grab Samsung Galaxy S24 5G price drops Over Rs 30000 on Amazon
50MP ട്രിപ്പിൾ സെൻസറുള്ള കിടിലൻ പ്രീമിയം ഫോൺ ബമ്പർ ഓഫറിൽ വാങ്ങിയാലോ? Amazon ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഇളവ് പ്രഖ്യാപിച്ചു. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോൺ കിഴിവിൽ വാങ്ങിക്കാം. ഗാലക്സി എഐ പിന്തുണയ്ക്കുന്ന Samsung Galaxy S24 5G ഹാൻഡ്സെറ്റ് 44 ശതമാനം കിഴിവിലാണ് വിൽക്കുന്നത്.
ക്ലീൻ ഇന്റർഫേസ്, മികച്ച ക്യാമറ, ബെസ്റ്റ് പെർഫോമൻസുമുള്ള ഫോണാണിത്. 40,000 രൂപയിൽ താഴെ വിലയുള്ള ഒരു പെർഫെക്റ്റ് സ്മാർട്ട്‌ഫോൺ ആണിത്.
74,999 രൂപയാണ് സാംസങ് ഗാലക്സി എസ്24 5ജിയുടെ ലോഞ്ച് വില. 74,999 രൂപയിൽ നിന്ന് പകുതി വിലയ്ക്ക് സാംസങ് ഹാൻഡ്സെറ്റ് വാങ്ങിക്കാം. 44 ശതമാനം ഡിസ്കൌണ്ടാണ് ആമസോൺ അനുവദിച്ചിരിക്കുന്നത്. 39,600 രൂപയാണ് ഇതിന്റെ എക്സ്ചേഞ്ച് ഡീൽ. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഇപ്പോൾ ഓഫറുള്ളത്. ആമസോൺ ഹാൻഡ്സെറ്റിന് 2,030 രൂപയുടെ ഇഎംഐ ഓഫറും അനുവദിച്ചിട്ടുണ്ട്.
സാംസങ് ഗാലക്സി എസ് 24 5ജിയുടെ ഡിസ്പ്ലേ 6.2 ഇഞ്ച് AMOLED പാനലിലാണ് നിർമിച്ചിരിക്കുന്നത്. ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. ഇതിന് 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. 2340 x 1080 പിക്സൽ റെസല്യൂഷൻ സ്ക്രീനിനുണ്ട്.
സാംസങ് ഗാലക്സി എസ്24 5ജിയിൽ കൊടുത്തിട്ടുള്ളത് എക്‌സിനോസ് 2400 ചിപ്പാണ്. ഫോണിന് പവർ നൽകാനായി 4,000 mAh ബാറ്ററിയുമുണ്ട്. ഈ സ്മാർട്ഫോൺ 25W സ്പീഡിൽ ചാർജിംഗ് പിന്തുണയ്ക്കുന്നു.
ഫോട്ടോഗ്രാഫിയ്ക്ക് സമാർട്ഫോണിലുള്ളത് മൂന്ന് റിയർ സെൻസറുകളാണ്. 50MP മെയിൻ ക്യാമറയും 12MP അൾട്രാവൈഡ് സെൻസറും 10MP ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. ഈ സാംസങ് സ്മാർട്ഫോണിൽ 12MP സെൽഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. 30fps വരെ 8K വീഡിയോ റെക്കോഡിങ്ങും, 60fps വരെ 4K വീഡിയോ റെക്കോഡിങ്ങും ഇതിലുണ്ട്.
Also Read: ഹല്ലേ… Dual 200 MP ഫോൺ! ഞെട്ടാനൊരുങ്ങിക്കോ, Vivo 5G കൊണ്ടുവരുന്നത് വല്ലാത്തൊരു ഫോണാകും
വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, NFC കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഫോണിൽ ഡാറ്റ ട്രാൻസ്ഫറിനും ചാർജിങ്ങിനും യുഎസ്ബി 3.2 പോർട്ട് സജ്ജീകരിച്ചിട്ടുണ്ട്. ഈ സ്മാർട്ഫോണിന്റെ ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ ചുരുക്കത്തിൽ അറിയാം.