Best Mobile Phones
നിങ്ങളുടെ മകൾക്കോ മകനോ പഠന ആവശ്യങ്ങൾക്ക് ബേസ്ഡ് മൊബൈൽ ഫോൺസ് നോക്കുകയാണോ? എങ്കിൽ വളരെ മികച്ച ചോയിസുകൾ അറിയാം. 20,000 രൂപയിൽ താഴെ വിലയുള്ള ഒരു ഫോൺ തിരയുന്നവർ അതിൽ മുഖ്യമായും എന്തെല്ലാം ഫീച്ചറുകളായിരിക്കും നോക്കുന്നത്! നല്ല പ്രകടനം, മികച്ച ക്യാമറ, ബാറ്ററി ലൈഫ്, 5G കണക്റ്റിവിറ്റി എന്നിവയാകും. വിദ്യാർഥികളും ക്യാമറയും മികച്ച ബാറ്ററി ലൈഫും സ്റ്റൈലിഷ് ലുക്കുമുള്ള ഫോണുകളായിരിക്കും തിരയുന്നത്. ഇങ്ങനെയുള്ളവർക്ക് ലിസ്റ്റിൽ ചേർക്കാവുന്ന ഫോണുകൾ ഇവയാണ്.
സാംസങ് Galaxy A16 5ജി ഫോൺ മികച്ചൊരു ബജറ്റ് സെറ്റാണ്. 6.7 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. ഇതിൽ മീഡിയാടെക്കിന്റെ ഡൈമെൻസിറ്റി6300 SoC പ്രോസസറുണ്ട്. 50MP മെയിൻ ക്യാമറയും, 5MP അൾട്രാ-വൈഡും, 2MP മാക്രോ ക്യാമറയും ഇതിലുണ്ട്. ഫോണിൽ 13MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. ഹാൻഡ്സെറ്റിൽ കൊടുത്തിരിക്കുന്നത് 5000mAh ബാറ്ററിയാണ്. 12499 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ സ്മാർട്ഫോൺ ലഭ്യമാണ്.
അടുത്തത് റിയൽമിയുടെ പി സീരീസിലുള്ള ഫോണാണ്. ഡ്യുവൽ 5ജി സപ്പോർട്ടുള്ള റിയൽമി ഫോണാണിത്. സ്നാപ്ഡ്രാഗൺ 6 Gen 4 5G ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയും, 120Hz റിഫ്രഷ് റേറ്റും ഡിസ്പ്ലേയ്ക്കുണ്ട്. റിയൽമി P3 5ജിയിൽ 2MP പോർട്രെയിറ്റ് ലെൻസും, 50MP പ്രൈമറി ക്യാമറയും 16MP സെൽഫി ഷൂട്ടറുമുണ്ട്. 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയും ഈ ഹാൻഡ്സെറ്റിൽ കൊടുത്തിരിക്കുന്നു. 12499 രൂപയ്ക്ക് റിയൽമിയുടെ 5ജി ഫോൺ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം.
ടെക്നോ പോവ കർവ്5ജി 64MP സോണി IMX682 പ്രൈമറി ക്യാമറയുള്ള ഡിവൈസാണ്. ഇതിൽ 13MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു. 5,500mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇതിൽ 6.78 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയും, മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് ചിപ്പും ഫോണിലുണ്ട്. 10499 രൂപയ്ക്ക് Tecno Pova Curve 5G ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.
സിഎംഎഫിന്റെ നതിങ് ഫോൺ 1-ൽ മീഡിയാടെക് ഡൈമൻസിറ്റി 73005G ചിപ്പ് ഉപയോഗിച്ചിരിക്കുന്നു. ഇതിൽ 6.67 ഇഞ്ച് FHD+ സൂപ്പർ AMOLED സ്‌ക്രീനുണ്ട്. 50MP + 2MP ആണ് റിയർ ക്യാമറ. ഇതിൽ 16MP ഫ്രണ്ട് ക്യാമറയുമുണ്ട്. 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഓഫറിൽ ഇപ്പോൾ 15999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം.
ക്ലീൻ UI ആഗ്രഹിക്കുന്നവർക്ക് മോട്ടറോളയുടെ G85 5G വാങ്ങിക്കാം. 6.7 ഇഞ്ച് കർവ്ഡ് പിഒഎൽഇഡി ഡിസ്‌പ്ലേയാണ് ഹാൻഡ്സെറ്റിനുള്ളത്. മോട്ടോ G855G-യിൽ സ്നാപ്ഡ്രാഗൺ6എസ് ജെൻ 3 പ്രോസസറാണുള്ളത്. ഇതിൽ 50 എംപി മെയിൻ ക്യാമറയും, 8 എംപി അൾട്രാ വൈഡ് ക്യാമറയുമുണ്ട്. ഫോണിൽ 32 എംപി ഫ്രണ്ട് സെൻസറും നൽകിയിരിക്കുന്നു. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 15999 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില.
Also Read: Best Mobile Phones Under 20000