Blu Pure XR 3D ടച്ച് ഫോണുകൾ

HIGHLIGHTS

16മെഗാപിക്സൽ ക്യാമെറ ,4ജിബി റാം ,64 ജിബി മെമ്മറി

സ്മാർട്ട് ഫോൺ രംഗത്തേക്ക് പുതിയ അനുഭവങ്ങളുമായി Blu Pure XR സ്മാർട്ട് ഫോണുകൾ കടന്നുവന്നിരിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷത ഒറ്റവാക്കിൽ പറയുകയാണെകിൽ 3ഡി ടച്ചിൽ ആണ് നിർമിച്ചിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെകിൽ 5.5 ഇഞ്ച് ഫുൾ HD സൂപ്പർ AMOLEDഡി ഡിസ്‌പ്ലേയാണുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .

4GB യുടെ കിടിലൻ റാം ,64 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .128 ജിബി വരെ മെമ്മറി കാർഡ് മുഖേന മെമ്മറി വർധിപ്പിക്കുവാൻ സാധിക്കും .ഇനി ഇതിന്റെ ക്യാമറ സവിശേഷതകൾ പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,൮ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില Rs. 20,200രൂപകടുത്തു വരും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :