oneplus 13 gets massive price drop over Rs 7000 on Amazon deal
GOAT Sale Best Offer: ഇന്ന് അവസാനിക്കുന്ന സെയിൽ ഉത്സവത്തിൽ നിന്ന് OnePlus 13 ലാഭത്തിൽ വാങ്ങാം. 9000 രൂപ വിലക്കുറവിലാണ് സ്മാർട്ഫോൺ വിൽക്കുന്നത്. ഫ്ലിപ്കാർട്ടിലെ ഈ പരിമിതകാല ഓഫർ ഇന്ന് അർധരാത്രി വരെ മാത്രമാണ്. ഫ്ലാഗ്ഷിപ്പ്, സ്റ്റൈലിഷ് സ്മാർട്ഫോണിന് ഇത്രയും ഡിസ്കൌണ്ട് വിരളമാണ്.
ഒരേയൊരു കളർ വേരിയന്റ് വൺപ്ലസ് 13-നാണ് കിഴിവെന്നത് ശ്രദ്ധിക്കുക. ഫ്ലിപ്കാർട്ടിൽ 12 ശതമാനം ഡിസ്കൌണ്ടിൽ വൺപ്ലസ് 13 വിൽക്കുന്നു. 72,999 രൂപ വിലയാകുന്ന ഫോണിന് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വില 63,865 രൂപ മാത്രമാണ്.
12ജിബിയും 256ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ബ്ലാക്ക് വേരിയന്റിന് ആമസോണിൽ പോലും 69000 രൂപയ്ക്കും മുകളിലാണ് വില. ഗോട്ട് സെയിലിൽ 64000 രൂപയ്ക്കും താഴെ വാങ്ങാനുള്ള സ്പെഷ്യൽ ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.
6.82 ഇഞ്ച് QHD+ ഡിസ്പ്ലേയാണ് ഈ ഫ്ലാഗ്ഷിപ്പിനുള്ളത്. 3168×1440 റെസല്യൂഷനുള്ള ഡിസ്പ്ലേയാണിത്. ഫോൺ സ്ക്രീനിന് 120Hz റിഫ്രെഷ് റേറ്റുണ്ട്. ഇതിൽ 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടും ലഭിക്കും. സെറാമിക് ഗാർഡ് പ്രൊട്ടക്ഷൻ സ്ക്രീനിന് കൂടുതൽ സുരക്ഷ നൽകുന്നു.
50MP ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫ്ലാഗ്ഷിപ്പിന്റെ എടുത്തുപറയേണ്ട സവിശേഷത. 50MP Sony LYT-808 മെയിൻ സെൻസറിനും 50MP Sony LYT-600 ടെലിഫോട്ടോ സെൻസറുമുണ്ട്. 3x ഒപ്റ്റിക്കൽ സൂമും OIS സപ്പോർട്ടുമുള്ള ടെലിഫോട്ടോ ലെൻസുമാണുള്ളത്. 50MP S5KJN5 അൾട്രാ വൈഡ് സെൻസർ ഇതിൽ ഉൾപ്പെടുന്നു.
ഫോണിന് മുൻവശത്ത് 32MP Sony IMX615 സെൽഫി ക്യാമറയുണ്ട്. 4K ഡോൾബി വിഷൻ വീഡിയോ റെക്കോർഡിങ്ങുള്ള ക്യാമറയാണിത്.
6,000 mAh ഫോണിൽ കൂറ്റൻ ബാറ്ററിയുണ്ട്. ഒരു ദിവസത്തിലേറെ ബാറ്ററി ലൈഫാണ് ഇത്രയും കരുത്തനായ ബാറ്ററിയിൽ നിന്ന് ലഭിക്കുന്നത്. ഈ ബാറ്ററിയ്ക്ക് 100W SUPERVOOC വയർഡ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ 50W AIRVOOC വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OxygenOS 15.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഗൂഗിൾ ജെമിനി AI അസിസ്റ്റന്റ് ഉൾപ്പെടെയുള്ള നിരവധി AI ഫീച്ചറുകൾ ഇതിലുണ്ട്. കരുത്തുറ്റ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ പ്ലാറ്റ്ഫോമാണ് ഇതിലുള്ളത്.
IP68, IP69 റേറ്റിങ്ങിലൂടെ മികച്ച ഡ്യൂറബിലിറ്റി വൺപ്ലസ് 13 5ജിയിൽ ലഭിക്കും. വെള്ളവും പൊടിയും പ്രതിരോധിക്കാൻ ഇത് സഹായിക്കും. സ്റ്റീരിയോ സ്പീക്കറുകളും, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഫോണിനുണ്ട്. IR ബ്ലാസ്റ്റർ, 5.5G കണക്റ്റിവിറ്റി ഇതിൽ ഉറപ്പാണ്.
Also Read: Airtel New Cheapest Plan: 200 രൂപയ്ക്ക് താഴെ Unlimited കോളിങ്ങും, ഡാറ്റയും തരുന്ന പ്ലാനിതാ…