samsung galaxy s24 now at 50999 rs
സാംസങ്ങിന്റെ പ്രീമിയം ഫോൺ Samsung Galaxy S24 ഇപ്പോൾ ഏറ്റവും വിലക്കുറവിൽ വാങ്ങാം. അതും ഒറ്റയടിക്ക് ഈ സാംസങ് ഫോണിന് 24000 രൂപ വിലക്കുറവാണ് പ്രഖ്യാപിച്ചത്. സാംസങ് ഗാലക്സി S24 ഫോണിന് ആമസോണിലാണ് വൻ കിഴിവ് നൽകുന്നത്. ഫോൺ ഇഎംഐയിൽ വാങ്ങേണ്ടവർക്ക് അതിനും സൌകര്യമുണ്ട്.
79,999 രൂപയ്ക്കാണ് സാംസങ് ഗാലക്‌സി എസ്24 ഇന്ത്യയിൽ പുറത്തിറക്കിയത്. നിലവിൽ, ആമസോൺ ഈ സ്മാർട്ട്‌ഫോൺ 50,999 രൂപയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നുവച്ചാൽ ആമസോൺ ഫോണിന് 24000 രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചു. 8GB റാമും 128GB സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി S24 ഫോണിനാണ് കിഴിവ്.
2,296.44 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഇതിനുണ്ട്. 46100 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ആമസോണിൽ സാംസങ് ഗാലക്സി S24 എന്ന് സെർച്ച് ചെയ്താൽ നിങ്ങൾക്ക് ഈ ഡീൽ കാണാനാകും. ഇത്രയും വമ്പിച്ച കിഴിവായതിനാൽ സ്റ്റോക്ക് പെട്ടെന്ന് തീരാനും സാധ്യതയുണ്ട്.
6.2-ഇഞ്ച് LTPO AMOLED ഡിസ്പ്ലേയുള്ള ഫോണാണിത്.. എക്‌സിനോസ് 2400 പ്രോസസറാണ് ഇതിൽ നൽകിയിട്ടുള്ളത്. എക്സിനോസ് 2400 ചിപ്‌സെറ്റ് ആണ് ഈ സാംസങ് ഫോണിലുള്ളത്. ഡെക്കാ-കോർ CPU ആണ് ഫോണിലുള്ളത്.
ഫോട്ടോഗ്രാഫിക്കായി, ഫോണിൽ 50 എംപി പ്രൈമറി ക്യാമറയുണ്ട്. അതുപോലെ 10 എംപി ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. 12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് ഇതിലുണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇതിൽ 4,000mAh ബാറ്ററിയുമുണ്ട്.
ഇന്റർപ്രെറ്റർ ഫീച്ചറും ഫോണിലുണ്ട്. ഇത് സ്‌പ്ലിറ്റ് സ്‌ക്രീൻ ടു-വേ ട്രാൻസ്‌ലേഷൻ സപ്പോർട്ട് ചെയ്യുന്നു. കൂടാതെ ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ് പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിൽ സാംസങ് സർക്കിൾ ടു സെർച്ച്, ജനറേറ്റീവ് എഐ എഡിറ്റ് ഫീച്ചറുകളും കൊടുത്തിട്ടുണ്ട്.
Also Read: 200MP+10MP+12MP+10MP ക്യാമറയുള്ള Black Samsung ഫോണിന് Special ഓഫർ, ഫ്ലിപ്കാർട്ടിൽ!
തിന് പുറമെ സാംസങ് ഗാലക്സി S24 അൾട്രാ ഫോണിനും കിഴിവുണ്ട്. 200MP ഫ്ലാഗ്ഷിപ്പ് ഫോൺ ഫ്ലിപ്കാർട്ടിൽ വിലക്കിഴിവിൽ വിൽക്കുന്നു. സ്മാർട്ഫോൺ വെറും 99,999 രൂപയ്ക്ക് ലഭ്യമാകുന്നു. കൂടുതൽ ലാഭിക്കാൻ, നിങ്ങൾക്ക് ബാങ്ക് ഡിസ്കൌണ്ടും പ്രയോജനപ്പെടുത്താം.