iPhone 17 India manufacturing, iPhone 17 series made in India, iPhone 17 Pro India production, Apple iPhone 17 India, iPhone 17 export from India, iPhone 17 launch September 2025,
ടിം കുക്കും കൂട്ടരും അങ്ങനെ തീരുമാനിച്ചു. സെപ്തംബറിൽ റിലീസ് ചെയ്യാനുള്ള iPhone 17-ന്റെ എല്ലാ സീരീസുകളും ഇന്ത്യയിൽ നിർമിക്കുകയാണ്. ഇതാദ്യമായാണ് പ്രോ മോഡലുകളും ഇന്ത്യയിൽ നിർമിക്കാൻ കമ്പനി തീരുമാനിച്ചത്. ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് എന്തെന്നാൽ ആപ്പിൾ നാല് ഐഫോൺ 17 മോഡലുകളും ഇന്ത്യയിൽ നിർമ്മിക്കുമെന്നതാണ്.
ഇതിൽ സ്ലിം ഐഫോണായ ഐഫോൺ 17 എയറുണ്ട്. കൂടാതെ 17 സീരീസിലെ വാനില വേരിയന്റും രണ്ട് പ്രോ പതിപ്പുകളും ഉൾപ്പെടും. ഫോൺ ലോഞ്ച് ചെയ്തതിനുശേഷം രാജ്യത്ത് നിന്ന് യുഎസ്സിലേക്കും മറ്റും കയറ്റുമതി ചെയ്യുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.
ചൈനയിൽ നിന്ന് അങ്ങനെ ആപ്പിൾ നിർമാണം മറ്റ് മേഖലകളിലേക്ക് മാറ്റുകയാണ്. യുഎസിലേക്കാണ് ടിം കുക്ക് ടീം ശ്രദ്ധ നൽകുന്നത്. കൂടാതെ ഇന്ത്യയിലെ അഞ്ച് ഫാക്ടറികളിലേക്ക് ഐഫോൺ ഉത്പാദനം കമ്പനി വികസിപ്പിച്ചു. എങ്കിലും ട്രംപിന്റെ തീരുവ നിയമങ്ങൾ കമ്പനിയെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.
ഇന്ത്യൻ കമ്പനിയായ ടാറ്റയാണ് ഐഫോൺ നിർമാണത്തിൽ പ്രധാനിയാകുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഐഫോൺ ഉൽപ്പാദനത്തിന്റെ പകുതിയും ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പ്ലാന്റുകളിൽ നിന്നായിരിക്കും. ഇക്കാര്യം ബ്ലൂംബെർഗ് റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.
ഇതിൽ ഹൊസൂരിലെ ടാറ്റ ഫാക്ടറിയുണ്ട്. ടാറ്റയ്ക്ക് പുറമെ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ ബാംഗ്ലൂർ വിമാനത്താവളത്തിനടുത്തുള്ള ഉൽപ്പാദന കേന്ദ്രത്തിലും ഐഫോൺ നിർമിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ ഐഫോണുകളുടെ പകുതിയോളം ടാറ്റ നിർമിക്കുമെന്നാണല്ലോ പറയുന്നത്. 2022 ലെ ചിപ്പ് പ്രതിസന്ധി മുന്നിൽ കണ്ടാണ് ആപ്പിൾ ചൈനയിൽ നിന്ന് പിന്മാറുന്നത്. ഇന്ത്യയിലേക്ക് മാറുമ്പോഴും കുക്ക് ടീമിന് ചില പ്രതിസന്ധികൾ ഇനിയുമുണ്ട്. ഇതിൽ ട്രംപിന്റെ തീരുമാനമാണ് പ്രധാന വെല്ലുവിളി. ഇന്ത്യയിൽ നിർമിച്ച ഐഫോണുകൾക്ക് 25% താരിഫ് ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
എങ്കിലും ഏപ്രിൽ മുതൽ ഇതുവരെയുള്ള കണക്കിൽ ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 7.5 ബില്യൺ ഡോളറായിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മുഴുവനുള്ള കയറ്റുമതി 17 ബില്യൺ ഡോളറായിരുന്നു. ഇതിന്റെ പകുതിയിൽ കൂടുതലാണ് ഈ നാല് വർഷത്തെ കണക്ക്.
ഡൽഹിയിലും മുംബൈയിലും ആപ്പിൾ സ്റ്റോറുകൾ കഴിഞ്ഞ വർഷമേ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ ബെംഗളൂരിവിലെ ഫീനിക്സ് മാളിലും ആപ്പിൾ സ്റ്റോറെത്തി. രാജ്യത്തെ നാലാമത്തെ ആപ്പിൾ സ്റ്റോറിനായുള്ള പ്ലാനുകൾ കമ്പനി നടത്തുകയാണ്. പൂനെയിലായിരിക്കും കമ്പനി പുതിയ സ്റ്റോർ തുറക്കുക എന്നാണ് ലഭിക്കുന്ന വിവരം.
Also Read: 7000mAh ബാറ്ററി, 50MP, 4K റെക്കോഡിങ്ങുള്ള Realme P4 Pro 5G പുറത്തിറങ്ങി, 24999 രൂപ മുതൽ!