iPhone 15
April End Offer: നിങ്ങൾ ദീർഘകാലമായി പുതിയൊരു ഐഫോൺ വാങ്ങണമെന്ന് ആലോചിച്ചുകൊണ്ടേയിരിക്കുകയാണോ? എങ്കിൽ iPhone 15 ഏറ്റവും ലാഭത്തിൽ വാങ്ങാൻ ഇതാ സുവർണാവസരം. A16 ബയോണിക് ചിപ്പുള്ള സ്മാർട്ഫോണാണിത്. ഇപ്പോൾ ഫോൺ 60000 രൂപയ്ക്ക് വാങ്ങാമെന്നതാണ് ഓഫറിന്റെ പ്രത്യേകത. എക്സ്ചേഞ്ച് ഡീലുകളൊന്നും ഉൾപ്പെടുത്താതെയുള്ള വിലയാണിത്.
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക്, നിക്ഷേപം ഒരു ഐഫോണിലേക്കാക്കാം. അതും ആപ്പിളിന്റെ ജനപ്രിയ മോഡലുകളാണ് 15 സീരീസിലുള്ളത്. ആമസോൺ ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച ഇളവ് ഐഫോൺ 15-ന് അനുവദിച്ചിരിക്കുന്നു.
ആമസോണിൽ ഐഫോൺ 15 നിലവിൽ 61,390 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫോൺ ലോഞ്ച് സമയത്ത് 79,900 രൂപ വിലയുള്ളതായിരുന്നു. പല ഓഫറുകളിലും ഫോൺ 65000 രൂപയ്ക്കും താഴെ പോയിട്ടില്ല. ഇപ്പോഴിതാ 128ജിബി സ്റ്റോറേജുള്ള ഐഫോൺ 15 61390 രൂപയ്ക്ക് ലഭിക്കുന്നുണ്ട്. ഇതിന് പുറമെ ആകർഷകമായ ബാങ്ക് ഇളവും സ്മാർട്ഫോണിനുണ്ട്. 1000 രൂപ വരെയാണ് ഐഫോണിന് ലഭിക്കുന്ന ബാങ്ക് കിഴിവ്. ഇങ്ങനെ 60,390 രൂപയ്ക്ക് പർച്ചേസ് നടത്താം.
ആമസോൺ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,841 രൂപ അധിക ക്യാഷ്ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഫോൺ മാറ്റി വാങ്ങുമ്പോൾ അത്യാവശ്യം ഭേദപ്പെട്ട ഫോണാണെങ്കിൽ വമ്പിച്ച ഇളവ് തന്നെ നേടാം. എന്നുവച്ചാൽ 52,500 രൂപയ്ക്ക് ഇങ്ങനെ ഐഫോൺ 15 സ്വന്തമാക്കാം. 2,764.29 രൂപ വരെ നിങ്ങൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നതാണ്.
പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ അഞ്ച് നിറങ്ങളിലാണ് ഐഫോൺ 15 ബേസിക് പുറത്തിറക്കിയത്. ഐഫോൺ 15-ന് A16 ബയോണിക് ചിപ്പാണുള്ളത്. ഇത് ഫാസ്റ്റ് പെർഫോമൻസിനും മികവുറ്റ പ്രകടത്തിനുമുള്ളതാണ്. ഡൈനാമിക് ഐലൻഡ് ഈ ഐഫോണിലുണ്ട്. 6.1 ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് ഐഫോൺ 15.
ഫോട്ടോഗ്രാഫിയ്ക്കായി ഫോണിൽ ഡ്യുവൽ റിയർ ക്യാമറയുണ്ട്. ഇതിലെ പ്രൈമറി സെൻസർ 48MPയും സെക്കൻഡറി ക്യാമറ 12 മെഗാപിക്സലുമാണ്. ഫോണിൽ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്നത് 12 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ്. 15W ഫാസ്റ്റ് ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 3349mAh ബാറ്ററിയാണുള്ളത്. അതുപോലെ ഐഫോൺ 15 IP68 റേറ്റിങ്ങുള്ളതാണ്.
ഈ ഫോമിലെ ഒരേയൊരു പോരായ്മ ആപ്പിൾ ഇന്റലിജൻസിനെ പിന്തുണയ്ക്കുന്നില്ല എന്നതാണ്. ആപ്പിൾ ഇന്ത്യയിലും അടുത്തിടെ ആപ്പിൾ ഇന്റലിജൻസ് എന്ന AI ഫീച്ചർ പുറത്തിറക്കിയിരുന്നു. ഈ ഫീച്ചറില്ലാതെ ചുരുക്കം ഐഫോണാണിത്.
Also Read: അമ്പമ്പോ!!! 200MP ക്യാമറ Samsung Galaxy S25 Ultra വമ്പൻ കിഴിവിൽ, 6000 രൂപ കൂപ്പൺ ഡിസ്കൗണ്ടും