Honor X9c 5G launched
ഹുവായിയുടെ സബ് ബ്രാൻഡ് Honor X9c 5G ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ഇന്ന് 12 മണി മുതൽ ആരംഭിച്ച പ്രൈം ഡേ സെയിലിലാണ് എക്സ്ക്ലൂസീവായി ഈ ഹോണർ ഹാൻഡ്സെറ്റ് വിൽക്കുന്നത്. ജൂലൈ 12 മുതൽ 14 വരെ നിങ്ങൾക്ക് ലിമിറ്റഡ് ടൈം ഓഫറിൽ സ്മാർട്ഫോൺ വിലക്കുറവിൽ വാങ്ങാം.
21,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ആമസോൺ പ്രൈം ഡേ പ്രമാണിച്ച് 20000 രൂപയ്ക്കും താഴെ ഹോണർ X9c 5ജി ലഭിക്കുന്നു.
2700 x 1224 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള സ്ക്രീനാണ് ഇതിലുള്ളത്. 6.78 ഇഞ്ച് വളഞ്ഞ AMOLED ഡിസ്പ്ലേയിലാണ് ഹോണർ X9c പുറത്തിറക്കിയത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് പരമാവധി 4000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്.
സാംസങ് HM6 സെൻസറിൽ 108MP പ്രൈമറി ക്യാമറയുണ്ട്. ഈ സെൻസറിന് ഒപ്റ്റിക്കൽ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുണ്ട്. ഫോണിലെ സെക്കൻഡറി ക്യാമറ 5MP-യുടെ അൾട്രാ-വൈഡ് ലെൻസാണ്. ഇതിൽ സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0 ആണ് ഫോണിലെ ഒഎസ്.
സ്നാപ്ഡ്രാഗൺ 6 Gen 1 മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. അഡ്രിനോ 710 GPU-യുമായി ഇത് ജോടിയാക്കിയിരിക്കുന്നു. 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഇത് സപ്പോർട്ട് ചെയ്യുന്നു.
USB ടൈപ്പ്-സി ചാർജിങ്ങിലൂടെ 66W സ്പീഡിൽ ഫോൺ പവറാകും. ഇതിൽ 6600mAh ബാറ്ററിയും കൊടുത്തിരിക്കുന്നു. ബ്ലൂടൂത്ത് 5.1, GPS കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിൽ ലഭ്യമാണ്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി ഇതിൽ IP65 റേറ്റിങ്ങുണ്ട്. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുണ്ട്. ജേഡ് സിയാൻ, ടൈറ്റാനിയം ബ്ലാക്ക് കളറുകളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്.
8ജിബി, 256ജിബി സ്റ്റോറേജുള്ള ഹോണർ സ്മാർട്ഫോണാണിത്. 21,999 രൂപയ്ക്കാണ് ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്തത്. എന്നാൽ ആമസോണിൽ തിങ്കളാഴ്ച വരെ ഹോണർ X9c 19999 രൂപയ്ക്ക് ലഭിക്കും. ഇതിന് പുറമെ SBI, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 750 രൂപ ഡിസ്കൌണ്ട് നേടാം. 9 മാസത്തേക്കുള്ള നോ-കോസ്റ്റ് ഇഎംഐ ഡീലും ലഭ്യമാണ്. 7500 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുള്ള Amazon ലിങ്ക്
Also Read: Samsung Galaxy M36 5G: 50MP ട്രിപ്പിൾ ക്യാമറ, 5000mAh ബാറ്ററി സാംസങ് First Sale, ആമസോണിൽ തുടങ്ങി…
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.