അസൂസിന്റെ ROG 2 സ്മാർട്ട് ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നു

HIGHLIGHTS

അസൂസിന്റെ ROG 2 സ്മാർട്ട് ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നു

 

Digit.in Survey
✅ Thank you for completing the survey!

അസൂസിന്റെ ഏറ്റവും പുതിയ ഗെയിമിങ് ഫോൺ ആയ ROG 2 എന്ന സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നു .ഇന്ന്  ഉച്ചയ്ക്ക് 12 മണി മുതൽ ഇതിന്റെ സെയിൽ വീണ്ടും ആരംഭിക്കുന്നതാണ് .37999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .കൂടാതെ 59999 രൂപയുടെ മറ്റൊരു സ്പെഷ്യൽ എഡിഷനും വാങ്ങിക്കാവുന്നാതാണ് .ഗെയിമുകൾ കളിക്കുന്നവർക്ക് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ ആണ് അസൂസിന്റെ ഈ ROG 2 സ്മാർട്ട് ഫോണുകൾ .

6.59 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് അസൂസ് ROG സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 1080 x 2340 ന്റെ പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 19.5:9 ഡിസ്പ്ലേ റെഷിയോ ,10 ബിറ്റ് HDR സപ്പോർട്ട് എന്നിവ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകളാണ് .ഈ സ്മാർട്ട് ഫോണിന്റെ മറ്റൊരു സവിശേഷത 120Hz AMOLED ഡിസ്‌പ്ലേയിൽ എത്തിയ ആദ്യത്തെ ഫോൺ ആണ് എന്നതാണ് .ഗെയിമുകൾക്ക് കളിക്കുന്നതാണ് അനിയോജയമായ പ്രോസസറുകളാണ് അസൂസിന്റെ ഈ ROG 2 സ്മാർട്ട് ഫോണുകൾക്കുള്ളത് .

Snapdragon 855+ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ രണ്ടു പുതിയ ആക്സസറീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഗെയിം പാഡ് ,ട്വിൻ ടോക്ക്  II ,കൂടാതെ ഡെസ്ക്ടോപ്പ് ടോക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഇത് നിങ്ങൾക്ക് PC പോലെ FPS എക്‌സ്‌പീരിയൻസ് നൽകുന്നു .മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുന്നതിനു ഇതിന്റെ ഹാർഡ്‌വെയർ സഹായിക്കുന്നു .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .കൂളിംഗ് സിസ്റ്റവും ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .

48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ(125 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ് ) ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഗെയിമിങ് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAhന്റെ വലിയ ബാറ്ററി കരുത്തിലാണ് അസൂസിന്റെ ROG സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

Experienced Social Media And Content Marketing Specialist View Full Profile