grab 256gb samsung galaxy s24 plus if you feel s25 is boring
Samsung Galaxy S24 Plus വാങ്ങാനുള്ള ഏറ്റവും പറ്റിയ സമയം ഇതാണ്. കാരണം ഈ പ്രീമിയം Samsung 5G വമ്പിച്ച കിഴിവിൽ ഇപ്പോൾ വിൽക്കുന്നു. 38000 രൂപ കുറച്ചാണ് ഈ സ്മാർട്ഫോൺ വിൽക്കുന്നത്.
Samsung Galaxy S25 സീരീസുകളുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. എന്നാൽ വലിയ അപ്ഗ്രേഡൊന്നും ഇല്ലാത്ത ഫോൺ പലർക്കും ഇഷ്ടമായില്ലെന്ന് അഭിപ്രായമുണ്ട്. എന്നാലും സാംസങ് ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് തൊട്ടുമുമ്പത്തെ എസ്24 മികച്ച ഓപ്ഷനാകും. ഇപ്പോഴാണെങ്കിൽ ഫോണുകൾക്ക് മികച്ച ഓഫർ നേടാനാകും.
സാംസങ് ഗാലക്സി s25 വിരസമാണെന്ന് തോന്നുന്നുവെങ്കിൽ ഈ ആമസോൺ ഓഫർ വിട്ടുകളയണ്ട. കാരണം 256gb Samsung Galaxy S25 പ്ലസ് സ്വന്തമാക്കാൻ ഇതിലും നല്ല കിഴിവ് വേറെയില്ല.
സാംസങ് ഗാലക്‌സി S24 പ്ലസ് 99,999 രൂപയ്ക്ക് ഇന്ത്യയിൽ പുറത്തിറക്കിയ സ്മാർട്ഫോണാണ്. നിലവിൽ ഈ ഹാൻഡ്‌സെറ്റ് 61,199 രൂപയ്ക്കാണ് ആമസോണിൽ വിൽക്കുന്നത്. കൂടുതൽ ലാഭം വേണമെങ്കിൽ എക്സ്ചേഞ്ച് ഓഫറും വിനിയോഗിക്കാം. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ 46,100 രൂപയ്ക്ക് സ്വന്തമാക്കാം.
2,755.73 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്. ഇതിലൂടെ പലിശയില്ലാതെ തവണ തവണയായി പണമടക്കാം. സാംസങ് ഗാലക്സി S24 പ്ലസ്സിന് നിലവിൽ ബാങ്ക് ഓഫറൊന്നും ലഭ്യമല്ല. Buy From Here.
6.7 ഇഞ്ച് 2K LTPO AMOLED ഡിസ്‌പ്ലേയാണ് സാംസങ് S24 പ്ലസ്സിലുള്ളത്. 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. ഫോണിന്റെ ഡിസ്‌പ്ലേ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 കൊണ്ട് പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 2600 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സാണ് വരുന്നത്.
ഗ്യാലക്‌സി S24 പ്ലസിൽ എക്‌സിനോസ് 2400 SoC ആണ് കൊടുത്തിട്ടുള്ളത്. ഈ സ്മാർട്ട്‌ഫോണിൽ 45W ഫാസ്റ്റ് ചാർജിങ്ങിന്റെ സപ്പോർട്ടുണ്ട്. 15W വയർലെസ് ചാർജിങ്ങും ഫോൺ പിന്തുണയ്ക്കുന്നു. 4.5W റിവേഴ്‌സ് വയർലെസ് ചാർജിങ്ങുള്ള ഫോണാണിത്. ഇതിൽ 4900mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു.
Also Read: Good News, കുശാലായല്ലോ! S24-ന്റെ അതേ വിലയിൽ Samsung Galaxy S25 128GB ഇന്ത്യയിലേക്ക്…
ഫോട്ടോഗ്രാഫിക്കായും വളരെ മികച്ച ഹാൻഡ്സെറ്റാണിത്. കാരണം ക്യാമറയിൽ OIS പിന്തുണയ്ക്കുന്നു. 50MP പ്രൈമറി ക്യാമറയുള്ള ഫോണാണിത്. ഇതിന് 3x ഒപ്റ്റിക്കൽ സൂം ഫീച്ചറുണ്ട്. 10MP ടെലിഫോട്ടോ സെൻസറും ഫോണിലുണ്ട്. ഇതിൽ 12MP അൾട്രാവൈഡ് ലെൻസും കൂടി ചേരുമ്പോൾ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് പ്ലസ്സിലുള്ളത്. സെൽഫി പ്രേമികൾക്കായി സാംസങ് 12MP ക്യാമറ നൽകിയിരിക്കുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.