Apple iPhone 15
Apple ആരാധകർക്കായി ഇതാ ഒരു സന്തോഷ വാർത്ത. 128GB, 256GB സ്റ്റോറേജുള്ള iPhone 15 ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാം. ആമസോണിൽ വമ്പിച്ച വിലക്കുറവിലാണ് ഐഫോൺ 15 വിൽക്കുന്നത്. 10000 രൂപയ്ക്ക് അടുത്ത് ഫോണിന് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു.
ഐഫോൺ 15 128 ജിബി വേരിയന്റിന് 69,900 രൂപയാണ് വില. എന്നാൽ ആമസോണിൽ ഫോൺ 10,000 രൂപയോളം കിഴിവിൽ 59,500 രൂപയ്ക്ക് ലഭിക്കും. അതുപോലെ 256ജിബി സ്റ്റോറേജുള്ള ഐഫോൺ 15-ന് 10000 രൂപ കുറവുണ്ട്. 69,900 രൂപയ്ക്ക് നിങ്ങൾക്ക് 256ജിബി വേരിയന്റ് വാങ്ങാവുന്നതാണ്.
ആമസോൺ ആകർഷകമായ ഇഎംഐ, നോ-കോസ്റ്റ് ഇഎംഐ കിഴിവുകൾ നൽകുന്നു. 3,147.51 രൂപ വരെ നോ-കോസ്റ്റ് ഇഎംഐ ഓഫർ തരുന്നു. 3,389 രൂപയ്ക്ക് ഇഎംഐ ഇടപാടുകളും നേടാം. 66100 രൂപ വരെ നിങ്ങൾക്ക് പഴയ ഫോൺ മാറ്റി വാങ്ങി, എക്സ്ചേഞ്ച് ഓഫറും സ്വന്തമാക്കാം. ഇവ ഐഫോൺ 15-ന്റെ ബ്ലാക്ക് വേരിയന്റിനുള്ള ഓഫറാണ്.
6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ആപ്പിൾ ഐഫോൺ 15-നുള്ളത്. ഇതിന് കരുത്തുറ്റ അലുമിനിയം ഫ്രെയിമും ഗ്ലാസ് ബാക്ക് പാനലുമാണുള്ളത്. IP68 റേറ്റിങ്ങുള്ളതിനാൽ വാട്ടർപ്രൂഫ് ഫീച്ചറും, പൊടിയെ പ്രതിരോധിക്കാനുള്ള സവിശേഷതകളുമുണ്ട്.
ഇതിൽ ഐഫോൺ സൂപ്പർ റെറ്റിന ഡിസ്‌പ്ലേയാണ് കൊടുത്തിട്ടുള്ളത്. 200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കുന്നതിനാൽ ഇത് ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും ഗുണം ചെയ്യുന്നുണ്ട്. ഇതിൽ ആപ്പിൾ iOS 17 സോഫ്റ്റ് വെയറാണ് പ്രവർത്തിപ്പിക്കുന്നത്. പുതിയ സോഫ്റ്റ് വെയറിലേക്ക് ഇത് അപ്ഗ്രേഡ് ചെയ്യാം. ഈ ഫോണിന് സെറാമിക് ഷീൽഡാണ് ഉപയോഗിച്ചിട്ടുള്ളത്.
ശക്തമായ ആപ്പിൾ A16 ബയോണിക് ചിപ്‌സെറ്റാണ് പായ്ക്ക് ചെയ്തിരിക്കുന്നു. 6GB റാമും 512GB സംഭരണശേഷിയും ഇതിൽ ഉൾപ്പെടുന്നു.
ഫോട്ടോഗ്രാഫിയ്ക്കായി ഡ്യുവൽ റിയർ ക്യാമറയും കൊടുത്തിരിക്കുന്നു. 48 മെഗാപിക്സലിന്റെ മെയിൻ സെൻസറും, 12 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും ഇതിലുണ്ട്. 2X ടെലിഫോട്ടോ ലെൻസും ഈ സെൻസറിൽ ലഭിക്കുന്നു. ഫോണിന്റെ മുൻവശത്ത് 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഇത് വളരെ മികച്ചതാണ്. ഡോൾബി വിഷൻ HDR വീഡിയോ റെക്കോഡിങ്ങിനെയും ഐഫോൺ 15 പിന്തുണയ്ക്കുന്നു.
3349mAh ബാറ്ററിയും ഫോണിലുണ്ട്. വളരെ വേഗത്തിൽ ചാർജിങ്ങും, MagSafe ചാർജിങ്ങും ഫോൺ സപ്പോർട്ട് ചെയ്യുന്നു.