samsung galaxy s23 at half price
Samsung Galaxy S23 പകുതി വിലയ്ക്ക് വാങ്ങാൻ ഇതാ സുവർണാവസരം. Flipkart ഫോണിനായി ഏറ്റവും മികച്ച ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 95,999 രൂപ വിലയുള്ള സ്മാർട്ഫോണാണിത്. 2023-ലാണ് സാംസങ് ഫ്ലാഗ്ഷിപ്പ് ഉൾപ്പെടുന്ന ഗാലക്‌സി എസ്23 സീരീസ് പുറത്തിറക്കിയത്. ഇതിൽ ഗാലക്സി S23 സ്റ്റാൻഡേർഡ് മോഡലിനാണ് കിഴിവ്.
256ജിബി ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വെറും 41,999 രൂപയ്ക്ക് ലഭ്യമാണ്. അതായത് ഫോണിന് 56 ശതമാനം വലിയ കിഴിവാണ് പ്രഖ്യാപിച്ചത്. പെർഫോമൻസ്, ശക്തമായ ക്യാമറ, പ്രീമിയം ബിൽഡ് ക്വാളിറ്റി എന്നിവയെല്ലാം ഈ സ്മാർട്ഫോണിലുണ്ട്.
ഇതിന് വേറെയും ചില ഓഫറുകളുണ്ട്. 7,000 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭ്യമാണ്. ഫ്ലിപ്കാർട്ട് കാർഡുകളിലൂടെ 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നു. 24,050 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഇതിനുണ്ട്.
പ്രീമിയം ബിൽഡും ഡിസൈനുമുള്ള ഫോണാണ് സാംസങ് ഗാലക്സി S23. IP68 റേറ്റിങ്ങുള്ളതിനാൽ വെള്ളവും പൊടിയും പ്രതിരോധിക്കുന്നു. അലുമിനിയം ഫ്രെയിമിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
6.1-ഇഞ്ച് ഡൈനാമിക് AMOLED ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി S23 ഫോണിലുള്ളത്. ഇതിന് 120Hz റിഫ്രെഷ് റേറ്റ് വരുന്നു. HDR10+ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇത് 1750 nits പീക്ക് ബ്രൈറ്റ്നസ്സുള്ള ഫോണാണ്.
ശക്തമായ പെർഫോമൻസും ഈ സാംസങ് ഫോണിലുണ്ട്. സുഗമമായ മൾട്ടിടാസ്കിംഗിനും ഗെയിമിംഗിനും വേണ്ടി സ്നാപ്ഡ്രാഗൺ 8 Gen 2 പ്രൊസസറാണ് കൊടുത്തിരിക്കുന്നത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 3900mAh ബാറ്ററിയും കൊടുത്തിട്ടുണ്ട്.
50MP + 10MP + 12MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. 12MP സെൽഫി ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്. സാംസങ്ങിന്റെ വൺ UI ഉള്ള ആൻഡ്രോയിഡ് 13 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
Also Read: 10000 രൂപ വിലക്കുറവിൽ Apple iPhone 16 വാങ്ങാം, ഇന്ത്യക്കാർക്ക് ഈ Deal ലാഭം തന്നെ….