oneplus 13 to oneplus 13r at massive price cut on amazon
Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ OnePlus സ്മാർട്ഫോണുകൾക്ക് വമ്പൻ കിഴിവ്. സെപ്തംബർ 23 മുതൽ ആരംഭിക്കുന്ന ആമസോൺ സെയിലിൽ വൺപ്ലസിന്റെ ഏറ്റവും പുതിയ പ്രീമിയം സെറ്റുകൾക്കാണ് ഇളവ്. വൺപ്ലസ് 13 ആണ് ഇത്തവണത്തെ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ. ഇതിനൊപ്പം പ്രീമിയം OnePlus 13R, OnePlus 13s എന്നീ സെറ്റുകൾക്കും ആമസോൺ ഓഫർ തരുന്നുണ്ട്. Amazon GIF Sale-നെ കുറിച്ച് വിശദമായി അറിയാം.
72,999 രൂപയാണ് വൺപ്ലസ് 13 സ്മാർട്ഫോണിന്റെ ഒറിജിനൽ വില. ഇതിന് ഗംഭീര ഡിസ്കൌണ്ട് ആമസോൺ അനുവദിച്ചിരിക്കുന്നു. 12GB RAM 256GB സ്റ്റോറേജ് ഹാൻഡ്സെറ്റ് നിങ്ങൾക്ക് 57999 രൂപയ്ക്ക് വാങ്ങാനാകും. ഇത് എസ്ബിഐ ബാങ്ക് കാർഡ് ഉൾപ്പെടെയുള്ള കിഴിവാണ്. ഇങ്ങനെ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഫോൺ വലിയ വിലക്കിഴിവ് വാങ്ങാനാകും. 60000 രൂപയ്ക്ക് താഴെ ഒരു ഫ്ലാഗ്ഷിപ്പ് സ്റ്റൈലിഷ് ഹാൻഡ്സെറ്റ് ലഭിക്കുമെന്നതാണ് നിങ്ങൾക്ക് ലഭിക്കുന്ന നേട്ടം.
വൺപ്ലസ് 13 സ്പെസിഫിക്കേഷൻ: ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റാണ് ഇതിലെ പ്രോസസർ. 6.82 ഇഞ്ച് QHD+ റെസല്യൂഷനുള്ള LTPO AMOLED ഡിസ്‌പ്ലേ ഇതിനുണ്ട്. 50MP പ്രൈമറി ക്യാമറയും, 50MP അൾട്രാ-വൈഡ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിനുണ്ട്. ഫോണിന് മുന്നിൽ 32MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു. 6000 mAh കപ്പാസിറ്റിയുള്ള ഫോണിന് 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്.
അടുത്തത് പ്രീമിയം സെറ്റായ വൺപ്ലസ് 13ആർ ഫോണിനാണ്. 44999 രൂപയ്ക്ക് ലോഞ്ച് ചെയ്ത വൺപ്ലസ് 13R നിങ്ങൾക്ക് കൂറ്റൻ കിഴിവിൽ വാങ്ങാനാകും. 35999 രൂപയ്ക്കാണ് ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വിൽക്കുക. ഇതും ബാങ്ക് ഡിസ്കൌണ്ട് ചേർത്തുള്ള വിലയാണ്. ആമസോണിൽ ആകർഷകമായ ഇഎംഐ ഡീലും, എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു.
ഫീച്ചറുകൾ: 6.78 ഇഞ്ച് ProXDR LTPO AMOLED ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്സെറ്റിലുള്ളത്. ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. 50MP+ 8MP+ 50MP ചേർന്നതാണ് റിയർ ക്യാമറ. 6000 mAh ശേഷിയുള്ള ബാറ്ററിയും, 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയും ഇതിനുണ്ട്. വൺപ്ലസ് 13ആറിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണുള്ളത്.
57999 രൂപയാണ് വൺപ്ലസ് 13s സ്മാർട്ഫോണിന്റെ ഒറിജിനൽ വില. ഒരു കോംപാക്റ്റ് ഫോണിൽ ഇത്രയും വലിയ ബാറ്ററി ഇതാദ്യമാണ്. ഈ വൺപ്ലസ് 13എസ് ഫോൺ നിങ്ങൾക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 47999 രൂപയ്ക്ക് വാങ്ങിക്കാനാകും. ഇതിൽ ബാങ്ക് ഡിസ്കൌണ്ടും ലഭ്യമാണ്. കൂടാതെ അടിപൊളി ഇഎംഐ, എക്സ്ചേഞ്ച് ഓഫറും സ്വന്തമാക്കാം.
ഫീച്ചറുകൾ: 6.32 ഇഞ്ച് 1.5K LTPO AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. 50MP പ്രൈമറി ക്യാമറയും, 50MP ടെലിഫോട്ടോ ക്യാമറയും ചേർന്നതാണ് റിയർ ക്യാമറ സിസ്റ്റം. 32MP സെൽഫി ക്യാമറ ഈ വൺപ്ലസ് 13s ഹാൻഡ്സെറ്റിനുണ്ട്. 5850 mAh ബാറ്ററിയും, 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്ങും ഇതിന് ലഭിക്കുന്നു. ഈ വൺപ്ലസ് ഫോണിലെ പ്രോസസർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണ്.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയ്ക്കാൻ കാരണമാകുന്നു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തുന്നു. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.