Deal Alert: എന്ത് MOTOROLA Edge ഫ്യൂഷൻ ഫോണിന്റെ വില വെട്ടിക്കുറച്ചോ! Snapdragon 7s പ്രോസസർ, 5000mAh ബാറ്ററി

Updated on 23-Aug-2024
HIGHLIGHTS

ബെസ്റ്റ് സ്മാർട്ഫോണാണ് Motorola Edge 50 Fusion 5G

ഫ്ലിപ്കാർട്ട് വഴിയാണ് 5ജി സ്മാർട്ട്ഫോണിന് ഓഫർ അനുവദിച്ചിരിക്കുന്നത്

പ്രീമിയം ഫീച്ചറും മികവുറ്റ പ്രോസസറുമാണ് ഈ സ്മാർട്ഫോണിലുള്ളത്

25000 രൂപയിൽ ബെസ്റ്റ് സ്മാർട്ഫോണാണ് Motorola Edge 50 Fusion 5G. പ്രീമിയം ഫീച്ചറും മികവുറ്റ പ്രോസസറുമാണ് ഈ സ്മാർട്ഫോണിലുള്ളത്. നിങ്ങൾ പുതിയൊരു ഫോൺ വാങ്ങാൻ പദ്ധതിയിടുന്നെങ്കിൽ ഈ Deal കൂടി പരിശോധിക്കുക. കാരണം Moto 5G 22,000 രൂപ റേഞ്ചിൽ ഇപ്പോൾ വാങ്ങാം.

MOTOROLA Edge ഗംഭീര ഓഫറിൽ

ഫോട്ടോഗ്രാഫിയിലും ബാറ്ററിയിലും പ്രോസസറിലും നിരാശപ്പെടുത്തില്ല. ഫ്ലിപ്കാർട്ട് വഴിയാണ് 5ജി സ്മാർട്ട്ഫോണിന് ഓഫർ അനുവദിച്ചിരിക്കുന്നത്. 3000 രൂപയുടെ കിഴിവാണ് ഫോണിന് ഇപ്പോൾ ലഭിക്കുന്നത്.

MOTOROLA Edge 50 Fusion

ഡിസ്പ്ലേ: 6.7 ഇഞ്ച് OLED ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. 120 Hz റീഫ്രെഷ് റേറ്റാണ് സ്ക്രീനിന് വരുന്നത്. ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമുണ്ട്.

പ്രോസസർ: ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 2 പ്രോസസറാണ്.

ക്യാമറ: മിഡ് റേഞ്ച് സ്മാർട്ഫോണിൽ ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. ഫോണിന് പ്രൈമറി ക്യാമറയായി 50 മെഗാപിക്സൽ സെൻസറുണ്ട്. സെൽഫികൾക്കായി, 32 എംപി ക്യാമറയുമുണ്ട്.

സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 14 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ബാറ്ററി: 5000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 68W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു.

കണക്റ്റിവിറ്റി ഓപ്ഷനുകൾ: പൊടി, ജല പ്രതിരോധിക്കുന്നതിനായി മോട്ടറോള IP68 റേറ്റിങ് ഉപയോഗിച്ചിരിക്കുന്നു.

വിലയും ഓഫറുകളും

3 ആകർഷകമായ നിറങ്ങളിൽ സ്മാർട്ഫോൺ ലഭ്യമാണ്. ഫോറസ്റ്റ് ബ്ലൂ, ഹോട്ട് പിങ്ക്, മാർഷ്മെല്ലോ ബ്ലൂ നിറങ്ങളിൽ വാങ്ങാം. ഫോൺ വിവിധ സ്റ്റോറേജുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. 8GB+128GB, 12GB+256GB സ്റ്റോറേജുകളാണുള്ളത്.

ഇവയിൽ 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 25,999 രൂപയാണ് വില. ഓഫറിൽ 22,999 രൂപയ്ക്ക് വാങ്ങാം. (പർച്ചേസ് ലിങ്ക്). ഫോണിന്റെ ലോഞ്ച് സമയത്താണ് ഇത്രയും വിലക്കുറവിൽ വിറ്റിരുന്നത്.

Read More: New Update: OnePlus ഫ്ലാഗ്ഷിപ്പ് ഫോണിന് ഇനി ഹീറ്റിങ്ങില്ല, Gmail ആപ്പും പ്രശ്നമാകില്ല

12GB റാമും 256GB സ്റ്റോറേജുമുള്ള മോട്ടോ ഫോണിന് 27,999 രൂപയാകും. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 24,999 രൂപയ്ക്ക് വിൽക്കുന്നു. ഇതിനും 3000 രൂപ കിഴിവാണ് അനുവദിച്ചിരിക്കുന്നത്. പർച്ചേസിനുള്ള ലിങ്ക്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :