ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് ഐഫോണിലേക്ക് അപ്ഡേറ്റ് ചെയ്യാൻ കാത്തിരിക്കുന്നവർക്ക്, iPhone 17 കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ആമസോണിൽ സ്മാർട്ട്ഫോൺ ലഭ്യമല്ല. അതേ സമയം ഫ്ലിപ്കാർട്ടിൽ ഐഫോൺ 17 ലാഭത്തിൽ വാങ്ങാം. ഇത് Flipkart Republic Day Sale 2026 പ്രമാണിച്ചുള്ള ഓഫറാണ്.
ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ വിൽപ്പനയിൽ ഐഫോൺ 17 ന് 9,000 രൂപ കിഴിവ് ഇതിനകം തന്നെ ലഭ്യമാണ്. എന്നാൽ ഈ ഓഫർ കിട്ടണമെങ്കിൽ ചില കാര്യങ്ങളും ശ്രദ്ധിക്കണം.
ഫ്ലിപ്കാർട്ടിൽ റിപ്പബ്ലിക് ദിന വിൽപ്പനയിൽ ഐഫോൺ 17 ലിസ്റ്റ് ചെയ്കിരിക്കുന്നത് 82,900 രൂപയ്ക്കാണ്. ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡ് ഉപയോഗിച്ചാൽ കൂടുതൽ ഇളവ് ലഭിക്കുന്നു. ഇങ്ങനെ ബാങ്ക് ഓഫറിലൂടെ 4,000 രൂപ കിഴിവ് അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ സ്മാർട്ട് ഫോണിന്റെ വില 78,900 രൂപയായി കുറയും.
5,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഫ്ലിപ്കാർട്ട് തരുന്നു. ഈ ഓഫർ കൂടി ചേർത്താൽ 75,000 രൂപയിൽ താഴെ വിലയിൽ ഫോൺ ലഭിക്കും. നിങ്ങൾക്ക് ഫോൺ ഇഎംഐയിൽ വാങ്ങാനാണ് താൽപ്പര്യമെങ്കിൽ അതിനും ഓഫറുണ്ട്.
6,909 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഉപയോഗിച്ച് സ്മാർട്ട്ഫോൺ വാങ്ങാം. ബാങ്ക് നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ഇഎംഐ വിലയിൽ വ്യത്യാസം വന്നേക്കും.
Also Read: BSNL Cheapest Plan 2026: വെറും 197 രൂപയ്ക്ക് 42 ദിവസം വാലിഡിറ്റി! വിശ്വസിക്കാനാകുന്നില്ല അല്ലേ?
6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED പാനലുള്ള ഫോണാണിത്. ആപ്പിൾ ഐഫോൺ 17 സ്ക്രീൻ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഇതിന് 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുന്നു.
സ്മാർട്ട്ഫോണിൽ ആപ്പിൾ A19 ചിപ്പാണ് ഉപയോഗിച്ചിട്ടുള്ളത്. 8GB റാമും 512GB വരെ സ്റ്റോറേജും വരെയുള്ള വേരിയന്റുകളാണ് ഐഫോൺ 17 മോഡലിലുള്ളത്. ഇത് 30 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സപ്പോർട്ട് ചെയ്യുന്നു.
സ്മാർട്ട്ഫോണിന്റെ മറ്റൊരു ഹൈലൈറ്റ് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറാണ്. ഏറ്റവും പുതിയ iOS 26 അപ്‌ഡേറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
2x ഒപ്റ്റിക്കൽ സൂമോടുകൂടിയ 48MP മെയിൻ ക്യാമറ ഫോണിലുണ്ട്. ഇതിൽ 48MP അൾട്രാവൈഡ് സെൻസർ കൂടി ചേർന്ന ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. ഫോണിന്റെ മുൻവശത്ത് ആപ്പിൾ കൊടുത്തിരിക്കുന്നത് 18MP ഫ്രണ്ട് ക്യാമറയാണ്.