ്, സർക്കിൾ ടു സെർച്ച് തുടങ്ങിയ AI ഫീച്ചറുകളും ഉൾപ്പെടുന്നു.