apple iphone 16
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ ഫോണുകളാണ് Apple iPhone 16. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് എന്നിവയായിരുന്നു സീരീസിലുണ്ടായിരുന്നത്. ഇതിൽ സ്റ്റാൻഡേർഡ് മോഡൽ ഐഫോൺ 16 ആണ്. മറ്റുള്ളവരേക്കാൾ വില കുറവും ഐഫോൺ 16-ന് തന്നെ.
പുതിയ ഡിസൈൻ, മെച്ചപ്പെടുത്തിയ ക്യാമറ, പ്രകടനം, ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെല്ലാം ഈ സ്മാർട്ഫോണിലുണ്ട്. ഫ്ലിപ്കാർട്ട് ഇപ്പോൾ ഫോണിന് സൂപ്പർ ഡീൽ പ്രഖ്യാപിച്ചിരിക്കുന്നു.
ഐഫോൺ 16 ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലാണ് വിൽപ്പന നടത്തുന്നത്. 10,000 രൂപയുടെ വലിയ കിഴിവോടെയാണ് ഫോൺ വിൽക്കുന്നത്. ഇത് സെപ്തംബറിൽ 79,900 രൂപയ്ക്ക് അവതരിപ്പിച്ചു. ഇപ്പോൾ ബിഗ് സേവിംഗ്‌സ് ഡേയ്‌സ് വിൽപ്പനയിൽ നല്ല ഒന്നാന്തരം ഓഫറാണ് കൊടുക്കുന്നത്.
128ജിബി ഐഫോൺ 16 69,999 രൂപയ്ക്ക് ഇപ്പോൾ വിൽക്കുന്നു. ഇതിന് പുറമെ ചില ആകർഷകമായ ഇളവുകൾ ലഭിക്കുന്നുണ്ട്. ഫോൺ യുപിഐ ട്രാൻസാക്ഷന് 2000 രൂപയുടെ ഇളവ് നേടാം. നിങ്ങൾ ഫോൺ ഇഎംഐയിൽ വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ 2,461 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ലഭ്യം. 38150 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറായി നേടാം.
ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ തുടങ്ങിയ മോഡലുകൾക്ക് ആമസോണിൽ ഓഫറുകളുണ്ട്. ഐഫോൺ 16 പ്രോ 1,09,900 രൂപയ്ക്ക് ലഭിക്കും. പ്ലസ് മോഡൽ ആമസോണിൽ നിന്ന് 80,400 രൂപയ്ക്ക് സ്വന്തമാക്കാം.
2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള സ്മാർട്ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 6.1 ഇഞ്ച് വലിയ XDR OLED പാനലാണ് കൊടുത്തിട്ടുള്ളത്. ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളാണ് ഇതിൽ വരുന്നത്.
A18 ബയോണിക് ചിപ്‌സെറ്റാണ് ഫോണിലുള്ളത്. IP68 റേറ്റിംഗുള്ള എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ബോഡിയാണ് ഇതിൽ കൊടുത്തിട്ടുള്ളത്. 2x ടെലിഫോട്ടോ, ഒപ്റ്റിക്കൽ-ക്വാളിറ്റി സൂം ഇതിനുണ്ട്. 12MP മാക്രോ ലെൻസാണ് ഫോണിലുള്ളത്. ഇതിൽ 48MP ഫ്യൂഷൻ സെൻസറുമുണ്ട്. പോരാഞ്ഞിട്ട് 12MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫോണിൽ കൊടുത്തിരിക്കുന്നു.
ഇപ്പോൾ വന്ന ഐഫോൺ 16ഇ-യിനേക്കാൾ ഇത് മികച്ച ഫോണാണോ? നോക്കിയാലോ!
രണ്ട് ഫോണുകളും 60Hz റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് 1080p OLED സ്‌ക്രീനിലാണ് നിർമിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഐഫോൺ 16 ന് ഡൈനാമിക് ഐലൻഡ് ഉണ്ട്. ഐഫോൺ 16e ഐഫോൺ 14 ൽ കാണുന്ന നോച്ച്ഡ് ഡിസൈനിലാണ് വന്നിട്ടുള്ളത്.
ഐഫോൺ 16e, ഐഫോൺ 16 എന്നിവയിൽ ഒരേ ചിപ്പ് തന്നെയാണുള്ളത്. എന്നാൽ ഇവയുടെ ഗ്രാഫിക് പ്രോസസിങ് യൂണിറ്റിൽ വ്യത്യാസമുണ്ട്. 16ഇയിൽ 4 GPU ആണുള്ളത്. എന്നാൽ 16 ഫോണിൽ ഇത് അഞ്ചുണ്ട്. 48MP ക്യാമറയാണ് രണ്ടെണ്ണത്തിലുമുള്ളത്. ഐഫോൺ 16 ഫോണിൽ 1/1.56- ഇഞ്ച് വലിപ്പത്തിൽ താരതമ്യേന വലിയ സെൻസറാണ് കൊടുത്തിരിക്കുന്നത്.
Also Read: Red Rush Days Offer: 29999 രൂപയ്ക്ക് 8GB റാം OnePlus 12R എന്ന മുന്തിയ ഫോൺ കിട്ടും!