റെഡ്മിയോ ഷവോമിയോ ആണോ ഫോൺ? Free ആയി 10 ദിവസത്തേക്ക് സർവ്വീസ് ക്യാമ്പ്

HIGHLIGHTS

Xiaomi രാജ്യത്തുടനീളം ഫ്രീയായി 'ഫോൺ ചെക്ക്-അപ്' ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു

ഇന്ത്യയൊട്ടാകെ 1000ത്തിലധികം അംഗീകൃത സേവന കേന്ദ്രങ്ങളിലാണ് ക്യാമ്പ്

റെഡ്മിയോ ഷവോമിയോ ആണോ ഫോൺ? Free ആയി 10 ദിവസത്തേക്ക് സർവ്വീസ് ക്യാമ്പ്

ഇന്ത്യയിൽ മികച്ച വിപണിയുള്ള ആൻഡ്രോയിഡ് ഫോൺ നിർമാതാക്കളാണ് ഷവോമി ഇന്ത്യ. കാരണം, മിഡ് റേഞ്ച് വിലയിൽ മികച്ച ബാറ്ററി ഫീച്ചറുകളും ക്യാമറ ഫീച്ചറുകളുമുള്ള സ്മാർട്ഫോണുകളാണ് Xiaomi തങ്ങളുടെ റെഡ്മി, ഷവോമി ഫോണുകളിൽ അവതരിപ്പിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോഴിതാ തങ്ങളുടെ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് യാതൊരു തടസ്സവുമില്ലാതെ സേവനം ലഭ്യമാക്കാനും,  ഉപഭോക്തൃ പിന്തുണാ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി മറ്റൊരു കമ്പനിയും തയ്യാറാകാത്ത അവസരമാണ് ഷവോമി ഒരുക്കിയിരിക്കുന്നത്.

June 1 മുതൽ June 10 വരെ

ജൂൺ മാസത്തെ ആദ്യ 10 ദിനങ്ങളിൽ Xiaomi രാജ്യത്തുടനീളം ഫ്രീയായി 'ഫോൺ ചെക്ക്-അപ്' ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ Xiaomi, Redmi സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും അവരുടെ ഫോണുകളുടെ കേടുപാടുകൾ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ തുടങ്ങിയ പ്രശ്നങ്ങളെല്ലാം കമ്പനിയുടെ ടെക്നീഷ്യന്മാരെ സമീപിച്ച് പരിഹരിക്കാൻ ഈ ക്യാമ്പിലൂടെ സാധിക്കും.

ജൂൺ 1 മുതലാണ് ഷവോമിയുടെ സമ്മർ സർവീസ് ക്യാമ്പ് 2023 ആരംഭിച്ചിരിക്കുന്നത്. ഈ ക്യാമ്പ് ഇന്ത്യയൊട്ടാകെ 1000ത്തിലധികം അംഗീകൃത സേവന കേന്ദ്രങ്ങളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 10 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 100 ശതമാനവും സൗജന്യമായി നടത്തുന്ന ഈ ക്യാമ്പിൽ നിങ്ങളുടെ റെഡ്മി, ഷവോമി ഫോണുകൾക്ക് പരിശോധനയോ, ബാറ്ററി റീപ്ലേസ്‌മെന്റോ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളോ ചെയ്യാനുണ്ടെങ്കിൽ സമീപിക്കാം. ലേബർ ചാർജിൽ 100 ​​ശതമാനം കിഴിവ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളാണ് ഷവോമി Summer Service Campൽ ഒരുക്കിയിട്ടുള്ളത്.

ക്യാമ്പിലെ സേവനങ്ങളെ കുറിച്ച് കൂടുതലറിയണമെങ്കിൽ…

നിങ്ങളുടെ Xiaomi ഫോൺ ഏറ്റവും മികച്ച പ്രകടനത്തിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ക്യാമ്പിലെത്തി ചെക്ക്-അപ്പ് നടത്താം. ഉപയോക്താക്കൾക്ക് തങ്ങളുടെ ഉപകരണം അധിക ചിലവുകളില്ലാതെ ശരിയാക്കാൻ ലേബർ ചാർജുകളിൽ 100 ​​ശതമാനം കിഴിവ് ലഭ്യമാണ്.

അതുപോലെ Xiaomi ഫോണുകളിൽ ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാനും സൌകര്യമുണ്ട്. ബാറ്ററി മാറ്റി പുതിയത് വയ്ക്കണമെങ്കിൽ സമ്മർ സർവ്വീസ് ക്യാമ്പിൽ 50 ശതമാനം വരെ കിഴിവ് ലഭിക്കും. ഷവോമിയുടെ ഫ്രീ സർവീസ് ക്യാമ്പിൽ പങ്കെടുക്കണമെങ്കിൽ ഉപയോക്താക്കൾ അവരുടെ അടുത്തുള്ള Xiaomi അംഗീകൃത സേവന കേന്ദ്രം സന്ദർശിക്കുക. ഇങ്ങനെ നിങ്ങൾക്ക് Xiaomi, Redmi സ്മാർട്ട്ഫോണുകൾക്ക് വളരെ മികച്ച റിപ്പെയറിങ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo