nothing phone 3a equipped with snapdragon processor and triple camera
Nothing Phone 3a വിൽപ്പനയുടെ ആദ്യ ദിനമാണിന്ന്. വളരെ ആകർഷകമായ ഡിസ്കൌണ്ടാണ് ഈ പ്രീമിയം സ്മാർട്ഫോണിന് ആദ്യ സെയിലിൽ അനുവദിച്ചിട്ടുള്ളത്. Snapdragon പ്രോസസറും ട്രിപ്പിൾ ക്യാമറയുമുള്ള പ്രീമിയം സെറ്റാണിത്. കഴിഞ്ഞ വാരമാണ് ഫോൺ ഇന്ത്യയിലുൾപ്പെടെ പുറത്തിറക്കിയത്.
മാർച്ച് 11 മുതൽ നതിങ് ഫോൺ 3എയുടെ വിൽപ്പന ആരംഭിക്കുകയാണ്. മാർച്ച് 11 ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. 2 വേരിയന്റുകളാണ് നതിങ് ഫോൺ 3എയ്ക്കുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 24999 രൂപയാകുന്നു. 256 ജിബി വേരിയന്റിന് 26999 രൂപയുമാകുന്നു.
ആദ്യ വിൽപ്പനയിൽ ചില ബാങ്ക് കാർഡുകളിൽ നിന്ന് ഓഫർ ലഭിക്കുന്നതാണ്. ഇങ്ങനെ 2000 രൂപ കിഴിവ് ലഭിക്കും. ഇതിലൂടെ നതിങ് ഫോൺ 3എയുടെ വില യഥാക്രമം 22999 രൂപയും 24999 രൂപയുമാകുന്നു. ഫ്ലിപ്കാർട്ടിൽ, കൂപ്പൺ വഴി മറ്റ് ഓഫറുകളും ലഭിക്കുന്നതാണ്. നതിങ് ഫോണിന് ഫ്ലിപ്കാർട്ട് 3000 രൂപ കിഴിവാണ് കൊടുക്കുന്നത്. അപ്പോൾ മൊത്തം 5000 രൂപയുടെ കിഴിവാണ് ലഭിക്കുക.
നതിങ് ഫോൺ 3എ ഒറിജിനൽ വില
8GB+128GB- 24999 രൂപ
8GB+256GB- 26999 രൂപ
Phone 2a മോഡലിനേക്കാൾ ഒരുപാട് നൂതന ഫീച്ചറുകളും ഡിസൈനും പുതിയ ഫോണിലുണ്ട്. 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസുമുള്ളതാണ് നതിങ് ഫോൺ 3എ. 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 50MP പ്രൈമറി ക്യാമറ ഈ സ്മാർട്ഫോണിലുണ്ട്. 8MP അൾട്രാവൈഡ് ക്യാമറയും നതിങ് ഫോൺ 3എയിലുണ്ട്.
2x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന 50MP ടെലിഫോട്ടോ ലെൻസ് ആണ് ഫോണിലുള്ളത്. ഇത് സാംസങ് JN5 സെൻസറിലാണ് വരുന്നത്. ഈ ട്രിപ്പിൾ ക്യാമറ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു.
ഇതിൽ സ്നാപ്ഡ്രാഗൺ 7s Gen 3 പ്രോസസറാണ് കൊടുത്തിരിക്കുന്നത്. ശ്രദ്ധിക്കേണ്ടത് കാൾ പേയി കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫോണിൽ MediaTek പ്രോസസറായിരുന്നു കൊടുത്തത്. 50W ഫാസ്റ്റ് ചാർജിങ്ങിനെ നതിങ് ഫോൺ 3എ പിന്തുണയ്ക്കുന്നു. ഇതിൽ 5,000 mAh ബാറ്ററിയാണുള്ളത്. 56 മിനിറ്റിനുള്ളിൽ ഫുൾ ചാർജിങ് സാധ്യമാണ്.