Best Deal: Snapdragon 8+ Gen 1 പ്രോസസറുള്ള OnePlus 5G പ്രീമിയം ഫോൺ 30000 രൂപയ്ക്ക് താഴെ വാങ്ങാം
OnePlus 5G പ്രീമിയം ഫോൺ 30000 രൂപയ്ക്ക് താഴെ വാങ്ങാം
സുഗമമായ മൾട്ടിടാസ്കിങ്ങിനുള്ള പ്രോസസറാണ് OnePlus 11R-ലുള്ളത്
ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ബാങ്ക് കിഴിവും സ്മാർട്ഫോണിന് ലഭിക്കുന്നു
വിപണിയിലുള്ള പെർഫെക്ട് മിഡ് റേഞ്ച് ഫോണാണ് OnePlus 11R 5G. പ്രീമിയം ഫീച്ചറുകളോടെ വൺപ്ലസ് അവതരിപ്പിച്ച 5G സ്മാർട്ഫോൺ. മികച്ച പെർഫോമൻസ്, മികച്ച ഡിസ്‌പ്ലേയും ഫാസ്റ്റ് ചാർജിങ്ങും ഫോൺ ഉറപ്പുനൽകുന്നു.
SurveyOnePlus 11R 5G ഓഫർ
സുഗമമായ മൾട്ടിടാസ്കിങ്ങിനുള്ള പ്രോസസറാണ് OnePlus 11R-ലുള്ളത്. ഇപ്പോഴിതാ ഈ ബെസ്റ്റ് മിഡ് റേഞ്ച് ഫോണിന് വമ്പിച്ച ഓഫറുണ്ട്. 30% വിലക്കിഴിവിൽ വൺപ്ലസ് 12ആർ ആമസോണിൽ വിൽക്കുന്നു. ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ബാങ്ക് കിഴിവും സ്മാർട്ഫോണിന് ലഭിക്കുന്നതാണ്. ഓഫറിന് മുമ്പേ ഫോണിനെ പരിചയപ്പെടാം.

OnePlus 11R ഫീച്ചറുകൾ
6.74 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് സ്മാർട്ഫോണിലുള്ളത്. ഇത് സിനിമ കാണുമ്പോഴും ഗെയിമിങ്ങിലുമെല്ലാം മികച്ച അനുഭവമാകും. ആൻഡ്രോയിഡിന്റെ സൗഹൃദ പതിപ്പായ OxygenOS-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റാണ് വൺപ്ലസ് 11ആറിന്റെ സ്ക്രീനിനുള്ളത്.
ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന 5,000mAh ബാറ്ററി ഫോണിലുണ്ട്. ഇത് 100W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഈ സ്മാർട്ഫോണിൽ 3 ക്യാമറകളുണ്ട്.
50MP മെയിൻ ക്യാമറ പ്രീമിയം ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. 12MP അൾട്രാ വൈഡ് ക്യാമറയും 2MP മാക്രോ ക്യാമറയും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP മുൻ ക്യാമറയുമുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 8+ Gen 1 എന്ന ചിപ്സെറ്റാണ് ഈ സ്മാർട്ഫോണിലുള്ളത്.
വൺപ്ലസ് പ്രീമിയം ഫോൺ വിലക്കിഴിവിൽ വാങ്ങാം
വൺപ്ലസ് പ്രീമിയം ഫോൺ ആകർഷകമായ വിലക്കിഴിവിൽ ലഭിക്കും. 27998 രൂപയാണ് ഫോണിന്റെ ഇപ്പോഴത്തെ വില. 30,000 രൂപയ്ക്കും താഴെ സ്മാർട്ഫോൺ വാങ്ങാനാകുമെന്നതാണ് നേട്ടം. ഇതിന് പുറമെ ഫോണിന് ഗംഭീരമായ ബാങ്ക് കിഴിവും ലഭ്യമാണ്.
Read More: New iPhone Offer: വിശ്വസിച്ചാലും ഇല്ലെങ്കിലും, 66600 രൂപയ്ക്ക് iPhone 16! എങ്ങനെയെന്നാൽ….
കറുപ്പ്, ചുമപ്പ്, സിൽവർ നിറങ്ങളിൽ നിങ്ങൾക്ക് വൺപ്ലസ് 11ആർ ലഭിക്കും. 8GB RAM, 128GB സ്റ്റോറേജിന്റെ വിലയാണിത്. 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടാണ് വൺപ്ലസ് 11ആറിന് ലഭിക്കുന്നത്. പർച്ചേസിനുള്ള ലിങ്ക്.
ഫോണിന്റെ ഉയർന്ന വേരിയന്റ് 16GB+256GB ഫോണാണ്. ഇതിന് 44,999 രൂപയാണ് വില. അതിനാൽ 30000 രൂപയ്ക്ക് താഴെ 8GB വേരിയന്റ് വാങ്ങാം. ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രമാണെന്ന് ഓർക്കുക.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile