galaxy ai support samsung galaxy s24 5g
50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S24 5G കുറഞ്ഞ വിലയിൽ വാങ്ങാൻ ഓഫറെത്തിയിരിക്കുന്നു. ശക്തമായ പ്രകടനവും മികച്ച ക്യാമറകളും നൂതനമായ AI ഫീച്ചറുകളുമുള്ള ഹാൻഡ്സെറ്റാണിത്. 43,400 രൂപയ്ക്ക് സ്മാർട്ഫോൺ വാങ്ങാനുള്ള സുവർണാവസരമാണിത്.
8ജിബി, 128ജിബി സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്24 5ജിയ്ക്കാണ് ഓഫർ. 74,990 രൂപയ്ക്കാണ് ഇത് ലോഞ്ച് ചെയ്തത്. 42 ശതമാനം ഡിസ്കൌണ്ടിൽ, 43400 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ആമസോണിലാണ് സാംസങ്ങിന്റെ പ്രീമിയം സെറ്റിന് വിലക്കുറവ് അനുവദിച്ചിട്ടുള്ളത്. ഇതിൽ ബ്ലാക്ക് വേരിയന്റിനാണ് ഇത്രയും വിലക്കുറവ്.
ആംബെർ യെല്ലോ വേരിയന്റിന് 43470 രൂപയാണ് വിലയാകുന്നത്. മാർബിൾ ഗ്രേ വേരിയന്റ് നിങ്ങൾക്ക് 44999 രൂപയ്ക്ക് സ്വന്തമാക്കാം. 39750 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫർ ആമസോൺ ഉറപ്പ് നൽകുന്നു.
ആർമർ അലൂമിനിയം ഫ്രെയിമിലാണ് സാംസങ് ഗാലക്സി S24 5ജി നിർമിച്ചിരിക്കുന്നത്. കോർണിങ് ഗോറില്ല ഗ്ലാസ് Victus 2 പ്രൊട്ടക്ഷനുള്ളതിനാൽ പോറലുകളിൽ നിന്ന് ഫോണിന് സംരക്ഷണം ലഭിക്കും.
6.2 ഇഞ്ച് വലുപ്പമുള്ള ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിൽ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും കൊടുത്തിരിക്കുന്നു. ഗാലക്സി S24 5G-യിൽ എക്സിനോസ് 2400 ഡെക്കാ-കോർ പ്രോസസർ കൊടുത്തിരിക്കുന്നു. ഇത് ഫാസ്റ്റ് പെർഫോമൻസും, മികവുറ്റ ഗെയിമിംഗ് എക്സ്പീരിയൻസും നൽകുന്നു.
ട്രിപ്പിൾ റിയർ സെൻസറുള്ള മികച്ച ക്യാമറ യൂണിറ്റാണ് സാംസങ് ഗാലക്സി എസ്24 5ജിയിലുള്ളത്. ഇതിൽ OIS സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറയുണ്ട്. 3x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന, 10MP ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു. ഇതിൽ 12MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ നൽകിയിരിക്കുന്നു. ഇതിൽ മികച്ച സെൽഫി ഷോട്ടുകൾക്കായി 12MP ഫ്രണ്ട് ക്യാമറയുമുണ്ട്.
വയർ, വയർലെസ്സ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 4000 mAh ബാറ്ററി ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിന്റെ One UI ആണ് ഫോണിലുള്ളത്.
സർക്കിൾ ടു സെർച്ച്, ലൈവ് ട്രാൻസ്ലേറ്റ്, നോട്ട് അസിസ്റ്റ്, ഫോട്ടോ അസിസ്റ്റ് പോലുള്ള എഐ ഫീച്ചറുകളും ഈ സാംസങ് ഫോണിൽ ലഭിക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിൽ IP68 റേറ്റിങ്ങുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും സ്റ്റീരിയോ സ്പീക്കറുകളും ഹാൻഡ്സെറ്റിലുണ്ട്.
Also Read: 50MP+50MP+64MP ZEISS ക്യാമറ Vivo 5G പ്രീമിയം സെറ്റ് 10000 രൂപ ഡിസ്കൗണ്ടിൽ!