Google പിക്സൽ 9 പ്രോയിൽ നൽകുന്നത് 22 New ഫീച്ചറുകൾ! കോളിങ്ങും ക്യാമറയും ജെമിനി AI സപ്പോർട്ടും
Google Pixel 9 സീരീസുകൾ ഓഗസ്റ്റ് 13-ന് ലോഞ്ച് ചെയ്യും. പിക്സൽ 9 പ്രോയും പിക്സൽ 9 പ്രോ ഫോൾഡും സീരീസിലുണ്ട്. ഗൂഗിളിന്റെ ഫോൾഡ് ഫോൺ വരുന്നതിൽ ആകാംക്ഷയിലാണ് സ്മാർട്ഫോൺ പ്രേമികൾ. എന്നാൽ ഏറ്റവും പുതിയതായി ഗൂഗിൾ പുറത്തുവിട്ട ഒരു അപ്ഡേറ്റാണ് ചർച്ചയാകുന്നത്.
വരാനിരിക്കുന്ന പിക്‌സൽ 9 പ്രോ വാങ്ങിയാലുള്ള നേട്ടങ്ങൾ കമ്പനി എണ്ണിപ്പറയുന്നു. നിങ്ങളുടെ പഴയ ഫോൺ ഉപേക്ഷിച്ച് ഫോൺ വാങ്ങിയാൽ 22 പുതിയ ഫീച്ചറുകൾ ലഭിക്കും.
Google Pixel 9 Pro-യിലെ പുതിയ 22 ഫീച്ചറുകൾ നോക്കാം. യൂട്യൂബിലൂടെ പങ്കുവച്ച പ്രോമോ വീഡിയോയിലാണ് ഫോൺ ഫീച്ചറുകൾ അവതരിപ്പിച്ചത്.
ഗൂഗിളിന്റെ സ്വന്തം Gemini AI ഫീച്ചർ ഇതിലുണ്ട്. ഗൂഗിൾ എല്ലാ പിക്സൽ 9 സീരീസ് ഫോണുകളിലും പുതിയ ടെൻസർ G4 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയേക്കും. ജെമിനി അഡ്വാൻസ്‌ഡ് ഫീച്ചർ നൽകാൻ ഇത് സഹായിക്കും. ദൈനംദിന പ്രവർത്തനങ്ങൾക്കും ഫോട്ടോഗ്രാഫിയ്ക്കും പിക്സൽ 9 പ്രോയിൽ ഫീച്ചറുകളുണ്ടാകും.
ഒന്നും രണ്ടുമല്ല പിക്സൽ 9 പ്രോ ഫോണിലെ പുതിയ ഫീച്ചറുകൾ. 22 പുതിയ അപ്ഡേറ്റുകളാണ് ഗൂഗിൾ അവതരിപ്പിക്കുക. ക്യാമറയിലും കോളിങ്ങിലും സ്ക്രീൻഷോട്ടിലുമെല്ലാം പുതിയ ഫീച്ചറുകളുണ്ടാകും.
കൂട്ടുകാർ നിർദേശിച്ച റെസ്റ്റോറന്റും സിനിമയുമൊക്കെ മറന്നാലും പ്രശ്നമില്ല. ഗൂഗിൾ സ്ക്രീൻഷോട്ട് നിങ്ങളെ എഐ ഫീച്ചറുകളിലൂടെ സഹായിക്കും.
ഹോൾഡ് ഫോർ മീ ഫീച്ചറിലൂടെ മണിക്കൂറുകളിലധികം കോൾ ചെയ്യാം. ക്ലിയർ കോളിങ് ഫീച്ചർ മറുവശത്ത് ആര് ഫോൺ ചെയ്യുന്നു എന്ന് ദൃശ്യമാക്കില്ല. കോൾ സ്‌ക്രീൻ സംവിധാനവും ഗൂഗിൾ പിക്സൽ 9 പ്രോയിലുണ്ടാകും.
Also Read: OnePlus Nord 4 5G: Snapdragon പ്രോസസറും, Sony ക്യാമറയും! Pre Booking-ൽ വമ്പൻ Discount ഓഫറുകളും
ലൈവ് ട്രാൻസ്ലേഷൻ, ആപ്പിളിൽ RCS സപ്പോർട്ടിനായി ഗേറ്റ് കൂപ്പിങ് എന്നിവ ലഭിക്കും.