best phones under 20000 from iqoo oneplus realme brands
Best Phones Under 20000: കിടിലൻ ഫീച്ചറുകളുള്ള ഒരു സ്മാർട്ഫോൺ 20,000 രൂപ ബജറ്റിൽ വാങ്ങണോ? അങ്ങനെയെങ്കിൽ ഏതെല്ലാമാണ് ബെസ്റ്റ് ചോയിസ് എന്ന് ഞങ്ങൾ പറഞ്ഞുതരാം. ഇന്ന് നിരവധി ആൻഡ്രോയിഡ് ഫോണുകൾ വിപണിയിൽ എത്തിയിട്ടുണ്ട്. റിയൽമി, ഐക്യൂ, ഷവോമി, സാംസങ് തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ഫോണുകൾ മുൻപന്തിയിലുണ്ട്.
വൺപ്ലസ്, ഐക്യൂ, സാംസങ് എന്നിവയെല്ലാം ആൻഡ്രോയിഡ് പ്രേമികളുടെ ബെസ്റ്റ് ചോയിസാണ്. ആകർഷകമായ ഡിസൈനും, മികവുറ്റ പെർഫോമൻസും നൽകുന്ന നല്ല ഫോണുകൾ ഏതെല്ലാമെന്ന് നോക്കാം.
സുഗമമായ പ്രകടനം, മികച്ച ബാറ്ററി ലൈഫ് എന്നിവ പലരും നോക്കുന്ന ഫീച്ചറാണ്. കൂടാതെ നൂതന ക്യാമറ ഫീച്ചറുകളും ചാർജിങ് കപ്പാസിറ്റിയും ഒരു നല്ല ഫോണിലുണ്ടാകണം. ഐക്യൂ Z9, Realme Narzo 70 Pro എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. Redmi Note 13, OnePus Nord CE 3 Lite പോലുള്ള ഫോണുകളും ലിസ്റ്റിലുണ്ട്. ഇങ്ങനെ വളരെ പ്രധാനപ്പെട്ട മികച്ച ഫോണുകൾ ഏതെല്ലാമെന്ന് നോക്കാം.
19,999 രൂപയിൽ വാങ്ങാവുന്ന ഫോണാണിത്. 8 ജിബി റാം/128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയാണിത്. 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ 120Hz റിഫ്രഷ് റേറ്റും IP54 റേറ്റിങ്ങുമുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റും മാലി-ജി610 ജിപിയുവും ബന്ധിപ്പിച്ചിരിക്കുന്നു. OIS, EIS ഫീച്ചറുകളുള്ള 50MP സോണി IMX882 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. ഇതിന് പുറമെ 2MP ഡെപ്ത് സെൻസറും ലഭിക്കുന്നു. 16MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. പർച്ചേസിന്, Click here
8GB റാമും 256GB സ്റ്റോറേജുമുള്ള വൺപ്ലസ് നോർഡ് സിഇ3യുടെ വില 19,999 രൂപയാണ്. 2400 x 1080 പിക്സൽ റെസല്യൂഷനും 120Hz റീഫ്രെഷ് റേറ്റുമാണ് ഡിസ്പ്ലേയ്ക്കുള്ളത്. 6.72 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് OnePlus Nord CE 3 Lite-ലുള്ളത്. ഇതിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു.
108 എംപി പ്രൈമറി ക്യാമറയും 2 എംപി മാക്രോ ലെൻസും ഫോണിലുണ്ട്. ഇതിന് പുറമെ 2 എംപി ഡെപ്ത് ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയും വരുന്നു. 67W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 5,000mAh ആണ് ബാറ്ററി. ക്ലിക്ക് ചെയ്ത് പർച്ചേസ് ചെയ്യാം…
18,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന ഫോണാണിത്. 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോൺ നിങ്ങൾക്ക് 17,999 രൂപയ്ക്ക് വാങ്ങാം. റെഡ്മി ഇതിൽ MediaTek Dimensity 6080 ചിപ്‌സെറ്റ് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. Mali-G57 GPU-മായി ഇത് ജോടിയാക്കിയിരിക്കുന്നു.
108MP f/1.7 പ്രൈമറി സെൻസറാണ് ഈ സ്മാർട്ഫോണിലുള്ളത്. 2MP ഡെപ്ത് സെൻസറിനൊപ്പം 16MP ഫ്രണ്ട് ഫേസിങ് ക്യാമറയുമുണ്ട്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 5,000 mAh ആണ്. ക്ലിക്ക് ചെയ്ത് പർച്ചേസ് ചെയ്യാം…
മീഡിയാടെക് ഡൈമൻസിറ്റി 7050 പ്രൊസസറും Mali G68 MC4 GPU-വും ചേർന്ന് പെർഫോമൻസ് നൽകുന്നു. 8 ജിബി റാം/128 ജിബി സ്റ്റോറേജ് ഫോൺ 19,999 രൂപയ്ക്ക് ലഭിക്കുന്നു. 120 ഹെർട്‌സ് റീഫ്രെഷ് റേറ്റാണ് റിയൽമിയുടെ ഈ ഫോണിനുള്ളത്.
ഇതിൽ കമ്പനി ട്രിപ്പിൾ റിയർ ക്യാമറയാണ് സജ്ജീകരിച്ചിട്ടുള്ളത്.
Read More: Oppo A3 Pro: ഇത് ആദ്യത്തെ കംപ്ലീറ്റ് Waterproof ഫോൺ, ഈ വാരം വിപണിയിലേക്ക്… TECH NEWS
ഇത് 50MP Sony IMX890 പ്രൈമറി സെൻസറുമായി വരുന്നു. ഈ മെയിൻ ക്യാമറയ്ക്ക് OIS സപ്പോർട്ടുണ്ട്. 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും 2MP മാക്രോ ഷൂട്ടറും ഫോണിലുണ്ട്. ഇതിൽ 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിരിക്കുന്നു.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫോണാണിത്. 67W SuperVOOC ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഫോണിന്റെ ബാറ്ററി 5,000mAh ആണ്. ക്ലിക്ക് ചെയ്ത് പർച്ചേസ് ചെയ്യാം… (ലൈവ്മിന്റ് റിപ്പോർട്ടിനെ ആസ്പദമാക്കിയ വിവരങ്ങൾ)