Samsung Galaxy S25 Ultra Price
വൻപ്രതീക്ഷയോടെ കാത്തിരുന്ന Samsung Galaxy S25 Ultra Price നിങ്ങൾക്കറിയാമായിരിക്കും, അല്ലേ? ജനുവരിയ്ക്കായി ടെക് ലോകം കാത്തിരുന്നത് തന്നെ ഈ ഫ്ലാഗ്ഷിപ്പ് ഫോണിന് വേണ്ടിയാണ്. എന്നാൽ പ്രതീക്ഷയ്ക്കുള്ള അപ്ഡേറ്റൊന്നും ലഭിച്ചില്ലെന്നതാണ് സത്യം.
തൊട്ടുമുമ്പ് വന്ന ഗാലക്‌സി എസ്24 അൾട്രായുമായി വലിയ വ്യത്യാസമൊന്നുമില്ല. എന്നാൽ പ്രോസസറിലും UI-യിലുമാണ് മാറ്റമുള്ളത്. എങ്കിലും ഇതിനൊപ്പം പരിചയപ്പെടുത്തിയ Samsung Galaxy S25 Edge കുറച്ച് പ്രതീക്ഷയ്ക്കുള്ള വക വയ്ക്കുന്നു.
ഇന്ത്യയിൽ സാംസങ് Galaxy S25 Ultra ഇറക്കിയത് 1,29,999 രൂപയ്ക്കാണ്. ബേസ് വേരിയന്റിന്റെ വിലയാണിത്. മുമ്പ് S24 Ultra എന്ന ഫ്ലാഗ്ഷിപ്പും ഇതേ വിലയ്ക്ക് തന്നെയാണ് പുറത്തിറക്കിയത്.
പുതിയ വമ്പൻ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള വാർത്തയാണിത്. നിങ്ങൾ ഫ്ലാഗ്ഷിപ്പ് ഇന്ത്യയിൽ നിന്നല്ലാതെ ഈ രാജ്യങ്ങളിൽ നിന്ന് വാങ്ങിയാൽ കുറച്ച് ലാഭമാകും. പ്രത്യേകിച്ച് അറബ്, യൂറോപ്യൻ രാജ്യങ്ങളിലുള്ളവർ. പ്രവാസി മലയാളികൾക്ക് ശരിക്കും ഇത് സന്തോഷ വാർത്തയാണെന്ന് തന്നെ പറയാം. ഏതെല്ലാം രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാൾ വില കുറവെന്നതും, ഇവിടുത്തെ വില വിവരങ്ങളും അറിയാം.
ഉള്ളതിൽ ഏറ്റവും വിലക്കുറവ് സാംസങ്ങിന്റെ മാതൃരാജ്യത്തിൽ തന്നെയാണ്. ദക്ഷിണ കൊറിയയിൽ ഇതിന് ₩1,808,208 ആണ് വില. എന്നുവച്ചാൽ ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 1,08,613 രൂപയാകും.
Also Read: Price and Offers: Samsung ഗാലക്സി S25, പ്ലസ്, S25 Ultra: ഇന്ത്യയിലെ വിലയും വിൽപ്പനയും ഇതാ…
ലിസ്റ്റിലെ അടുത്തത് കാനഡയാണ്. ഇവിടെ $1,918.99 CAD ആണ് വില. ഏകദേശം 1,15,313 രൂപയെന്ന് പറയാം.
സിംഗപ്പൂരിൽ, സ്മാർട്ഫോൺ S$ 1,828.00-ന് ലഭ്യമാണ്. ഇത് ഇന്ത്യയുടെ 1,16,502 രൂപയ്ക്ക് തുല്യമാണ്.
ദുബായ് സുഹൃത്തുക്കൾക്കും S25 അൾട്രാ ലാഭത്തിൽ വാങ്ങാം. ദുബായിൽ ഫോൺ 5,099 ദിർഹത്തിന് ലഭിക്കും. എന്നുവച്ചാൽ ഏകദേശം 1,20,086 രൂപയ്ക്ക് വാങ്ങാവുന്നതാണ്.
യുഎസ്എ അഥവാ അമേരിക്കയിൽ സാംസങ് ഗാലക്‌സി എസ് 25 അൾട്രാ $1,299.99-ന് കിട്ടും. ഇന്ത്യൻ മൂല്യത്തിൽ 1,12,444 രൂപയാകുമെന്ന് പറയാം.
പാകിസ്ഥാനിൽ 408,999 PKR ആണ് വില.
ഗാലക്സി S25 അൾട്രായ്ക്കൊപ്പം Sപെൻ കിട്ടുമെങ്കിലും ഇതിന് പ്രത്യേക പണം കൊടുക്കേണ്ടി വരുമെന്നാണ് പുതിയ അപ്ഡേറ്റ്.
ഇതിന് കാരണം തീർച്ചയായും നികുതിയുമാണ്. കൂടാതെ, ഇറക്കുമതി തീരുവകൾ, വിവിധ രാജ്യങ്ങളിലെ വിപണി തന്ത്രങ്ങൾ എന്നിവയും സ്വാധീനിക്കുന്നു. ഈ പറഞ്ഞ മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയെ അപേക്ഷിച്ച് ഇറക്കുമതി തീരുവ കുറവാണ്.
അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രവാസി സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറഞ്ഞ് ഫോൺ പർച്ചേസ് ചെയ്തോളൂ. ഇപ്പോൾ ഫോണിന്റെ പ്രീ-ബുക്കിങ് നടക്കുന്നു. ആമസോൺ പ്രീ-ബുക്കിങ് ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.