ഇന്ത്യയിൽ ഇതാദ്യം! VC Cooling, 50MP AI ക്യാമറയുമായി LAVA Play പുത്തൻ സ്മാർട്ട് ഫോൺ 12000 രൂപയിൽ

Updated on 09-Dec-2025

Lava Play Max: ഇന്ന് ഇന്ത്യയിൽ രണ്ട് ബജറ്റ് ഫോണുകളാണ് അവതരിപ്പിച്ചത്. പോകോയുടെ സി85 5ജി കൂടാകെ ലാവയും പുത്തൻ ഹാൻഡ്സെറ്റ് പുറത്തിറക്കി. 12999 രൂപയിൽ ആരംഭിക്കുന്ന ലാവ പ്ലേ മാക്സ് ഫോണും ലോഞ് ചെയ്തു.

50 മെഗാപിക്സലിന്റെ എഐ ക്യാമറയും കരുത്തൻ ബാറ്ററിയുമുള്ള സ്മാർട്ട് ഫോൺ ആണിത്. ആദ്യമായി ഒരു ബജറ്റ് സെറ്റിൽ VC Cooling നൽകിയിരിക്കുന്നു എന്ന സവിശേഷതയുമുണ്ട്. ഈ ലാവ ഫോണിന്റെ പ്രധാന 5 ഫീച്ചറുകൾ പരിശോധിക്കാം.

Lava Play Max 5 Key Features

ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന ക്യാമറ സിസ്റ്റമാണ് ഇതിലുള്ളത്. 50MP AI പിൻ ക്യാമറയും 4K@30fps വീഡിയോ റെക്കോർഡിംഗും ഇത് പിന്തുണയ്ക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP മുൻ ക്യാമറയും നൽകിയിരിക്കുന്നു.

ലാവ പ്ലേ മാക്സിലെ രണ്ടാമത്തെ ഫീച്ചർ ഡൈമൻസിറ്റി 7300 പ്രോസസറാണ്. 4nm മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റ് ഇതിലുണ്ട്. 128GB UFS 3.1 സ്റ്റോറേജ് ഫോണിലുണ്ട്. നിങ്ങൾക്ക് മൈക്രോ എസ്ഡി വഴി 1TB വരെ വികസിപ്പിക്കാം.

സ്മാർട്ട് ഫോണിലെ മറ്റൊരു ഹൈലൈറ്റ് വേപ്പർ ചേമ്പർ (VC) കൂളിംഗ് സിസ്റ്റമാണ്. ബിജിഎംഐ, സിഒഡി മൊബൈൽ പോലുള്ള വലിയ ഗെയിമിംഗ് സെഷനുകളിൽ ഫോൺ തണുപ്പാക്കാൻ ഈ ഫീച്ചർ സഹായിക്കും.

ഇതിൽ കരുത്തനായ 5,000mAh ബാറ്ററിയുണ്ട്. സ്മാർട്ട് ഫോൺ 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.

ലാവ പ്ലേ മാക്സിലെ മറ്റൊരു സവിശേഷത ഇതിന്റെ സോഫ്റ്റ് വെയറാണ്. Android 15 ആണ് ഒഎസ്. ഇതിൽ പ്രീലോഡ് ചെയ്ത പരസ്യങ്ങളോ അനാവശ്യ നോട്ടിഫിക്കേഷനുകളോ ഇല്ല. ബ്ലോട്ട്-ഫ്രീ, ക്ലീൻ UI സോഫ്റ്റ് വെയറാണിത്.

ഈ അഞ്ച് ഫീച്ചറുകൾ കൂടാതെ ഡിസ്പ്ലേ, കണക്റ്റിവിറ്റി ഫീച്ചറുകൾ കൂടി നോക്കാം. സുഗമമായ സ്ക്രോളിംഗിനും ഗെയിമിംഗിനുമായി 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണുള്ളത്. ഇതിൽ 6.72-ഇഞ്ച് FHD+ LCD സ്ക്രീൻ നൽകിയിരിക്കുന്നു.

IP54 റേറ്റിങ്ങും, ഡ്യുവൽ സിം സപ്പോർട്ടും ഇതിലുണ്ട്. സ്മാർട് ഫോണിൽ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി-സി കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. സൈഡ് ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണാണ് ലാവ പ്ലേ മാക്സ്.

ലാവ പ്ലേ മാക്സ് വില എത്ര?

ലാവ പ്ലേ മാക്സ് ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാണ്. ഡെക്കാൻ ബ്ലാക്ക്, ഹിമാലയൻ വൈറ്റ് നിറങ്ങളിൽ സ്മാർട്ഫോൺ വാങ്ങിക്കാം. ലാവ റീട്ടെയിൽ സ്റ്റോറുകൾ വഴി മാത്രമാണ് വിൽപ്പന.

Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം

6GB+128GB: ലാവ ഫോണിന് 12,999 രൂപയാകുന്നു
8GB+128GB: മോഡലിന് 14,999 രൂപയാണ് വില.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :