Flipkart BBD Sale 2023: ബിഗ് ബില്യൺ ഡേയ്സിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഫോണുകൾക്ക് ഓഫറുകളുടെ ഉത്സവം

Updated on 27-Sep-2023
HIGHLIGHTS

Flipkartൽ ബിഗ് ബില്യൺ ഡേ സെയിൽ ആരംഭിക്കുന്നു

സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, ഇയർബഡുകളെല്ലാം ഓഫർ വിലയിൽ വാങ്ങാം

Discountകൾക്ക് പുറമെ, ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്

ദീപാവലി എത്തുന്നതിന് മുന്നേ ആഘോഷങ്ങൾക്ക് തിരികൊളുത്തി flipkart എത്തുന്നു. ഒക്ടോബർ ആദ്യ വാരമോ, ആദ്യ പകുതിയിലോ ഇപ്രാവശ്യത്തെ ഫ്ലിപ്കാർട്ട് Big Billion Days Sale ആരംഭിക്കും. എന്നാൽ കമ്പനി ഇതുവരെയും തീയതി പുറത്തുവിട്ടിട്ടില്ല.

Flipkartൽ ഓഫറുകളുടെ ഉത്സവം

സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, ഇയർബഡുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ, അടുക്കള സാമഗ്രിഹികൾ, ഫാഷൻ ഉൽപ്പനങ്ങൾ എന്നിവയ്ക്കെല്ലാം ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ വൻ ഓഫറുകൾ നൽകുന്നുണ്ട്. ഇതിലെ പ്രധാന ഓഫറുകളും മറ്റും നാളെ മുതൽ വിശദമായി അറിയാമെന്ന് കരുതുന്നു.

Read More: No. 1 Camera Phone: ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഏതെന്നോ ?

മികച്ച 10 സ്മാർട്ട്‌ഫോണുകളാണ് ഈ ഓഫർ ഉത്സവത്തിൽ വമ്പിച്ച വിലക്കിഴിവിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇവയിൽ ഫ്ലിപ്കാർട്ട് നൽകുന്ന Discountകൾക്ക് പുറമെ, ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഉൾപ്പെടുന്നുണ്ട്. ഏതെല്ലാം ഫോണുകൾക്ക് ഫ്ലിപ്കാർട്ട് ഓഫർ നൽകുന്നുവെന്ന് നോക്കാം…

ഫോണുകൾക്ക് Flipkart ഓഫർ

Google Pixel 7, Samsung Galaxy F13, Poco M5, Nothing Phone 1 തുടങ്ങിയ ഫോണുകൾക്കെല്ലാം ഓഫറുകളുണ്ട്.

11,999 രൂപയുടെ സാംസങ് ഗാലക്‌സി എഫ് 13 ഫ്ലിപ്കാർട്ട് ഓഫറിൽ വെറും 9,199 രൂപയ്ക്ക് വാങ്ങാം. 59,999 രൂപയുടെ ഗൂഗിളിന്റെ ഉഗ്രൻ സ്മാർട്ഫോൺ 36,499 രൂപയിൽ വാങ്ങാൻ ഈ അവസരം എന്തായാലും വിനിയോഗിക്കാം. ലോഞ്ചിങ് സമയത്ത് 32,999 രൂപ വിലയുണ്ടായിരുന്ന നതിങ് ഫോൺ 1ന് ഫ്ലിപ്കാർട്ട് BBD സെയിലിൽ വെറും 23,999 രൂപയാണ് ഈടാക്കുന്നത്.

flipkartൽ ഓഫർ

ഇതിന് പുറമെ, Oppo Reno 10 Pro 5G 4000 രൂപ വില കുറച്ച് 35,999 രൂപയിലും, Realme 10 Pro 5G വെറും 15,999 രൂപയിലും വാങ്ങാം. ഫ്ലിപ്കർട്ടിൽ റിയൽമി പോലെ വാങ്ങാവുന്ന മറ്റൊരു ബജറ്റ് ഫോണാണ് ഇൻഫിനിക്സ് സ്മാർട് 7. ഈ ഫോൺ വെറും 5,939, രൂപയ്ക്ക് വാങ്ങാം.
മിഡ്- റേഞ്ച് വിഭാഗത്തിൽ പെട്ട Vivo V29e ഇപ്പോൾ 24,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

കൂടാതെ, റിയൽമി C55ന് 9,499 രൂപയാണ് ഫ്ലിപ്കാർട്ട് വിലയിട്ടിരിക്കുന്നത്. 12,499 രൂപ വില വരുന്ന ബജറ്റ് ഫോണായ പോകോ M5നാകട്ടെ ഫ്ലിപ്കാർട്ട് വഴി വാങ്ങുകയാണെങ്കിൽ 6,999 രൂപ മാത്രമാണ് വില വരുന്നത്. അതുപോലെ, 10,499 രൂപയുടെ Oppo A17k നിങ്ങൾക്ക് 3000 രൂപ വില കുറച്ച് നിസ്സാരം 7,999 രൂപയ്ക്ക് വാങ്ങാം.

Flipkartൽ പുത്തൻ ഫോണുകളുടെ ലോഞ്ചും…

വില കുറച്ച് ഫോണുകൾ വാങ്ങാമെന്ന് മാത്രമല്ല ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ പുതുപുത്തൻ ഫോണുകളുടെ ലോഞ്ചും പതിവുപോലെയുണ്ട്. ഇത്തവണത്തെ സ്പെഷ്യൽ സെയിലിൽ ഗൂഗിൾ പിക്‌സൽ 8 സീരീസ് പുറത്തിറങ്ങുന്നു എന്നതാണ് എടുത്തുപറയേണ്ട ലോഞ്ച്.

കൂടാതെ, മോട്ടോ എഡ്ജ് 40 നിയോ, സാംസങ് ഗാലക്‌സി എസ് 23 FE, വിവോ ടി2 പ്രോ 5 ജി എന്നിങ്ങനെയുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളും പുറത്തിറങ്ങുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :