Oppo Find X8 Pro: 25000 രൂപ ഡിസ്കൗണ്ടിൽ സ്റ്റൈലിഷ് ഓപ്പോ ഹാൻഡ്സെറ്റ് വാങ്ങാനാകും. മികച്ച ബാറ്ററി ലൈഫും സ്പീഡ് ചാർജിങ്ങും, ആകർഷകമായ ഡിസ്പ്ലേയും ഇതിനുണ്ട്. പ്രീമിയം ബിൽഡ് ക്വാളിറ്റിയിലാണ് ഓപ്പോയുടെ Find X8 പ്രോ നിർമിച്ചിരിക്കുന്നത്.
പ്രീമിയം ഡിസൈനിലാണ് ഓപ്പോ ഫൈൻഡ് എക്സ്8 പ്രോ നിർമിച്ചിരിക്കുന്നത്. ക്വാഡ് ക്യാമറ യൂണിറ്റാണ് എടുത്തുപറയേണ്ട സവിശേഷത. 50MP പ്രൈമറി ക്യാമറയും, 50MP അൾട്രാ-വൈഡ് ക്യാമറയും, രണ്ട് 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമുണ്ട്. ഈ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുകൾ 3x, 6x സൂം കപ്പാസിറ്റിയുള്ളവയാണ്. Hasselblad-മായി ചേർന്നുള്ള ക്യാമറ ട്യൂണിംഗ് ഇതിലുണ്ട്. എഐ ക്ലാരിറ്റി എൻഹാൻസ് ഉൾപ്പെടെയുള്ള എഐ ഫീച്ചറുകളിലൂടെ നിങ്ങൾക്ക് ഫോട്ടോ എഡിറ്റ് ചെയ്ത് മനോഹരമാക്കാനാകും.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15-ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റാണ് ഓപ്പോയുടെ ഫൈൻഡ് X8 Pro-യ്ക്ക് കൊടുത്തിരിക്കുന്നത്. ഇത് മികച്ച പെർഫോമൻസും വേഗതയും ഉറപ്പാക്കുന്നു. ഗെയിമിംഗിനും ഹെവി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനും ഈ പ്രോസസർ സഹായിക്കും.
6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിൽ 120Hz റീഫ്രഷ് റേറ്റും 4500 nits വരെ പീക്ക് ബ്രൈറ്റ്നസുമുണ്ട്. ഫോൺ ഡിസ്പ്ലേയ്ക്ക് കോർണിങ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്.
5910mAh ബാറ്ററിയാണ് ഓപ്പോയുടെ പ്രീമിയം സെറ്റിലുള്ളത്. ഇതിന് 50W എയർVOOC വയർലെസ് ചാർജിങ്ങുനുള്ള ശേഷിയുണ്ട്. 80W SuperVOOC വയർഡ് ഫാസ്റ്റ് ചാർജിങ്ങും ലഭിക്കും.
IP68/IP69 റേറ്റിങ്ങുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും ഫോണിൽ കൊടുത്തിരിക്കുന്നു.
ആമസോണിലാണ് ഓപ്പോ ഫൈൻഡ് X8 പ്രോ 5ജി ഓഫറിൽ വിൽക്കുന്നത്. 1,09,999 രൂപയ്ക്ക് വിപണിയിലെത്തിച്ച ഹാൻഡ്സെറ്റിന് ഇപ്പോൾ 25000 രൂപയുടെ ഇളവ് ലഭിക്കും. 84,999 രൂപയ്ക്കാണ് ഫോൺ ആമസോണിലെ പേജിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ പണം ലാഭിക്കാൻ, 2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് സ്വന്തമാക്കാം. HDFC കാർഡുകൾ ഉപയോഗിച്ചുകൊണ്ട് ഈ ഓഫർ വിനിയോഗിക്കാം.
4101 രൂപയുടെ EMI ഡീലും ഓപ്പോയ്ക്ക് ലഭിക്കുന്നു. പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ, 55000 രൂപയ്ക്ക് ഓപ്പോ ഹാൻഡ്സെറ്റ് ലഭിക്കും.