ഒന്നു ഊതി നോക്കു , ഈ സ്മാർട്ട്‌ ഫോണിനു എന്താ സംഭവിക്കുക ?

HIGHLIGHTS

ഫോണിൽ ഊതിയാൽ എന്താണ് സംഭവിക്കുക .ഇവിടെ ഇതാ ഇൻടെക്സ് എന്ന ഇന്ത്യൻ കമ്പനി പുറത്തിറക്കിയ പുതിയ 3ജി ഫോൺ അക്വാ 3ജി നിയോയിൽ ഊതിയാൽ ഫോണിന്റെ ലോക്കെടുക്കാനാകും.

ഫോണിൽ ഊതിയാൽ എന്താണ് സംഭവിക്കുക .ഇവിടെ ഇതാ ഇൻടെക്സ് എന്ന ഇന്ത്യൻ കമ്പനി പുറത്തിറക്കിയ പുതിയ 3ജി ഫോൺ അക്വാ 3ജി നിയോയിൽ ഊതിയാൽ ഫോണിന്റെ ലോക്കെടുക്കാനാകും.മൈക്രോമാക്‌സ് പോലുള്ള ഫോണുകളും തങ്ങളുടെ ഉയർന്ന മോഡലുകളിൽ ഈ സംവിധാനം അവതരിപ്പിച്ചിരുന്നു.

 

ഡ്യുവൽ സിം മോഡലാണ് അക്വ 3ജി.480 ത 800 പിക്സൽ റെസല്യൂഷനുള്ള നാലിഞ്ച് ഐ.പി.എസ്. ഡിസ്പ്ലേയാണ് അക്വ 3ജിയിലുള്ളത്. ഒരു ഗിഗാഹെർട്സ് ക്വാഡ്‌കോർ പ്രൊസസർ,32 ജി.ബി. വരെയുള്ള എസ്.ഡി. കാർഡ് ഉപയോഗിക്കാനുള്ള സംവിധാനം എന്നിവയെല്ലാം ഫോണിലുണ്ട്. രണ്ട് മെഗാപിക്സൽ പിൻക്യാമറയും 0.3 മെഗാപിക്സൽ മുൻകാമറയുമുള്ള ഫോണാണിത്.

 

കണക്ടിവിറ്റിക്കായി 3ജിക്ക് പുറമെ ബ്ലൂടൂത്ത്, വൈഫൈ, ജി.പി.എസ്./എ.ജി.പി.എസ്., ജി.പി.ആർ.എസ്./എഡ്ജ് തുടങ്ങി എല്ലാ സംവിധാനങ്ങളുമുള്ള ഫോണാണിത്. 1500 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിനുള്ളത്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :