5000 mAhന്റെ ബാറ്ററിയിൽ എത്തിയ അസൂസ് സെൻഫോൺ മാക്സ് പ്രൊ M2 ഇപ്പോൾ 9999 രൂപയ്ക്ക്
Surveyകഴിഞ്ഞ വർഷം അവസാനം അസൂസ് പുറത്തിറക്കിയ ഒരുത്തി ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരുന്നു അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M2 എന്ന മോഡലുകൾ .ഇപ്പോൾ വിലക്കുറവിൽ ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 ജിബിയുടെ റാം വേരിയന്റുകൾ ഇപ്പോൾ 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും അതുപോലെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ് .
6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . കൂടാതെ Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .
3GB RAM / 32GB സ്റ്റോറേജ് , 4GB RAM / 64GB സ്റ്റോറേജ് ,കൂടാതെ 6GB RAM / 64GB സ്റ്റോറേജ് എന്നി വേരിയന്റുകളാണ് .ഇപ്പോൾ ടൈറ്റാനിയം എഡിഷനുകളും 3 ജിബി റാം വേരിയന്റുകൾ മുതൽ 6 ജിബി റാം വേരിയന്റുകൾവരെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6 ജിബി റാം വേരിയന്റുകൾ 13999 രൂപമുതൽ ടൈറ്റാനിയം എഡിഷനുകൾ ലഭിക്കുന്നു .അതുപോലെ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് ഇപ്പോൾ 11999 രൂപയാണ് വിലവരുന്നത് .
ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഡ്യൂവൽ VoLTE ഇതിൽ ഉപയോഗിക്കാം .കൂടാതെ ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .2 ദിവസ്സംവരെ ബാറ്ററി ലൈഫ് നിൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് .ഇപ്പോൾ 3 ജിബിയുടെ റാം വേരിയന്റുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
