അസൂസിന്റെ സെൻഫോൺ ഗോ ZB500KL ഇന്ത്യൻ വിപണിയിൽ എത്തി

HIGHLIGHTS

8,999 രൂപയ്ക്ക് അസൂസിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി

അസൂസിന്റെ ഏറ്റവും പുതിയ മോഡലായ സെൻഫോൺ ഗോ ZB500KL ഇന്ത്യൻ വിപണിയിൽ എത്തി .മികച്ച സവിശേഷതകൾ ആണ് ഇതിനുനല്കിയിരിക്കുന്നത് .8999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .

5 ഇഞ്ചിന്റെ HD IPS ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 410 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .

 

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി 2600mAhആണ് 

Asus Zenfone Go 5.0 LTE 2nd Gen ZB500KL ആമസോൺ വഴി വാങ്ങിക്കാം ,വില Rs.9,000

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :