Best Deal: ഡിസ്പ്ലേ, ക്യാമറ, പ്രോസസറിൽ Premium പെർഫോമൻസുള്ള Motorola ഫ്ലാഗ്ഷിപ്പ് ഏറ്റവും വിലക്കുറവിൽ
Motorola Edge 50 Ultra ഫ്ലാഗ്ഷിപ്പ് ഫോൺ വിലക്കിഴിവിൽ
ഇപ്പോൾ ഫോൺ വെറും 53,980 രൂപയ്ക്ക് പർച്ചേസ് ചെയ്യാം
ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് മോട്ടോ ഫോണിലുള്ളത്
ഈ വർഷം എത്തിയ ഫ്ലാഗ്ഷിപ്പ് ഫോണാണ് Motorola Edge 50 Ultra. 60,000 രൂപ റേഞ്ചിലാണ് ഫോൺ പുറത്തിറങ്ങിയത്. Snapdragon 8s Gen 3 പ്രോസസറുള്ള മോട്ടോ ഫ്ലാഗ്ഷിപ്പ് ഫോണാണിത്.
SurveyMotorola Edge 50 Ultra
5000 രൂപ വരെ വില കുറച്ച് ഈ ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാം. എന്തുകൊണ്ട് മോട്ടോ പ്രീമിയം ഫോൺ തെരഞ്ഞെടുക്കാം എന്നതാണോ സംശയം?
പ്രീമിയം ഫോണുകൾക്ക് സാധാരണ മോട്ടറോള ഫോണുകളേക്കാൾ മികവുറ്റ പെർഫോമൻസുണ്ട്. ഇതിലെ പ്രോസസർ നേരത്തെ പറഞ്ഞ പോലെ സ്നാപ്ഡ്രാഗൺ ആണ്. ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് മോട്ടോ ഫോണിലുള്ളത്. ഫോൺ ഡിസ്പ്ലേയ്ക്ക് 144Hz റിഫ്രെഷ് റേറ്റുണ്ട്.

Motorola Edge 50 Ultra സ്പെസിഫിക്കേഷൻ
മോട്ടറോള എഡ്ജ് 50 അൾട്രായിൽ 6.7 ഇഞ്ച് OLED ഡിസ്പ്ലേയുണ്ട്. ഇതിന് 144Hz റിഫ്രെഷ് റേറ്റും 1220 x 2712 പിക്സൽ റെസല്യൂഷനുമാണുള്ളത്. ഫോണിന്റെ ബ്രൈറ്റ്നെസ്സ് 2500 നിറ്റ് പീക്ക് ആണ്. താഴെ വീണാലും സംരക്ഷണം നൽകാൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുണ്ട്.
OIS സപ്പോർട്ടുള്ള 50 MP പ്രൈമറി ക്യാമറ ഫോണിലുണ്ട്. OIS പിന്തുണയ്ക്കുന്ന 64 MP 3x ടെലിഫോട്ടോ ക്യാമറ നൽകിയിരിക്കുന്നു. 50 MP ക്യാമറ സെൻസും ഇതിൽ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP മുൻ ക്യാമറയും ഇതിലുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്സെറ്റ് ഫോണിലുണ്ട്. ഇതിന് 125W വയർഡ് ചാർജിങ് സപ്പോർട്ട് ഇതിന് ലഭിക്കുന്നു. 50W വയർലെസ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. അതുപോലെ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത് 4,500 mAh ബാറ്ററിയാണ്. ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്സ് അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.
വിലയും വിൽപ്പനയും
നോർഡിക് വുഡ്, പീച്ച് ഫസ്, ഫോറസ്റ്റ് ഗ്രേ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ ഫോൺ വെറും 53,980 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. HDFC ബാങ്ക് കാർഡ് വഴി 1500 രൂപ കിഴിവ് നേടാം. ഓർക്കുക ഫോൺ വിപണിയിൽ അവതരിപ്പിച്ചത് 59,999 രൂപയ്ക്കാണ്. ഇത്രയു വിലക്കുറവ് ഒരു സുവർണാവസരമാണ്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile