buy realme narzo phones in valentines day offer starting at 7000 rs
Valentine’s Day പ്രമാണിച്ച് വമ്പൻ ഓഫറുകളുമായി Realme. 4000 രൂപയുടെ കൂപ്പൺ കിഴിവും 2,000 രൂപയുടെ ബാങ്ക് ഓഫറുകളും വരെ ലഭിക്കും. കൂടാതെ, ഫോണുകളുടെ വിപണി വിലയിൽ നിന്നും റിയൽമി വില വെട്ടിക്കുറച്ചിട്ടുണ്ട്. Realme Narzo ഫോണുകൾക്കാണ് പ്രണയ ദിന ഓഫർ. ഓഫറുകൾ ഇങ്ങനെ…
വാലന്റൈൻ ഡേയ്‌ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു ഫോൺ സമ്മാനിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? മാതാപിതാക്കൾക്ക് വാലന്റൈൻസ് ഡേ ഗിഫ്റ്റായും റിയൽമി നാർസോ നൽകാം. ഏറ്റവും വിലക്കുറവിൽ ഈ സ്പെഷ്യൽ സെയിലിൽ നിന്ന് ഫോണുകൾ വാങ്ങാം.
റിയൽമി നാർസോ 60x 5G, നാർസോ 60 സീരീസുകൾ, നാർസോ N55 എന്നിവയ്ക്കെല്ലാം ഓഫറുണ്ട്.
ഫെബ്രുവരി 6 മുതലാണ് വാലന്റൈൻസ് ഡേ സെയിൽ തുടങ്ങുക. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് ഓഫർ വിൽപ്പന. ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലും Realme.com-ലും ഓഫറുകൾ ലഭിക്കും. പ്രണയ ദിന സമ്മാനമായി റിയൽമി നടത്തുന്ന സെയിൽ ഫെബ്രുവരി 12-ന് അവസാനിക്കും.
റിയൽമി നാർസോ 60 സീരീസുകൾക്ക് കിടിലൻ ഓഫറുകളാണ് കാത്തിരിക്കുന്നത്. റിയൽമി നാർസോ 60 പ്രോ 5Gയുടെ 3 വേരിയന്റുകളും നിങ്ങൾക്ക് വില കുറച്ച് പർച്ചേസ് ചെയ്യാം.
12GB റാമും 256GB വേരിയന്റുള്ള ഫോണിന് 4,000 രൂപ കൂപ്പണാണ് ലഭിക്കുക. 8GB+ 128GB സ്റ്റോറേജുമുള്ള ഫോണിനും, 12GB+ 1TB സ്റ്റോറേജുള്ള ഫോണിനും ഓഫർ ലഭിക്കും. Rs. 2,000 രൂപയുടെ കൂപ്പണാണ് ഈ സ്പെഷ്യൽ സെയിലിൽ ലഭിക്കുക.
കൂടാതെ, Realme ഇവയ്ക്ക് 2000 രൂപയുടെ ബാങ്ക് ഓഫറും പ്രഖ്യാപിക്കുന്നു. ഇങ്ങനെയെങ്കിൽ 28,999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമായിട്ടുള്ള ഫോൺ 21,999 രൂപയിൽ വാങ്ങാം.
പ്രോയ്ക്ക് മാത്രമല്ല നാർസോ 60യ്ക്കും ഓഫറുകൾ ലഭിക്കും. Narzo 60 5G-യുടെ 2 വേരിയന്റുകൾക്കും ഓഫറുണ്ട്. 8GB റാം + 128GB സ്റ്റോറേജ് മോഡലിന് 3000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ ഈ ബേസിക് മോഡൽ 14,999 രൂപയ്ക്ക് വാങ്ങാംഇതിന്റെ ഉയർന്ന സ്റ്റോറേജ് ഫോണാണ് 256 GB. ഇത് നിങ്ങൾക്ക് 16,999 രൂപയ്ക്ക് വാങ്ങാം. More Details
റിയൽമി നാർസോ N53-യ്ക്ക് 4GB റാമും 64GB സ്റ്റോറേജുമുള്ള 7,499, രൂപയ്ക്ക് വാങ്ങാം. ഇതിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് വിപണി വില 11,999 രൂപയാണ്. എന്നാൽ വാലന്റൈൻസ് ഡേ സെയിലിൽ 9,499 രൂപയ്ക്ക് വാങ്ങാം.
റിയൽമി നാർസോ 60x 5Gയ്ക്ക് 2000 രൂപയുടെ കിഴിവ് ലഭിക്കും. അങ്ങനെ 10,999 രൂപയിൽ നിങ്ങൾക്ക് നാർസോ 60എക്സ് വാങ്ങാം. ഇതിന്റെ 4GB റാമും 64GB സ്റ്റോറേജുമുള്ള കുറഞ്ഞ വേരിയന്റിന് വെറും 7,499 രൂപയാണ് വില.