XIAOMI 14 Civi
പുതിയ 5ജി സ്മാർട്ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് ഇതാ സന്തോഷ വാർത്ത. ഏറ്റവും മികച്ച ഫീച്ചറുകളും പെർഫോമൻസും തരുന്ന പ്രീമിയം 5ജി വിലക്കിഴിവിൽ വിൽപ്പനയ്ക്ക്. ഇത് ആമസോണിലെ ആദായ വിൽപ്പനയാണ്. ബാങ്ക് ഓഫറുകളൊന്നും ഉൾപ്പെടാതെ പകുതി വിലയ്ക്ക് XIAOMI 14 Civi വിറ്റഴിക്കുന്നു.
50000 രൂപയ്ക്ക് മുകളിൽ വിലയാകുന്ന ഫോണാണല്ലോ ഷോവമി 14 സിവി. ലുക്കിലും വർക്കിലും ബഹുകേമമെന്ന് പറയാവുന്ന ഫോൺ. ആമസോൺ ഇതിന് പകുതി വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ ഞെട്ടും. ഈ സൂപ്പർ ഡീലിനെ കുറിച്ച് ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരാം.
ഇതൊരു പരിമിതകാല ഓഫറാണ്. സ്റ്റോക്ക് തീരുന്ന അനുസരിച്ച് ഓഫറിലും വ്യത്യാസം വരും. 54,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ഈ ഹാൻഡ്സെറ്റിന് 8 ജിബി റാമും 256ജിബി സ്റ്റോറേജുമാണുള്ളത്. ഫോണിന്റെ പല കളർ വേരിയന്റുകൾക്കും ഓഫറിൽ നേരിയ വ്യത്യാസമുണ്ട്. ഇതിൽ ഏറ്റവും മികച്ച കിഴിവ് ബ്ലൂ വേരിയന്റിന് തന്നെയാണ്.
Amazon ഷവോമി 14 സിവി ഫോൺ 52 ശതമാനം കിഴിവിൽ വിൽക്കുന്നു. ഇതിന് സൈറ്റിൽ ഇപ്പോഴുള്ള വില വെറും 26,220 രൂപയാണ്. ഇത് ബാങ്ക് ഡിസ്കൌണ്ട്, എക്സ്ചേഞ്ച് ഓഫറൊന്നും ചേർക്കാതെയുള്ള വിലയാണ്.
24000 രൂപ റേഞ്ചിൽ ഷവോമി 14 സിവി നിങ്ങൾക്ക് എക്സ്ചേഞ്ചിലും വാങ്ങാം. DBS, കാനറ പോലുള്ള ബാങ്കുകളിലൂടെ 1500 രൂപ വരെ ബാങ്ക് ഇളവും അനുവദിച്ചിരിക്കുന്നു. 256ജിബി ഫോൺ ഇങ്ങനെ 25000 രൂപ റേഞ്ചിൽ എക്സ്ചേഞ്ചില്ലാതെ വാങ്ങിക്കാനാകും. ഇനി നിങ്ങൾക്ക് ഇഎംഐയിലാണ് ഫോൺ വാങ്ങേണ്ടതെങ്കിൽ, 1,271 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.
6.55 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് ഷവോമി 14 സിവി. ഇതിന്റെ സ്ക്രീനിന് 1.5K റെസല്യൂഷനുണ്ട്. ഫോൺ സ്ക്രീൻ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഇത് 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്നു. HDR10+ സപ്പോർട്ടും ഡോൾബി വിഷൻ സപ്പോർട്ടും സ്മാർട്ഫോണിന് ലഭിക്കുന്നു. ഇതിനെല്ലാം പുറമെ വീഴ്ചകളിൽ നിന്ന് ഫോണിനെ പിന്തുണയ്ക്കാൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്.
പെർഫോമൻസിലും ഗംഭീര ഫീച്ചറുകൾ ഷവോമി 14 സിവിയ്ക്കുണ്ട്. സ്‌നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറാണ് ഇതിലുള്ളത്. പവറിലേക്ക് വന്നാൽ 4,700mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഇത് 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
Also Read: ഹല്ലേ… Dual 200 MP ഫോൺ! ഞെട്ടാനൊരുങ്ങിക്കോ, Vivo 5G കൊണ്ടുവരുന്നത് വല്ലാത്തൊരു ഫോണാകും
ഷവോമി 14 സിവിയുടെ പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. PDAF, OIS സപ്പോർട്ടുള്ള പ്രൈമറി ക്യാമറ ഈ മുൻനിര ഫോണിന്റെ സവിശേഷതയാണ്. 50MP പ്രൈമറി സെൻസർ കൂടാതെ 2x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ലെൻസുമുണ്ട്. ഇതിലെ മൂന്നാമത്തെ റിയർ ക്യാമറ 12MP അൾട്രാ-വൈഡ് സെൻസറാണ്. ഫോണിന് മുൻവശത്ത്, രണ്ട് 32MP സെൽഫി ക്യാമറകളുമുണ്ട്.
ലൈക്ക ബ്രാൻഡഡ് ലെൻസും, പിന്നെ ക്വാഡ് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയുമാണ് ഫോണിന്റെ ഹൈലൈറ്റ്. എന്നാലും ഷവോമി 14 സിവിയിൽ ഓവർഹീറ്റ് പ്രശ്നം ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താരതമ്യേന ബാറ്ററി ലൈഫും കുറവാണ്. എങ്കിലും ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇത് മികച്ച ചോയിസാകും.