സാംസങ്ങിന്റെ 5ജി തരംഗം ;ഇതാ ഗാലക്സി M42 5ജി ഫോണുകൾ ഈ മാസം എത്തും

സാംസങ്ങിന്റെ 5ജി തരംഗം ;ഇതാ ഗാലക്സി M42 5ജി ഫോണുകൾ ഈ മാസം എത്തും
HIGHLIGHTS

സാംസങ്ങിന്റെ ആദ്യത്തെ എം സീരിയസ്സ് 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു

സാംസങ്ങ് ഗാലക്സി എം 42 5ജി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്

Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത്

സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .സാംസങ്ങ് ഗാലക്സി M42 എന്ന 5ജി സ്മാർട്ട് ഫോണുകളാണ് ഈ മാസം 28നും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .സാംസങ്ങിന്റെ എം സീരിയസ്സിൽ പുറത്തിറങ്ങുന്ന ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകളാണ് സാംസങ്ങ് ഗാലക്സി എം 42 5ജി സ്മാർട്ട് ഫോണുകൾ.

അതുകൊണ്ടു തന്നെ ഈ സ്മാർട്ട് ഫോണുകൾ മിഡ് റെയിഞ്ചിൽ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്ന സ്മാർട്ട് ഫോണുകൾ തന്നെയാകും .റിപ്പോർട്ടുകൾ പ്രകാരം സാംസങ്ങ് ഗാലക്സി എം 42 എന്ന ഈ 5ജി സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .

അതുപോലെ തന്നെ മികച്ച ആന്തരിക ഫീച്ചറുകളും സാംസങ്ങ് ഗാലക്സി എം 42 എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളും ലഭിക്കുന്നതാണ് .

സാംസങ്ങിന്റെ എം സീരിയസ്സിൽ പുറത്തിറങ്ങുന്ന ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകളാണ് സാംസങ്ങ് ഗാലക്സി എം 42 5ജി സ്മാർട്ട് ഫോണുകൾ.ഈ മാസം 28നും ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo