8 ജിബിയുടെ റാംമ്മുമ്മായി അസൂസിന്റെ സെൻഫോൺ AR എത്തുന്നു

HIGHLIGHTS

23 എംപി Sony IMX318 റിയർ ക്യാമറയിൽ പുറത്തിറങ്ങുന്നു

അസൂസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് സെൻഫോൺ AR .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിൻറെ റാം തന്നെയാണ് .6 ജിബി മുതൽ 8 ജിബിയുടെ റാം വരെയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

5.7 ഇഞ്ചിന്റെ  WQHD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ  821 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇത് രണ്ടു പുതിയ മോഡലുകളിലാണ് പുറത്തിറങ്ങുന്നത് .6ജിബിയുടെ റാം ,8 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .

23 മെഗാപിക്സലിന്റെ Sony IMX318 പിൻ ക്യാമറയാണ് ഇതിനുള്ളത് . 3,300mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .അടുത്തമാസം ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :