best camera phones under 15000 rs
Best Camera Phones: ക്യാമറ നോക്കിയാണോ നിങ്ങൾ സ്മാർട്ട്‌ഫോൺ വാങ്ങാറുള്ളത്? എങ്കിൽ മികച്ച ക്യാമറ ഫീച്ചറുകളുള്ള, ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കുള്ള ഫോണുകൾ പരിചയപ്പെടാം. അതും വലിയ വിലയിലുള്ള ഫോണുകളല്ല ഇവിടെ പരിചയപ്പെടുത്തുന്നത്. സാധാരണക്കാർക്ക് വേണ്ടി 15000 രൂപയിലും താഴെ മാത്രം വിലയാകുന്ന ക്യാമറ ഫോണുകൾ നോക്കാം.
ഇന്ത്യൻ വിപണിയിൽ 15,000 രൂപയിൽ താഴെ വിലയുള്ള ക്യാമറ ഫോണുകൾ ലഭ്യമാണ്. ഏറ്റവും മികച്ച സെൻസറും ക്വാളിറ്റി വിഷ്വലുകളും സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളാണിവ. സാംസങ്, റെഡ്മി, റിയൽമി, ഓപ്പോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകളാണ് ഇവിടെ വിശദീകരിക്കുന്നത്.
സാംസങ് ഗാലക്സി M32 ഫോൺ 15000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന മികച്ച സെറ്റാണ്. ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ ഡിവൈസെന്നും പറയാം. 14,999 രൂപയാണ് ഇതിന്റെ വില.
64-മെഗാപിക്സൽ പ്രൈമറി സെൻസറും 20MP ഫ്രണ്ട് ക്യാമറയുമാണ് ഈ ഫോണിലുള്ളത്. ഇത് സൂപ്പർ AMOLED ഡിസ്പ്ലേയും മീഡിയടെക് ഹീലിയോ G80 പ്രൊസസറുമുള്ള സ്മാർട്ഫോണാണ്. 6000 mAh ബാറ്ററി ഇതിലുണ്ട്. ഇതിന്റെ ഡിസ്പ്ലേയ്ക്കും ദീർഘകാല പെർഫോമൻസുമാണ് എടുത്തുപറയേണ്ട സവിശേഷത. എന്നാൽ നൈറ്റ് മോഡ് ഫോട്ടോഗ്രാഫി വളരെ മികച്ചതെന്ന് പറയാനാകില്ല.
12,499 രൂപയ്ക്ക് വാങ്ങാവുന്ന ഷവോമിയുടെ റെഡ്മി 13 5ജിയും ഫോട്ടോഗ്രാഫിയിൽ കേമനാണ്. ഇത് 5ജി കണക്റ്റിവിറ്റിയും, മികച്ച ബാറ്ററി ലൈഫുമുള്ള സ്മാർട്ഫോണാണ്. ഡ്യുവൽ റിയർ ക്യാമറയാണ് ഈ റെഡ്മി സ്മാർട്ഫോണിലുള്ളത്.
13MP പ്രൈമറി ക്യാമറയും, 16MP ഫ്രണ്ട് സെൻസറുമാണ് ഈ ഓപ്പോ ഫോണിലുള്ളത്. ഇതൊരു ട്രിപ്പിൾ റിയർ ക്യാമറ ഓപ്പോ ഫോണാണ്. ഇതിന്റെ വില ആരംഭിക്കുന്നത് 12,999 രൂപയ്ക്കാണ്. അത്ര മികച്ച പെർഫോമൻസല്ലെങ്കിലും, ഓപ്പോ ഇതിൽ മീഡിയാടെക് ഹീലിയോ P35 പ്രോസസർ കൊടുത്തിരിക്കുന്നു. 5000 mAh ബാറ്ററി സ്മാർട്ഫോണിലുള്ളതിനാൽ പെട്ടെന്ന് ചാർജ് തീരുമെന്ന ആശങ്കയേ വേണ്ട.
120Hz റിഫ്രെഷ് റേറ്റുള്ള പോകോ സ്മാർട്ഫോണാണിത്. 13,999 രൂപയിലാണ് ഇത് വിൽക്കുന്നത്. ഫോണിലെ ഡ്യുവൽ ക്യാമറയിൽ 50MP + 2MP ചേർന്ന സെൻസർ വരുന്നു. 20MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
13000 രൂപയ്ക്കും താഴെ വാങ്ങാവുന്ന മികച്ച ഡിവൈസാണിത്. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 16MP ഫ്രണ്ട് ക്യാമറയുമാണ് ഈ ഫോണിലുള്ളത്. മീഡിയടെക് ഹീലിയോ G85 പ്രോസസർ റിയൽമി നാർസോ 70എക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 5000 mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. മികച്ച ക്യാമറ പെർഫോമൻസും കരുത്തൻ ബാറ്ററിയുമാണ് റിയൽമി ഫോണിലുള്ളത്.
ക്യാമറ: ഫോണുകളിൽ ഉയർന്ന റെസല്യൂഷൻ സെൻസറുകൾ ഉണ്ടോ എന്നത് നോക്കണം, പ്രത്യേകിച്ച് പ്രൈമറി ക്യാമറയിൽ ഇക്കാര്യം ശ്രദ്ധിക്കുക. ഒപ്റ്റിക്കൽ സൂം അല്ലെങ്കിൽ നൈറ്റ് മോഡ് പോർട്രെയിറ്റ് മോഡുകളുണ്ടോ എന്നതും നോക്കുക.
ഉയർന്ന റിഫ്രഷ്-റേറ്റ് ഡിസ്പ്ലേകളും മികച്ച റെസല്യൂഷനുമുള്ള ഫോണാണോ എന്നതും ശ്രദ്ധിക്കുക. ഇതിനെല്ലാം പുറമെ 5ജി കണക്റ്റിവിറ്റി, മികച്ച പ്രോസസർ എന്നിവ കൂടി നോക്കി വാങ്ങിയാൽ കൂടുതൽ വർഷം ഉപയോഗിക്കുന്നതിനും ഗുണം ചെയ്യും.