MOTOROLA Edge 60 Fusion 5G
Motorola സ്മാർട്ട് ഫോണുകൾ സ്റ്റൈലിലും പെർഫോമൻസിലും കേമന്മാരാണ്. 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്ന മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഫോൺ 20000 രൂപയ്ക്ക് വാങ്ങാം. Amazon സൈറ്റിലാണ് ഫോണിന് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ഇളവ്. ഇത് നിങ്ങൾക്ക് മൈക്രോ എസ്ഡി കാർഡിലൂടെ 1 ടിബി വരെ വികസിപ്പിക്കാം. മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഫോണിന് ആമസോണിൽ 4000 രൂപയുടെ ഇളവ് ലഭ്യമാണ്.
256 ജിബി സ്റ്റോറേജുള്ള മോട്ടറോള ഹാൻഡ്സെറ്റ് നിങ്ങൾക്ക് വെറും 21,330 രൂപയ്ക്ക് വാങ്ങാം. ഇത് ആമസോണിലെ പരിമിതകാല ഡീലാണ്. 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭ്യമാണ്. ഇങ്ങനെ മോട്ടോ എഡ്ജ് 60 ഫ്യൂഷൻ 20000 രൂപയിലേക്ക് എത്തുന്നു.
1000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫോണിന് അനുവദിച്ചിരിക്കുന്നു. കൂടാതെ സ്മാർട്ട് ഫോൺ ഇഎംഐയിൽ വാങ്ങാനാണ് നിങ്ങൾക്ക് താൽപ്പര്യമെങ്കിൽ 1,034 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.
ഈ ഫോണിന് 6.67 ഇഞ്ച് pOLED ഡിസ്‌പ്ലേയാണ് കൊടുത്തിട്ടുള്ളത്. ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും, 4500 nits പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഈ മോട്ടറോള ഹാൻഡ്സെറ്റിൽ വീഡിയോകൾ സ്ട്രീമിംഗ് ചെയ്യുന്നതിനും സോഷ്യൽ ഫീഡ് സ്ക്രോൾ ചെയ്യുന്നതിനും ഈ ഫീച്ചറുകൾ സഹായിക്കും. ഫോണിലെ ബ്രൈറ്റ്നെസ് കൂടുതൽ സൂര്യപ്രകാശത്തിൽ പോലും, സ്‌ക്രീൻ വായിക്കാൻ എളുപ്പമാക്കുന്നു.
ഇനി ഫോണിന്റെ ഡ്യുവൽ ക്യാമറയെയും, മികച്ച ഫ്രണ്ട് സെൻസറിനെയും നോക്കാം. മോട്ടോ AI യുടെ പിന്തുണയുള്ള 50MP മെയിൻ സെൻസറാണ് ഫോണിലുള്ളത്. ഇതിൽ മാക്രോ വിഷനോടുകൂടിയ 13MP അൾട്രാ-വൈഡ് ക്യാമറ കൊടുത്തിരിക്കുന്നു. സ്മാർട്ട് ഫോണിൽ 32MP ഫ്രണ്ട് ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്.
മോട്ടോ എഡ്ജ് 60 ഫ്യൂഷനിൽ മീഡിയടെക്കിന്റെ പ്രോസസറാണുള്ളത്. മീഡിയാടെക്കിൽ നിന്നുള്ള ഡൈമെൻസിറ്റി 7300 ചിപ്പാണ് കൊടുത്തിട്ടുള്ളത്. മൾട്ടിടാസ്കിംഗ്, ഗെയിമിംഗ് തുടങ്ങിയവയ്ക്കെല്ലാം ഇത് പ്രയോജനം ചെയ്യും. സ്മാർട്ട് ഫോണിൽ 1 ടിബി മൈക്രോ എസ്ഡി സപ്പോർട്ടും ലഭിക്കുന്നു.
മോട്ടറോള എഡ്ജ് 60 ഫ്യൂഷനിൽ പവർഫുൾ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു. 5200mAh ബാറ്ററിയിലൂടെ ഒരു ദിവസം മുഴുവൻ പവർ ലഭിക്കും. ഇത് 68W വയർഡ് ചാർജിംഗ് സപ്പോർട്ടും നൽകുന്നു.
ഈ മോട്ടറോള ഫോണിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ പ്രവർത്തിക്കുന്നു. 3 വർഷത്തെ OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിനുണ്ട്.