CMF First Phone: വ്യത്യസ്തനാമൊരു CMF Phone 1 ഇന്നെത്തും, ലോഞ്ചിന് തൊട്ടുമുന്നേ വില ചോർന്നു!

Updated on 08-Jul-2024
HIGHLIGHTS

CMF Phone 1-ന്റെ ഡിസൈനാണ് വിപണിയെ ആകാംക്ഷയിലാക്കുന്നത്

മിഡ്-റേഞ്ച് സെഗ്‌മെന്റിലേക്കാണ് സിഎംഎഫിന്റെ പുതിയ പോരാളി എത്തുന്നത്

ജൂലൈ 8 ഉച്ചയ്ക്ക് 2:30-യ്ക്കാണ് ലോഞ്ച്

Nothing സബ്-ബ്രാൻഡിന്റെ CMF Phone 1 ഇന്ന് ഇന്ത്യയിലെത്തും. സിഎംഎഫ് ബ്രാൻഡിൽ നിന്നുള്ള ആദ്യ സ്മാർട്ഫോണിനായി ആകാംക്ഷയോടെ വിപണി കാത്തിരിക്കുന്നു. മിഡ്-റേഞ്ച് സെഗ്‌മെന്റിലേക്കാണ് സിഎംഎഫിന്റെ പുതിയ പോരാളി എത്തുന്നത്.

CMF Phone 1 ലോഞ്ച്

CMF Phone 1 Launch-ന് മുന്നാടിയായി ഫോണിന്റെ വില ചോർന്നു. ഫോൺ വിൽപ്പനയ്ക്ക് എത്തുന്ന ഫ്ലിപ്കാർട്ടാണ് വില വിവരങ്ങൾ പുറത്തുവിട്ടത്. യുഎസ്പി ഡിസൈനിലാണ് ഫോൺ നിർമിച്ചിട്ടുള്ളത്. അതിനാൽ വ്യത്യസ്തമായ ഒരു സ്മാർട്ഫോൺ വാങ്ങണമെന്നുള്ളവർക്കുള്ള ബെസ്റ്റ് ഓപ്ഷനാണിത്.

ജൂലൈ 8 ഉച്ചയ്ക്ക് 2:30-യ്ക്കാണ് ലോഞ്ച്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

CMF Phone 1

CMF Phone 1 സ്പെസിഫിക്കേഷൻ

ഫോണിന്റെ ഏതാനും ഫീച്ചറുകളെ കുറിച്ച് ചില സൂചനകളുണ്ട്. 6.7-ഇഞ്ച് ഫുൾ HD+ LTPS AMOLED ഡിസ്‌പ്ലേയായിരിക്കും ഫോണിലുണ്ടാകുക. ഇതിന് 2000 nits പീക്ക് ബ്രൈറ്റ്നെസ് വരുന്നു. 120Hz വരെ വേരിയബിൾ റീഫ്രെഷ് റേറ്റും സ്മാർട്ഫോണിന് ലഭിക്കുന്നതാണ്. റിപ്പോർട്ട് അനുസരിച്ച് ഈ മിഡ് റേഞ്ച് ഫോൺ IP52 റേറ്റിങ്ങുണ്ടാകും. സിഎംഎഫ് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

സിഎംഎഫ് ഫോണിൽ, മീഡിയാടെക് ഡൈമൻസിറ്റി 7300 ചിപ്‌സെറ്റാണുള്ളത്. 8GB റാമുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

ഫോണിൽ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും പിന്നിൽ ഡ്യുവൽ ലെൻസ് ക്യാമറ സെറ്റപ്പുണ്ടായിരിക്കും. സിഎംഎഫ് ഫോണിന്റെ പ്രൈമറി ക്യാമറ 50MP ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

33W ഫാസ്റ്റ് ചാർജിങ്ങിനെ സിഎംഎഫ് ഫോൺ 1 സപ്പോർട്ട് ചെയ്തേക്കും. 5,000mAh ബാറ്ററി ഉൾപ്പെടുത്തി വരുന്ന സ്മാർട്ഫോണാണിത്. ലഭിക്കുന്ന വിവരം അനുസരിച്ച് ആൻഡ്രോയിഡ് 14 ആയിരിക്കും സോഫ്റ്റ് വെയർ. ഇത് Nothing OS 2.5 അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കാൻ സാധ്യത.

വേറിട്ട ഡിസൈൻ

സിഎംഎഫ് ഫോൺ 1-ന്റെ ഡിസൈനാണ് വിപണിയെ ആകാംക്ഷയിലാക്കുന്നത്. ഫോണിന്റെ കേസുകൾ വ്യത്യസ്ത നിറങ്ങളിലേക്കോ മെറ്റീരിയലുകളിലേക്കോ മാറ്റാൻ കഴിയും. നാല് വ്യത്യസ്ത നിറങ്ങളിലാണ് സിഎംഎഫ് ഫോൺ 1 വരുന്നത്. ഈ നാല് കളറുകൾക്കും ഒരേ മെറ്റീരിയലുകളുമല്ല ഉപയോഗിച്ചിട്ടുള്ളത്.

കറുപ്പ് നിറത്തിലെ ഫോണിൽ ടെക്‌സ്ചർഡ് കേസ് ഉപയോഗിച്ചിരിക്കുന്നു. വെഗൻ ലെതർ ഫിനിഷുള്ള സിഎംഎഫ് ഫോൺ ഓറഞ്ച് നിറത്തിലായിരിക്കും. ടെക്സ്ചേർഡ് കേസാണ് ഇളം പച്ച മോഡലിലും നൽകുന്നത്. നീല നിറത്തിലുള്ള സിഎംഎഫ് ഫോണിന് വെഗൻ ലെതർ ഫിനിഷാണ്. ഇവയുടെ കേസുകൾ മാറ്റാവുന്ന രീതിയിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഹാൻഡ്‌സ് ഫ്രീ ആയി ഉപയോഗിക്കാൻ കിക്ക്‌സ്റ്റാൻഡ് പോലുള്ള ആക്‌സസറികളും കണക്റ്റ് ചെയ്യാവുന്നതാണ്. എന്തായാലും ഇതിനെ കുറിച്ചെല്ലാം വ്യക്തമായ വിവരങ്ങൾ ലോഞ്ചിന് ശേഷം അറിയാം.

വില എത്രയാകുമെന്നല്ലേ!

20,000 രൂപയ്ക്ക് താഴെ വില വരുമെന്നായിരുന്നു റിപ്പോർട്ടുകൾ പ്രചരിച്ചത്. ലോഞ്ചിന് മുന്നേ ഫോണിന്റെ വിലയെ കുറിച്ച് ചില സൂചനകൾ വരുന്നു.

Read More: Special Offer: OnePlus 12 5G വാങ്ങുന്നവർക്ക് 7000 രൂപയുടെ കിഴിവ്! ഓഫർ സ്വന്തമാക്കേണ്ടത് ഇങ്ങനെ

പുതിയ റിപ്പോർട്ട് പ്രകാരം 14,999 രൂപയായിരിക്കും ഫോണിന്റെ വില. എന്നാൽ ചില പരസ്യങ്ങളിലും മറ്റും 17,999 രൂപയായിരിക്കും എന്നാണ് സൂചന നൽകുന്നത്. പ്രീ ബുക്കിങ് ജൂലൈ 12-നായിരിക്കും എന്ന് ചില റിപ്പോർട്ടുകളുണ്ട്. ആദ്യ ബാച്ച് വാങ്ങുന്നവർക്ക് നതിങ് കിഴിവ് ഓഫർ ചെയ്യുമെന്നും പറയുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :