apple iphone 15 awesome deal on amazon
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് കൊടിയേറിയല്ലോ! ഇന്ന് പർച്ചേസ് ചെയ്യുന്നവർക്ക് ലോട്ടറി അടിച്ച പോലുള്ള ഓഫറാണ് ആമസോണിൽ. പ്രത്യേകിച്ച് Apple iPhone 15 ആമസോണിൽ വിൽക്കുന്നത് എത്ര രൂപയ്ക്കാണെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും. കാരണം ജനപ്രിയമായ ഈ ഐഫോൺ നിങ്ങൾക്ക് ഇത്ര കുറഞ്ഞ വിലയിൽ കിട്ടിയ ഡീൽ വേറെയുണ്ടാകില്ല.
128ജിബി സ്റ്റോറേജുള്ള ഐഫോൺ 15 ഫോണിനാണ് ഇളവ്. 69,900 രൂപയ്ക്കാണ് ആപ്പിൾ ഇത് ലോഞ്ച് ചെയ്തത്. എന്നാൽ ആമസോൺ 50000 രൂപയ്ക്കും താഴെ ഹാൻഡ്സെറ്റ് വിൽക്കുന്നു. പോരാഞ്ഞിട്ട് നല്ല അടിപൊളി ബാങ്ക് ഡിസ്കൌണ്ടും, ഇഎംഐ ഓഫറും തരുന്നു. ഫോൺ മാറ്റി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ആമസോൺ എക്സ്ചേഞ്ച് ഡീലും ഉൾപ്പെടുത്തിയിരിക്കുന്നു.
31 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിൽ 47,999 രൂപയ്ക്ക് ഫോൺ വാങ്ങാം. SBI ക്രെഡിറ്റ് കാർഡിലൂടെ 1000 രൂപ ഇളവ് ബാങ്ക് ഓഫറായി നേടാം. ഇഎംഐ വഴി വാങ്ങുകയാണെങ്കിൽ, 1250 രൂപയുടെ ഡിസ്കൌണ്ട് ബാങ്ക് ഓഫറിലൂടെ ആമസോണിൽ നിന്ന് ലഭിക്കും.
2,327 രൂപയാണ് സ്മാർട്ഫോണിന്റെ ഇഎംഐ ഡീൽ. 45200 രൂപയ്ക്ക് എക്സ്ചേഞ്ചിലൂടെ ഹാൻഡ്സെറ്റ് സ്വന്തമാക്കാവുന്നതാണ്. 1,439 രൂപയുടെ ക്യാഷ്ബാക്കും ഫോണിനായി ലഭിക്കും. ആമസോൺ ലിങ്ക്.
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ ഈ ഐഫോൺ 15 സ്മാർട്ഫോണിലുണ്ട്. ഐഫോൺ 14 പ്രോ മോഡലുകളിൽ ഉണ്ടായിരുന്ന ഡൈനാമിക് ഐലൻഡ് ഫീച്ചർ ഈ ബേസിക് വേരിയന്റിലുണ്ട്. അലുമിനിയം ഫ്രെയിമിലാണ് ഹാൻഡ്സെറ്റ് നിർമിച്ചിരിക്കുന്നത്. കളർ-ഇൻഫ്യൂസ്ഡ് ഗ്ലാസാണ് ഫോണിന് പിൻവശത്തുള്ളത്.
ഐഫോൺ 14 പ്രോയിൽ ശക്തമായ A16 ബയോണിക് ചിപ്പാണ് ഉപയോഗിച്ചിരുന്നത്. ഇത് മികച്ച പെർഫോമൻസ് തരുന്നു. സ്മാർട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറയാണ് നൽകിയിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ ഇതിലുണ്ട്. ഈ സ്മാർട്ഫോണിൽ 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നിങ്ങൾക്ക് ഇതിൽ നിന്ന് ലഭിക്കും. സിനിമാറ്റിക് മോഡ്, ആക്ഷൻ മോഡ് തുടങ്ങിയ വീഡിയോ ഫീച്ചറുകളും ഫോണിൽ ലഭ്യമാണ്.
USB-C പോർട്ടിൽ വന്ന ഫോണാണ് ഐഫോൺ 15. ഇത് വേഗത്തിൽ ഡാറ്റാ ട്രാൻസ്ഫർ ചെയ്യാനും ചാർജ് ചെയ്യാനും സഹായിക്കുന്നു. MagSafe, Qi2 എന്നിവയിലൂടെ നിങ്ങൾക്ക് വയർലെസ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നതാണ്.
വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ സ്മാർട്ഫോണിൽ IP68 റേറ്റിങ്ങുണ്ട്. എമർജൻസി SOS, Crash Detection തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിൽ ലഭിക്കുന്നു. ഫേസ് ഐഡി വഴി സ്വകാര്യമായ സെക്യൂരിറ്റി ഐഫോൺ 15-ൽ ലഭിക്കും. 128ജിബി സ്റ്റോറേജ് ഫോണിനാണ് ഇവിടെ ഓഫർ. എന്നാൽ വലിയ വേരിയന്റുകൾ ആവശ്യമുള്ളവർക്ക് വിപണിയിൽ 256GB, 512GB ഐഫോൺ 15 ഫോണുകളും വാങ്ങാവുന്നതാണ്.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറച്ചിട്ടുണ്ട്. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തിയിട്ടുണ്ട്. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Also Read: തുടങ്ങി മക്കളേ, പൂരം!!! Amazon-ൽ 20000 രൂപയ്ക്ക് താഴെ Best Stylish Phones പർച്ചേസ് ചെയ്യാം…