POCO F7
Day 1 Sale: Snapdragon പെർഫോമൻസും 7550mAh ബാറ്ററിയുമുള്ള POCO F7 സ്മാർട്ഫോൺ ഇന്ന് വിൽപ്പനയ്ക്ക് എത്തുന്നു. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് പോകോ ഫോൺ അവതരിപ്പിച്ചത്. 12GB + 256GB, 12GB + 512GB സ്റ്റോറേജുമുള്ള വേരിയന്റുകളാണ് ഫോണിനുള്ളത്. ജൂലൈ 1 ഉച്ചയ്ക്ക് 12 മണി മുതൽ ഈ പ്രീമിയം സെറ്റിന്റെ വിൽപ്പന ആരംഭിക്കുന്നു. അടിപൊളി ലോഞ്ച് ഓഫറുകളോടെയാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
രണ്ട് സ്റ്റോറേജ് വേരിയന്റുകളുള്ളതിനാൽ വിലയും, നിങ്ങളുടെ ആവശ്യവും അനുസരിച്ച് ഫോൺ തെരഞ്ഞെടുക്കാം.
12GB RAM + 256GB സ്റ്റോറേജ്: 31,999 രൂപ
12GB RAM + 512GB സ്റ്റോറേജ്: 33,999 രൂപ
ഈ ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് ഫോണിന്റെ വിൽപ്പന ഫ്ലിപ്കാർട്ടിലൂടെയാണ്. ആകർഷകമായ കിഴിവുകൾ ആദ്യ സെയിലിൽ ലഭിക്കും. SBI, ICICI ബാങ്ക്, HDFC ബാങ്ക് കാർഡുകളിലൂടെ 2,000 രൂപ കിഴിവ് നേടാം. ഇങ്ങനെ കുറഞ്ഞ വേരിയന്റ് 29,999 രൂപയ്ക്ക് സ്വന്തമാക്കാം.
2,000 രൂപ എക്സ്ചേഞ്ച് ബോണസും സ്മാർട്ഫോണിന് ലഭിക്കുന്നു. 1 വർഷത്തെ അധിക വാറണ്ടി പോകോ തരുന്നു. 10,000 രൂപ വില വരുന്ന 1 വർഷത്തെ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റും സ്മാർട്ഫോണിന് ലഭിക്കുന്നു. ഫ്രോസ്റ്റ് വൈറ്റ്, ഫാന്റം ബ്ലാക്ക്, സൈബർ സിൽവർ കളറുകളിലാണ് ഫോൺ ഇന്ത്യയിലും ആഗോള വിപണിയിലും എത്തിച്ചിരിക്കുന്നത്.
6.83 ഇഞ്ച് 1.5K pOLED ഡിസ്പ്ലേയാണ് പോകോ ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 3200 nits പീക്ക് ബ്രൈറ്റ്നസ്സും ഡിസ്പ്ലേയ്ക്കുണ്ട്. സ്നാപ്ഡ്രാഗൺ 8s Gen 4 ആണ് ഫോണിലെ പ്രോസസർ. ഇതിന് 2.1 ദശലക്ഷം AnTuTu സ്കോറുണ്ടാകുമെന്നാണ് പറയുന്നത്. 6000mm² ഡ്യുവൽ-ലൂപ്പ് 3D ഐസ്ലൂപ്പ് കൂളിംഗും റേജ് എഞ്ചിൻ 4.0 സോഫ്റ്റ്‌വെയർ ട്യൂണിംഗ് ടെക്നോളജിയുമുള്ള ഫോണാണിത്. 3D IceLoop കൂളിംഗ് സിസ്റ്റം പോകോ എഫ്7-നുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2 ആണ് ഫോണിലെ ഒഎസ്. 4 ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.
OIS സപ്പോർട്ടുള്ള 50MP മെയിൻ ക്യാമറ ഇതിലുണ്ട്. 8MP അൾട്രാ വൈഡ് ലെൻസും പിൻഭാഗത്തുണ്ട്. ഫോണിലെ സെൽഫി സെൻസർ 20 മെഗാപിക്സലാണ്.
ഇന്ത്യക്കാർക്ക് വേണ്ടി മാത്രം 7,550mAh ബാറ്ററിയാണ് സ്മാർട്ഫോണിൽ കൊടുത്തിട്ടുള്ളത്. 90W ഫാസ്റ്റ് ചാർജിങ്ങിനെ ഈ പോകോ ഫോൺ പിന്തുണയ്ക്കുന്നു. IP69 റേറ്റിങ്ങുള്ള ഫോണാണിത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും, സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. USB ടൈപ്പ് സി ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8s Gen 4 ഒരു ഫ്ലാഗ്ഷിപ്പ് തലത്തിലുള്ള പ്രൊസസ്സറാണ്. ഗെയിമുകളും മൾട്ടിടാസ്കിംഗും എളുപ്പത്തിൽ ചെയ്യാൻ ഇത് സഹായിക്കും. മെറ്റൽ മിഡിൽ ഫ്രെയിമും ഗ്ലാസ് ബാക്കിലുമാണ് ഫോൺ നിർമിച്ചിരിക്കുന്നത്.
Also Read: Redmi Note 14 Pro, പ്രോ പ്ലസ് ഫോണുകൾ ഇനി സുവർണ മോടിയിൽ, പോർഷ് ലുക്കിൽ! New Redmi ജൂലൈയിൽ…