മികച്ച പ്രതികരണത്തോടെ അസൂസിന്റെ സെൻഫോൺ 3 ഫ്ലിപ്പ് കാർട്ടിൽ
16 എംപി പിൻ ക്യാമറയും ,8 എംപി മുൻ ക്യാമറയിലും
അസൂസിന്റെ ഏറ്റവും പുതിയതും മികച്ചതും ആയ മോഡൽ ആണ് സെൻഫോൺ 3 .കഴിഞ്ഞ ആഴ്ച വിപണിയിൽ എത്തിയ സ്മാർട്ട് ഫോണിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .
SurveySnapdragon 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,64 ജിബിയുടെ ഇൻബിൽഡ് മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
3 സെൻഫോൺ 3 ZE520KL യെ കുറിച്ച് പറയുകയാണെങ്കിൽ 5.2 ഇഞ്ച് HD ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .3 ജിബിയുടെ റാം ,32 ജിബിയുടെ ഇൻബിൽഡ് മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ വില എന്ന് പറയുന്നത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിൽ 21,999 രൂപയാണ് വില .