iphone 15 pro to brings reverse image search engine
iPhone 15 Pro ഫോണുള്ളവർക്ക് ഇഷ്ടപ്പെടുന്ന മനോഹരമായ ഒരു ഫീച്ചർ വരുന്നു. കഴിഞ്ഞ വർഷം ആപ്പിൾ ഹാർഡ്‌വെയർ ഇവന്റിൽ Apple Intelligence എന്ന ഫീച്ചർ അവതരിപ്പിച്ചു. അതോടൊപ്പം, കമ്പനി വിഷ്വൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന ഫീച്ചറും പരിചയപ്പെടുത്തിയിരുന്നു. ഇത് അടിസ്ഥാനപരമായി ഗൂഗിൾ ലെൻസ് പോലെയുള്ള ഒരു സംവിധാനമാണ്.
റിവേഴ്സ് ഇമേജ് സെർച്ച് എഞ്ചിൻ പോലെ പ്രവർത്തിക്കുന്നതാണ് വിഷ്വൽ ഇന്റലിജൻസ് ഫീച്ചർ. സാധാരണ നമ്മൾ ടെക്സറ്റ് നൽകി അതിൽ നിന്ന് ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യുകയാണല്ലോ! എന്നാൽ റിവേഴ്സ് ഇമേജ് ഫീച്ചറിലൂടെ ചിത്രത്തിൽ നിന്ന് ടെക്സ്റ്റ് ലഭിക്കും.
ഉദാഹരണത്തിന് ഏതെങ്കിലും ചിത്രം കണ്ട് അത് നിങ്ങൾക്ക് തിരിച്ചറിയാനാകില്ലെങ്കിൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. എന്നുവച്ചാൽ കടയിൽ പോകുമ്പോൾ ഏതെങ്കിലും ഒരു സാധനം കണ്ടുപിടിക്കാൻ പ്രയാസമാണെങ്കിൽ, റിവേഴ്സ് ഇമേജ് ഫീച്ചറിലൂടെ അത് കണ്ടെത്താം. ചിത്രത്തിലെ ഒബ്ജക്റ്റ്/വിഷയം സംബന്ധിച്ച എല്ലാ വിവരങ്ങളും വിഷ്വൽ ഇന്റലിജൻസ് നിങ്ങൾക്ക് നൽകും.
ഐഫോൺ 16 ലോഞ്ച് സമയത്ത്, ഐഫോൺ 16 സീരീസിനും ഐഫോൺ 15 പ്രോ, 15 പ്രോ മാക്‌സിനും ആപ്പിൾ ഇന്റലിജൻസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവയ്ക്ക് വിഷ്വൽ ഇന്റലിജൻസിന് സപ്പോർട്ട് ലഭിക്കുമോ എന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ ഐഫോൺ 15 പ്രോയിലും ആപ്പിൾ വിഷ്വൽ ഇന്റലിജൻസ് കൊണ്ടുവരുമെന്നാണ് പുതിയ അറിയിപ്പ്.
ഐഫോൺ 16ഇ എന്ന പുത്തൻ ബജറ്റ് ഫോണിലും വിഷ്വൽ ഇന്റലിജൻസ് ഫീച്ചർ കൊണ്ടുവരുന്നു. വിഷ്വൽ ഇന്റലിജൻസ് ഐഫോൺ 16 ലൈനപ്പിനൊപ്പമാണ് അവതരിപ്പിച്ചത്. ക്യാമറ കൺട്രോൾ ബട്ടണില്ലാത്ത iPhone 16E-യിൽ ഈ ഫീച്ചറും ലഭ്യമാകുമെന്ന് ആപ്പിൾ അറിയിച്ചു. എന്നാൽ ഐഫോൺ 15 പ്രോ ഫോണിലും വിഷ്വൽ ഇന്റലിജൻസ് കൊണ്ടുവരുമെന്നത് സന്തോഷ വാർത്തയാണ്.
ആക്ഷൻ ബട്ടണിലാണ് Visual Intelligence ഫീച്ചർ പ്രവർത്തിക്കുന്നത്. അതുപോലെ കൺട്രോൾ സെന്ററിലും ഈ ഫീച്ചർ അവതിപ്പിക്കാൻ ആപ്പിൾ ലക്ഷ്യമിടുന്നു.
വിഷ്വൽ ഇന്റലിജൻസ് ഏത് അപ്‌ഡേറ്റ് ഉപയോഗിച്ചാണ് പുറത്തിറക്കുന്നതെന്ന് അറിയാമോ? iOS 18.4 അപ്ഡേറ്റ് വഴിയാണ് പ്രോ ഫീച്ചർ വരുന്നത്. ഐഒഎസ് 18.4 ചില വലിയ AI അപ്‌ഗ്രേഡുകൾ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.