MOTOROLA Edge 60 Fusion
50MP Sony Lytia LYT-700C സെൻസറുള്ള Moto 5G നിങ്ങൾക്ക് കിഴിവിൽ വാങ്ങാം. മിഡ് റേഞ്ച് ബജറ്റിൽ ക്വാഡ് പിക്സൽ ക്യാമറ ടെക്നോളജിയിൽ അവതരിപ്പിച്ച ഫോണാണിത്. Motorola edge 60 fusion ഇപ്പോൾ വമ്പിച്ച കിഴിവിൽ നേടാനുള്ള അവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്.
പാന്റോൺ സ്ലിപ്സ്ട്രീം, പാന്റോൺ സെഫിർ, പാന്റോൺ ആമസോണൈറ്റ് നിറങ്ങളിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ ഏറ്റവും ചെറിയ വേരിയന്റ് 8 ജിബി + 256 ജിബി മോഡലാണ്. ഈ മോട്ടറോള ഫോണിന് 22,999 രൂപയാണ് വിലയാകുന്നത്. 12 ജിബി + 256 ജിബി മോഡലിന് 24,999 രൂപയാകും.
ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 2000 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ടിലെ എക്സ്ചേഞ്ച് ഓഫറിലൂടെ 2,000 രൂപ അധിക കിഴിവ് നേടാം. റിലയൻസ് ജിയോയിൽ നിന്ന് 10,000 രൂപയുടെ ആനുകൂല്യങ്ങളും നേടാം. ഇതിന് പുറമെ അജിയോ, ഈസ്മൈട്രിപ്പ്, അഭിബസ് പോലുള്ളവയുമായി പാർട്നർ ഓഫറുകളും ഫോണിനുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് മോട്ടറോള ഫോണിന്റെ വിൽപ്പന തുടങ്ങുന്നത്. ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഓൺലൈൻ സൈറ്റുകളിലൂടെ ഫോണിന്റെ വിൽപ്പന നടക്കും. റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും മോട്ടോ എഡ്ജ് 60 ഫ്യൂഷൻ വിൽപ്പനയ്‌ക്കെത്തും.
ഡിസ്പ്ലേ: മോട്ടോറോള എഡ്ജ് 60 സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണിത്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് 1.5K കർവ്ഡ് പിഒഎൽഇഡി സ്‌ക്രീനാണ് ഫോണിനുള്ളത്. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ മോട്ടരോള ഫോണിലുണ്ട്.
ക്യാമറ: സോണി ലിറ്റിയ LYT-700C സെൻസറാണ് ഈ മോട്ടറോള ഫോണിലുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയും OIS സപ്പോർട്ടുമുണ്ട്. മാക്രോ ഓപ്ഷനുള്ള 13MP അൾട്രാവൈഡ് ക്യാമറയും മോട്ടറോള മിഡ് റേഞ്ച് ഫോണിലുണ്ട്. ഇതിൽ 32MP ഫ്രണ്ട് ക്യാമറയാണ് കൊടുത്തിട്ടുള്ളത്. ഈ സെൻസർ ക്വാഡ് പിക്സൽ സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്നു.
പ്രോസസർ: മോട്ടോ എഡ്ജ് 60 ഫ്യൂഷനിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ഉപയോഗിച്ചിരിക്കുന്നു. ഈ പ്രോസസറിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്.
ഒഎസ്: ആൻഡ്രോയിഡ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു.
ബാറ്ററി: 68W ടർബോപവർ ഫാസ്റ്റ് ചാർജിങ്ങിനെ മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ സപ്പോർട്ട് ചെയ്യുന്നു. ഫോണിനെ പവർഫുള്ളാക്കുന്നത് 5500mAh ബാറ്ററിയാണ്.
മറ്റ് ഫീച്ചറുകൾ: മൈക്രോ SD കാർഡും നാനോ സിം കാർഡുകളും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. മോട്ടോ ഇതിൽ IP68 + IP69 റേറ്റിങ് നേടിയിട്ടുണ്ട്. പോരാഞ്ഞിട്ട് MIL STD-810H എന്ന മിലിറ്ററി ഗ്രേഡ് സർട്ടിഫിക്കേഷനും ഫോണിനുണ്ട്.
5G SA/NSA, Dual 4G VoLTE കണക്റ്റിവിറ്റി ഓപ്ഷനുകൾ മോട്ടറോള എഡ്ജ് 60 ഫ്യൂഷനിൽ ലഭിക്കും. ബ്ലൂടൂത്ത് 5.4, GPS കണക്റ്റിവിറ്റി ലഭിക്കും. ഈ മോട്ടറോള ഫോൺ USB ടൈപ്പ് സി ചാർജിങ്ങിനെയാണ് പിന്തുണയ്ക്കുന്നു.