Samsung അൾട്രാ ഫോണുകളിൽ മാത്രമല്ല! 200MP Camera ഫ്ലാഗ്ഷിപ്പ് ഫോട്ടോഗ്രാഫിയ്ക്ക് ഈ ഫോണുകളും…

Updated on 18-Jun-2025
HIGHLIGHTS

സാംസങ്ങിൽ മാത്രമല്ല 200MP Camera കൊടുത്തിരിക്കുന്നത്

ഷവോമി, റിയൽമി, റെഡ്മി സെറ്റുകളിലും 200 മെഗാപിക്സൽ സെൻസറുകളുണ്ട്

ക്വാളിറ്റി നഷ്ടപ്പെടാതെ എഡിറ്റിങ്ങിനും, 8K വീഡിയോ റെക്കോഡിങ്ങിനും 200 മെഗാപിക്സൽ ക്യാമറ നന്നായിരിക്കും

200MP Camera സ്മാർട്ഫോണുകൾക്ക് പേരുകേട്ടതാണ് Samsung Galaxy S സീരീസിലെ അൾട്രാ മോഡലുകൾ. ഈ വർഷമെത്തിയ ഗാലക്സി S25 അൾട്രാ ഫോണുകൾ 200 മെഗാപിക്സൽ ക്വാഡ് ക്യാമറയിലാണ് പുറത്തിറക്കിയത്. തൊട്ടുമുമ്പുള്ള സാംസങ് ഫ്ലാഗ്ഷിപ്പുകളായ ഗാലക്സി S24 അൾട്രാ, S23 അൾട്രായിലും 200 മെഗാപിക്സൽ ക്യാമറയാണ് കൊടുത്തത്.

എന്നാൽ സാംസങ്ങിൽ മാത്രമല്ല 200MP Camera കൊടുത്തിരിക്കുന്നത്.
ഷവോമി, റിയൽമി, റെഡ്മി സെറ്റുകളിലും 200 മെഗാപിക്സൽ സെൻസറുകളുണ്ട്. മറ്റേതെല്ലാം മികച്ച ഫോണുകളാണ് 200 മെഗാപിക്സൽ സെൻസറിൽ പുറത്തിറക്കിയിട്ടുള്ളതെന്ന് നോക്കിയാലോ!

200MP Camera Smartphones

സെൽഫികൾക്കും പോർട്രെയ്റ്റ് ഷോട്ടുകൾക്കും മികച്ച സെൻസറാണ് 200 മെഗാപിക്സൽ ക്യാമറ. രാത്രി ഷോട്ടുകൾക്കും അതുപോലെ സിനിമാറ്റിക് വീഡിയോകൾക്കും ഇത് നല്ല പെർഫോമൻസ് തരുന്നു.

സ്മാർട് ഇമേജ് അഡ്ജെസ്റ്റ്മെന്റുകൾക്കും മറ്റും ഇതിൽ AI ഇന്റഗ്രേഷൻ ഫീച്ചറുണ്ട്. ക്വാളിറ്റി നഷ്ടപ്പെടാതെ എഡിറ്റിങ്ങിനും, 8K വീഡിയോ റെക്കോഡിങ്ങിനും ഇത് അനുയോജ്യമാണ്. വളരെ ചെറിയ ഒബ്ജെക്റ്റുകൾ പോലും ഹൈ-ക്വാളിറ്റി ഷോട്ടുകൾ ലഭിക്കുന്നു. ഫോട്ടോഗ്രാഫി ഹോബിയായിട്ടുള്ളവർക്കും, കണ്ടന്റ് ക്രിയേറ്റേഴ്സിനും 200 മെഗാപിക്സൽ ക്യാമറ നന്നായിരിക്കും.

Samsung Galaxy S24 Ultra

റെഡ്മി നോട്ട് 13 Pro 5G: റെഡ്മി നോട്ട് 13 പ്രോ 5G മിഡ്-റേഞ്ച് വിലയിലുള്ള ഫോണാണ്. ഇതിൽ 200MP സെൻസറാണ് ഷവോമി കൊടുത്തിട്ടുള്ളത്. ഫോണിലെ ട്രിപ്പിൾ റിയർ സെൻസറിന് പുറമെ 32MP ഫ്രണ്ട് ക്യാമറയുണ്ട്. AMOLED ഡിസ്പ്ലേയാണ് ഇതിൽ കൊടുത്തിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 7s Gen 2 പ്രോസസർ ഇതിലുണ്ട്. നൈറ്റ് ഫോട്ടോഗ്രാഫിയിലും പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയിലും ഇത് മികച്ചതാണ്. 100 W SUPERVOOC ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. സോഷ്യൽ മീഡിയോ വ്ളോഗിങ്ങിനും മറ്റും അനുയോജ്യമായ സ്മാർട്ഫോണാണ് Redmi Note 13 Pro 5G. 16999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്.

റിയൽമി 11 Pro+: മികച്ച സെൻസറും, അൾട്രാ ഫാസ്റ്റ് ചാർജിങ്ങുമുള്ള ഫോണാണിത്. എഐ ഒപ്റ്റിമൈസേഷനും, SUPERVOOC ചാർജിങ് ശേഷിയുമുള്ളതാണ് ഈ സ്മാർട്ഫോൺ. മൾട്ടി ടാസ്കിങ്ങിന് പവർഫുൾ പ്രോസസറാണ് കൊടുത്തിരിക്കുന്നത്. 29999 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. 27,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ realme 11 Pro+ 5G ലഭ്യമാണ്.

Redmi Note 13 Pro+ എന്ന മിഡ് റേഞ്ച് സെറ്റിലും 200MP ക്യാമറയുണ്ട്. ഫോട്ടോഗ്രാഫിയിൽ പേരുകേട്ട ഫോണുകളാണ് ഷവോമിയുടെ റെഡ്മി. ഫ്ലാഗ്ഷിപ്പ് ലെവൽ ഫോട്ടോഗ്രാഫി നിങ്ങൾക്ക് 4x ഇൻ-സെൻസർ സൂമോടുകൂടി 200MP ISOCELL HP3 ലെൻസിൽ ആസ്വദിക്കാം. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 7200 അൾട്രാ-5G പ്രോസസറാണ് കൊടുത്തിട്ടുള്ളത്.

ഷവോമി 13 Ultra: മൊബൈൽ ഫോട്ടോഗ്രാഫിയ്ക്ക് പേരുകേട്ട സ്മാർട്ഫോണാണിത്. 200MP Leica ക്യാമറയാണ് ഷവോമി 13 അൾട്രായിൽ കൊടുത്തിരിക്കുന്നത്. അൾട്രാ വൈഡ്, ടെലിഫോട്ടോ ലെൻസാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഒരു ലക്ഷത്തിന് മുകളിലാണ് ഫോണിന്റെ വിൽപ്പന. സ്നാപ്ഡ്രാഗൺ 8 Gen 2
ആണ് പ്രോസസർ. ഇതിന്റെ ക്യാമറ മൊഡ്യൂളും മികച്ച ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്.

Also Read: Samsung Vision AI QLED TV നിങ്ങൾക്ക് 52000 രൂപയ്ക്ക് ലഭിക്കും, ഇങ്ങനെ വാങ്ങുന്നെങ്കിൽ….

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :