Samsung Galaxy S24 FE
ഏറ്റവും വമ്പിച്ച ആദായത്തിൽ Samsung Galaxy S24 FE വാങ്ങിയാലോ? 38 ശതമാനം കിഴിവിൽ നിങ്ങൾക്ക് ഈ പ്രീമിയം സെറ്റ് സ്വന്തമാക്കാം. ആമസോണിലെ ഗ്രേറ്റ് സമ്മർ സെയിലിന്റെ ഭാഗമായാണ് കിഴിവ്. എന്നാൽ സ്റ്റോക്ക് കാലിയാകുന്നതിന് അനുസരിച്ച് ഓഫറിലും വ്യത്യാസം വരും.
ആമസോമിൽ 36,999 രൂപയ്ക്കാണ് സാംസങ് ഫോൺ ഇപ്പോൾ വിൽക്കുന്നത്. ഇതിന് ബാങ്ക് ഡിസ്കൌണ്ടൊന്നും തൽക്കാലം ലഭ്യമല്ല. എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ 35000 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. 1,666.02 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഫോണിനുണ്ട്.
1,109 രൂപയുടെ ക്യാഷ്ബാക്കും സാംസങ് ഫാൻ എഡിഷൻ ഫോണിന് ആമസോൺ അനുവദിച്ചിട്ടുണ്ട്. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഗാലക്സി എസ്24 എഫ്ഇ സ്മാർട്ഫോണിനാണ് ഡിസ്കൌണ്ട്.
ഡിസ്പ്ലേ: 6.7 ഇഞ്ച് FHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുണ്ട്.
പ്രോസസർ: സാംസങ് ഗാലക്‌സി എസ്24 എഫ്ഇയിൽ Exynos 2400e പ്രോസസറാണുള്ളത്. ഇത് 8 ജിബി റാമും, 256 ജിബി സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
ക്യാമറ: ഫോട്ടോഗ്രാഫിക്ക് ഫോണിൽ കൊടുത്തിരിക്കുന്നത് 50MP പ്രൈമറി സെൻസറാണ്. ഇതിൽ 3x ഒപ്റ്റിക്കൽ സൂമുള്ള 8MP ടെലിഫോട്ടോ ലെൻസുണ്ട്. ഫോണിന്റെ പിൻ പാനലിൽ 12MP അൾട്രാ-വൈഡ് ലെൻസ് കൊടുത്തിട്ടുണ്ട്. മുൻവശത്ത് 10MP സെൽഫി ക്യാമറയാണുള്ളത്.
ബാറ്ററി, ചാർജിങ്: 25W ചാർജിങ്ങിനെ ഈ ഗാലക്സി ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 4,700mAh ബാറ്ററിയുണ്ട്.
ഗാലക്സി എഐ: സാംസങ് പ്രീമിയം സെറ്റുകളിലെ ഗാലക്സി എഐ ഫീച്ചറുകൾ എടുത്തുപറയേണ്ടതാണ്. ഈ സാംസങ് ഫോണിൽ സർക്കിൾ ടു സെർച്ച് വിത്ത് ഗൂഗിള്‍, ലൈവ് ട്രാൻസ്ലേറ്റ് പോലുള്ള എഐ ഫീച്ചറുകളുണ്ട്. ഇത് നോട്ട് അസിസ്റ്റ്, ജനറേറ്റീവ് എഡിറ്റ്, പോർട്രെയിറ്റ് സ്റ്റുഡിയോ ഫീച്ചറുകളുമുള്ള ഫോണാണ്.
Also Read: അമ്പമ്പോ!!! 200MP ക്യാമറ Samsung Galaxy S25 Ultra വമ്പൻ കിഴിവിൽ, 6000 രൂപ കൂപ്പൺ ഡിസ്കൗണ്ടും
256GB സ്റ്റോറേജുള്ള സാംസങ് Galaxy S24 പ്ലസ്സിനും വിലക്കിഴിവുണ്ട്. ആമസോണിൽ 43 ശതമാനം കിഴിവിൽ 56,718 രൂപയ്ക്ക് ഫോൺ ലഭ്യമാണ്. 1250 രൂപയുടെ ബാങ്ക് കിഴിവ് കൂടി ഇതിൽ ഉപയോഗിക്കാം.
ഫ്ലിപ്കാർട്ടിൽ ഇതേ സ്മാർട്ഫോൺ 47 ശതമാനം കിഴിവിലാണ് വിൽക്കുന്നത്. ഫ്ലിപ്കാർട്ടിലെ സസാ ലേലേ സെയിലിലൂടെ 52,999 രൂപയ്ക്കാണ് 256ജിബി സ്റ്റോറേജ് വിൽക്കുന്നത്.