nothing phone 3 with 50mp triple camera
Day 1 Sale: 50MP ട്രിപ്പിൾ ക്യാമറ Nothing Phone 3 ഹാൻഡ്സെറ്റിന്റെ വിൽപ്പന ആരംഭിക്കുന്നു. ജൂലൈ 15 ഉച്ചയ്ക്ക് 12 മണി മുതൽ സ്മാർട്ഫോണിന്റെ വിൽപ്പന തുടങ്ങും. Snapdragon 8s Gen 4 സോക്കിന്റെ പ്രോസസറുള്ള പ്രീമിയം ഫോണാണിത്. ട്രിപ്പിൾ റിയർ ക്യാമറയുള്ള ഹാൻഡ്സെറ്റാണിത്.
കറുപ്പും വെളുപ്പും നിറത്തിലുള്ള രണ്ട് കളർ വേരിയന്റുകളാണ് നതിങ് ഫോൺ 3-ലുള്ളത്. രണ്ട് വ്യത്യസ്ത സ്റ്റോറേജുകളിൽ സ്മാർട്ഫോൺ വാങ്ങാനാകും. 12 GB + 256 GB വേരിയന്റിന് 79,999 രൂപയാണ് വില. 5000 രൂപയുടെ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ചേർത്ത് 62,999 രൂപയ്ക്ക് ഇന്ന് വാങ്ങാം. 16 GB + 512 GB സ്റ്റോറേജ് സ്മാർട്ഫോണിന് 89,999 രൂപയാണ് വില. ഇതിൽ 5000 രൂപയുടെ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും ഉൾപ്പെടുത്തുമ്പോൾ 72,999 രൂപയ്ക്ക് വാങ്ങാം. IDFC, HDFC, ICICI ബാങ്ക് കാർഡുകൾക്കാണ് ഓഫർ.
ഇന്ന് പർച്ചേസ് ചെയ്യുന്നവർക്ക്, ഒരു വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി ലഭിക്കും. 24 മാസത്തേക്കുള്ള നോ-കോസ്റ്റ് EMI ഓഫറും ഇതിലുണ്ട്. ഫ്ലിപ്കാർട്ട് വഴി 12 മണി മുതൽ ഫോൺ വാങ്ങാം.
6.67 ഇഞ്ച് 1.5K LTPO OLED ഡിസ്പ്ലേയുള്ളതിനാൽ 120Hz റിഫ്രഷ് റേറ്റുണ്ട്. 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഇതിനുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8s Gen 4 SoC പ്രോസസർ ഇതിൽ നൽകിയിരിക്കുന്നു.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഇതിലുണ്ട്. 50MP പ്രൈമറി സെൻസർ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 50MP അൾട്രാ-വൈഡ് ലെൻസിന് 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്നു. 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് കൂടി ഇതിൽ ചേരുന്നു. ഫോണിൽ സെൽഫികൾക്കായി 50MP ഫ്രണ്ട് ക്യാമറയുമുണ്ട്.
5500 mAh ബാറ്ററിയുള്ള സ്മാർട്ഫോണാണിത്. 65W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്നു. Android 15 അടിസ്ഥാനമാക്കിയുള്ള Nothing OS 3.5 ആണ് ഫോണിലെ ഒഎസ്. ഡ്യൂറബിലിറ്റിയിലും കരുത്തനായ ഹാൻഡ്സെറ്റാണിത്. IP68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് ഫോണിനുണ്ട്. ഇതിൽ പുതുക്കിയ ഗ്ലിഫ് ഇന്റർഫേസ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും കൊടുത്തിരിക്കുന്നു. AI ഫീച്ചറുകളുടെ സപ്പോർട്ടും നതിങ്ങിന്റെ ഫ്ലാഗ്ഷിപ്പിൽ ലഭിക്കും.