Apple Phone Price Cut: iPhone ഇപ്പോൾ 51,000 രൂപയ്ക്ക് ലഭിക്കും| TECH NEWS

Updated on 21-Feb-2024
HIGHLIGHTS

Apple iPhone 13 14% വിലക്കിഴിവിൽ ഇപ്പോൾ വാങ്ങാം

ഐഫോൺ 14മായി വളരെ സാമ്യമുള്ള ഫോണാണ് ഐഫോൺ 13

A15 Bionic SoC പ്രോസസറാണ് ഐഫോൺ 13ലുള്ളത്

iPhone 13 ആകർഷകമായ വിലക്കിഴിവിൽ ഇപ്പോൾ വാങ്ങാം. കുറഞ്ഞ ബജറ്റിൽ ഒരു പ്രീമിയം ഫോൺ വാങ്ങാൻ ഈ അവസരം ഉപയോഗിക്കാം. ജനപ്രിയ ആപ്പിൾ ഫോണായിരുന്നു ഐഫോൺ 14. ഈ സീരീസുമായി വളരെ സാമ്യമുള്ള അതിന്റെ മുൻഗാമിയാണ് ഐഫോൺ 13.

കാരണം ഈ രണ്ട് ഫോണുകളിലെയും ഡിസ്പ്ലേ, ക്യാമറ എന്നിവ സമാനമാണ്. ഇവയിൽ ഉപയോഗിച്ചിരിക്കുന്നത് A15 Bionic SoC പ്രോസസറാണ്. പെർഫോമൻസിലും ഡിസൈനിലും ആകർഷകമായ ഐഫോൺ 13 ഓഫർ വിശദമായി അറിയാം. ഒപ്പം ഇതിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമെന്നും മനസിലാക്കാം.

iPhone 13 ഫീച്ചറുകൾ

6.1 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഐഫോൺ 13ലുള്ളത്. ഇതിന് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ ആപ്പിൾ നൽകിയിരിക്കുന്നു. ഫാസ്റ്റ് പെർഫോമൻസിനായി A15 ബയോണിക് ചിപ്സെറ്റ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

iPhone 13 വില വെട്ടിക്കുറച്ചു

അഡ്വാൻസ് ഡ്യുവൽ ക്യാമറ സിസ്റ്റമാണ് ഐഫോൺ 13ലുള്ളത്. 12MP വരുന്ന വൈഡ് ക്യാമറയും അൾട്രാ വൈഡ് ക്യാമറയും ഫോണിലുണ്ട്. 4K ഡോൽബി വിഷൻ HDR വീഡിയോ റെക്കോഡിങ് സാധ്യമാകും. 12MPയുടെ ഫ്രെണ്ട് ക്യാമറയും ഐഫോൺ 13ലുണ്ട്. ഇത് നൈറ്റ് മോഡിൽ ഫോട്ടോഗ്രാഫിയ്ക്ക് ഇണങ്ങുന്നു. ഇതിലും 4K ഡോൽബി വിഷൻ HDR റെക്കോഡിങ് സാധ്യമാണ്.

iPhone 13 വിലയും ഓഫറും

ശരിക്കും ഐഫോൺ 13ന് 59,900 രൂപയാണ് വിലയാകുന്നത്. എന്നാൽ 128ജിബി ഐഫോണിന് ഇപ്പോൾ ഓഫർ ലഭ്യമാണ്. ആമസോൺ വഴി നിങ്ങൾക്ക് വിലക്കിഴിവിൽ ആപ്പിൾ ഫോൺ വാങ്ങാം.

ആമസോണിൽ 51,790 രൂപയാണ് ഇതിന് വില. അതായത് 14 ശതമാനം വിലക്കിഴിവ് ഇപ്പോൾ ലഭിക്കും. ഒരു ആപ്പിൾ ഫോണിന് 10 ശതമാനത്തിൽ കൂടുതൽ കിഴിവ് എന്നത് ഏറ്റവും മികച്ച ഓഫർ തന്നെയാണ്. ഓഫർ വിശദാംശങ്ങൾ, CLICK HERE

മറ്റ് ഓഫറുകൾ

ഇത് മാത്രമല്ല, ഇഎംഐ ഓഫറും എക്സ്ചേഞ്ച് ഓഫറും അനുവദിക്കുന്നുണ്ട്. 35,850 രൂപയാണ് ആമസോൺ ഐഫോൺ 13ന് എക്സ്ചേഞ്ച് ഓഫറായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ എയർടെൽ പോസ്റ്റ് പെയ്ഡ് ഓഫറും ലഭിക്കും. ഇങ്ങനെ ഫോൺ പർച്ചേസിങ്ങിൽ എയർടെൽ വരിക്കാർക്ക് 1200 രൂപയുടെ കിഴിവ് സ്വന്തമാക്കാം. ഇഎംഐയിൽ ഐഫോൺ വാങ്ങുകയാണെങ്കിൽ 2,511 രൂപയ്ക്ക് വാങ്ങാം.

READ MORE: Infinix Hot 40i ഇപ്പോൾ ഇന്ത്യയിലുമെത്തി, ക്വാഡ്- LED റിങ് ഫ്ലാഷ് ക്യാമറ ഫോണിന്റെ വില 10,000 രൂപയ്ക്കും താഴെ!

പല നിറത്തിലുള്ള ഐഫോൺ 13 ഫോണുകൾക്ക് ഓഫറുണ്ട്. നീല, പിങ്ക്, മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്, ഗ്രീൻ, പ്രൊഡക്റ്റ് റെഡ് എന്നിങ്ങനെ ആറ് നിറങ്ങളിൽ വാങ്ങാവുന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :