Infinix GT 30
പുതിയ വെറൈറ്റി ഡിസൈൻ സ്മാർട്ഫോണുമായി വീണ്ടും Infinix. ഇന്ത്യയിലെ മിഡ് റേഞ്ച് സെഗ്മെന്റിലേക്ക്, ഗെയിമർമാരെ ലക്ഷ്യം വച്ചാണ് Infinix GT 30 5G+ എത്തിയത്. ക്രാഫ്റ്റഡ് സെർട്ടിഫൈഡ് 90 fps BGMI സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്. ഇതിൽ കസ്റ്റമൈസ്ഡ് എൽഇഡി ലൈറ്റും ഇതിലുണ്ട്.
ഇൻഫിനിക്സ് ജിടി 30 5G+ൽ 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റും, HDR സപ്പോർട്ടും, 4,500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. 2,160Hz ടച്ച് സാമ്പിൾ റേറ്റാണ് ഇതിലുള്ളത്. ഫോൺ സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ഗ്ലാസ് പ്രൊട്ടക്ഷനാണുള്ളത്.
ഇൻഫിനിക്സ് ജിടി 30 5G+ൽ 64 എംപി സോണി ക്യാമറ സിസ്റ്റമാണുള്ളത്. ഇതിൽ AI എക്സ്റ്റെൻഡർ, AI ഇറേസർ, AI കട്ടൗട്ട് തുടങ്ങിയ ബിൽറ്റ്-ഇൻ AI ടൂളുകളും ലഭ്യമാണ്. ഈ സ്മാർട്ഫോണിൽ 8 എംപി അൾട്രാവൈഡ് ലെൻസും കൊടുത്തിരിക്കുന്നു. ഇതിൽ 4K വീഡിയോ റെക്കോർഡിംഗിനെ സപ്പോർട്ട് ചെയ്യുന്ന സെൽഫി സെൻസറുണ്ട്. 13 എംപി ഫ്രണ്ട് ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്.
മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റാണ് ഇൻഫിനിക്സ് ജിടി 30 5G+ ഫോണിലുള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15 ആണ് ഫോണിൽ പ്രവർത്തിക്കുന്നത്. AI നോട്ട്, റൈറ്റിംഗ് അസിസ്റ്റന്റ്, ഡോക്യുമെന്റ് അസിസ്റ്റന്റ്, സർക്കിൾ ടു സെർച്ച് തുടങ്ങിയ AI ഫീച്ചർ ഇതിൽ ലഭിക്കും.
ഈ ഇൻഫിനിക്സ് ജിടി ഫോണിൽ 5,500 mAh ബാറ്ററിയാണുള്ളത്. ഇതിൽ 45W ഫാസ്റ്റ് ചാർജിങ്ങിന്റെ സപ്പോർട്ട് ലഭിക്കും. ഫോൺ 10 വാട്ട് റിവേഴ്‌സ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഫോണിൽ IP64 റേറ്റിങ്ങുണ്ട്. XOS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
5G, 4G, Wi-Fi, GPS, ബ്ലൂടൂത്ത് 5.3 എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ടാകും. USB ടൈപ്പ് സി ചാർജിങ്ങിനെ ഇൻഫിനിക്സ് ജിടി 30 5ജി പ്ലസ് പിന്തുണയ്ക്കുന്നു. ഇതിൽ അൾട്രാലിങ്ക് കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. അതുപോലെ ഇൻ- ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഹാൻഡ്സെറ്റിലുണ്ടാകും.
ബ്ലേഡ് വൈറ്റ്, സൈബർ ഗ്രീൻ, പൾസ് ബ്ലൂ നിറങ്ങളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്. ഓഗസ്റ്റ് 14 മുതൽ ഫ്ലിപ്കാർട്ട് വഴി സ്മാർട്ഫോൺ വിൽപ്പന ആരംഭിക്കും.
8 GB റാമും 128 GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന് 19,499 രൂപയാണ് വില. 8 GB റാമും 256 GB സ്റ്റോറേജുമുള്ള ഇൻഫിനിക്സ് GT 30 5ജി പ്ലസ്സിന് 20,999 രൂപയാകുന്നു.